ഇടതുമുന്നണി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ല... മുല്ലപ്പള്ളിക്ക് പിണറായിയുടെ മറുപടി

മുല്ലപ്പള്ളിയുടെ ആരോപണത്തിന് ചുട്ട മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുമുന്നണി രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലെന്ന് പിണറായി പറഞ്ഞു. മുല്ലപ്പള്ളിയുടെ വെല്ലുവിളി എല്ലാ അര്‍ഥത്തിലും ഏറ്റെടുക്കുന്നു. അദ്ദേഹത്തിന്റെ കൈയ്യില്‍ തെളിവുണ്ടെങ്കില്‍ വെളിപ്പെടുത്താം. പൊയ് വെടികള്‍ കൊണ്ടൊന്നും രക്ഷപ്പെടാമെന്ന് കരുതേണ്ടെന്നും പിണറായി വ്യക്തമാക്കി. ഉപതെരഞ്ഞെടുപ്പില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ വോട്ടുകച്ചവടത്തിനായി ധാരണയിലെത്തിയെന്നാണ് മുല്ലപ്പള്ളി രാവിലെ ആരോപിച്ചത്. പാലായില്‍ നടത്തിയതിന് സമാനമായ വോട്ടുകച്ചവടം ഉപതെരഞ്ഞെടുപ്പിലും ഉണ്ടാകാം. പാലായിലെ ബി.ജെ.പിയുടെ ഏഴായിരം വോട്ടുകള്‍ എവിടെ പോയെന്നും മുല്ലപ്പള്ളി ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha






















