ശബരിമലയില്‍ യുവതികൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധി പുറപ്പെടുവിച്ച ശേഷം ഭീഷണികളുണ്ടായി ;സമൂഹമാധ്യമങ്ങളിലൂടെ ഉണ്ടായ ഭീഷണി സന്ദേശങ്ങള്‍ ഞാൻ കാര്യമാക്കുന്നില്ല ; ഇപ്പോഴും യുവതി പ്രവേശന അനുമതിയിൽ ഉറച്ച് നിൽക്കുന്നു ; നിലപാടുകൾ വ്യക്തമാക്കി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്

തനിക്ക് ഭീഷണി നേരിട്ടുവെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി ജഡ്ജി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ശബരിമല യുവതീ പ്രവേശന വിധി പ്രസ്താവിച്ച ജഡ്ജിയാണ് അദ്ദേഹം. വിധി വന്നതിന് ശേഷം തനിക്ക് ഭീഷണി ഉണ്ടായിരുന്നതായി ഡി.വൈ. ചന്ദ്രചൂഡ് വ്യക്തമാക്കി. സമൂഹമാധ്യമങ്ങള്‍ വഴിയായിരുന്നു തനിക്ക് കൂടുതൽ ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചിരുന്നത്. അവയില്‍ പലതും ഭയപ്പെടുത്തുന്ന തരത്തിൽ ഉള്ളവായായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.
എന്നാൽ ശബരിമലയില്‍ യുവതികൾക്ക് പ്രവേശനം അനുവദിച്ച് കൊണ്ടുള്ള വിധിയില്‍ താൻ ഉറച്ചു നില്‍ക്കുന്നുവെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു. യുവതികളെ ക്ഷേത്രത്തില്‍ കയറാന്‍ അനുവദിക്കാതിരിക്കുന്നത് തൊട്ടുകൂടായ്മയ്ക്ക് സമമായ കാര്യമാണ്. മാത്രമല്ല യുവതീപ്രവേശനത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ തീരുമാ നത്തെ മാനിക്കുന്നതായും എന്നാല്‍ വ്യക്തിപരമായ നിലപാടുകള്‍ മാത്രമല്ല ജഡ്ജിമാര്‍ എല്ലാ അഭിപ്രായങ്ങളും മുഖ വിലയ്ക്ക് എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.നിർണ്ണായകമായ ശബരിമല സ്ത്രീ പ്രവേശന അനുമതി വന്നിട്ട് ഒരു വർഷം പിന്നിടുമ്പോളാണ് കേസിലെ വിധി പുറപ്പെടുവിച്ച ജഡ്ജിയുടെ തുറന്നു പറച്ചിൽ.
https://www.facebook.com/Malayalivartha






















