ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി; പത്രിക പിന്‍വലിക്കാനുള്ള സമയം ഒക്ടോബര്‍ മൂന്നിന് അവസാനിക്കും

ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശപത്രികയുടെ സൂക്ഷ്മപരിശോധന പൂര്‍ത്തിയായി. പത്രിക പിന്‍വലിക്കാനുള്ള സമയം ഒക്ടോബര്‍ മൂന്നിന് അവസാനിക്കാനിരിക്കെ സ്ഥാനാര്‍ത്ഥികളുടെ അന്തിമ പട്ടികയില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഡമ്മി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പെടെ 13 പേരുടെ പത്രികകള്‍ തള്ളി.
ലീഗ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്റെ അപരന്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി ഖമറുദ്ദീന്‍ എംസിയുടെ പത്രിക സ്വീകരിച്ചു. അരൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ സൂക്ഷ്മ പരിശോധന പൂര്‍ത്തിയായപ്പോള്‍ മത്സര രംഗത്ത് അവശേഷിക്കുന്നത് ആറ് സ്ഥാനാര്‍ത്ഥികള്‍. മനു ജോണ്‍ എന്ന സ്വതന്ത്രന്റേയും രണ്ടു ഡമ്മികളുടേയും പത്രിക തള്ളി. ഏറ്റവുമധികം നാമനിര്‍ദേശ പത്രികകള്‍ കിട്ടിയ മഞ്ചേശ്വരത്താണ് ഏറ്റവുമധികം പത്രികകള്‍ തള്ളിയതും. 13 പത്രികകളില്‍ അഞ്ചണ്ണമാണ് സൂക്ഷ്മ പരിശോധനയില്‍ തള്ളിയത്.
വട്ടിയൂര്‍ക്കാവില്‍ സിപിഐഎം ഡമ്മിയുടേയും വിഷ്ണു എസ് അമ്ബാടിയെന്ന സ്വതന്ത്രന്റേയും പത്രികയാണ് തള്ളിയത്. കോന്നി മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ച ഏഴു സ്ഥാനാര്‍ത്ഥികളില്‍ അഞ്ചു പേരുടെ പത്രിക അംഗീകരിച്ചു. എറണാകുളത്ത് ബിജെപി ഡമ്മിയുടെ പത്രിക മാത്രമാണ് തള്ളിയത്. നാമ നിര്‍ദേശപത്രിക സമര്‍പിച്ച പതിനൊന്നില്‍ പത്തുപേരും മത്സര രംഗത്തുണ്ടാകും. ഇതോടെ മത്സരരംഗത്ത് എട്ടുപേരായി ചുരുങ്ങി. കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ഥികളുടെ അപരന്മാര്‍ നല്‍കിയ പത്രിക സ്വീകരിക്കപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha






















