അമിത് ഷായ്ക്ക് ഭരണ ഘടനയോട് അലർജി ; ഒരു പ്രാവശ്യമെങ്കിലും അത് വായിക്കുന്നത് നല്ലതായിരിക്കും ; ആരോപണവുമായി അസദുദ്ദീന്‍ ഉവൈസി

രാജ്യത്താകമാനം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. ഇതിനിടെ ആഭ്യന്തര മന്ത്രി അമിത് ഷായെ വിമർശിച്ച് എ.ഐ.എം.ഐ.എം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി രംഗത്ത്. അമിത് ഷായുടെ ഒരു പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. അമിത്ഷായ്ക്കു ഭരണഘടനയോട് അലര്‍ജിയാണെന്ന് ഉവൈസി പറഞ്ഞു. അമിത് ഷായെ സംബന്ധിച്ച് ദേശീയ പൗരത്വ രജിസ്റ്ററിനെ ഭയക്കേണ്ടുന്നത് മുസ്ലിംകള് മാത്രമാണ്. എന്നാൽ അമിത് ഷായ്ക്ക് ഭരണഘടന അലര്‍ജിയാണെന്ന കാര്യം തനിക്കറിയാമെന്നും . പക്ഷേ ഒരു പ്രാവശ്യമെങ്കിലും അത് വായിക്കുന്നത് നല്ലതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വത്തിന്‍റെ അടിസ്ഥാനം മതമല്ലെന്നും അത് ഭരണഘടനാവിരുദ്ധവും നിയമവിരുദ്ധവുമാണ് ഉവൈസി ചൂണ്ടിക്കാണിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഉവൈസി വിമര്‍ശന ശരങ്ങൾ തൊടുത്ത് വിട്ടത്.
അനധികൃത കുടിയേറ്റക്കാരില്‍ ഒരാളെ പോലും രാജ്യത്ത് കഴിയാന്‍ അനുവദിക്കില്ലെന്നും എന്നാല്‍ അഭയാര്‍ഥികളായ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങളെ ബലം പ്രയോഗിച്ച് പുറത്താക്കില്ലെന്നുമായിരുന്നു അമിത് ഷായുടെ പ്രസ്താവന. രാജ്യത്താകമാനം പൗരത്വ രജിസ്റ്റര്‍ നടപ്പാക്കുമെന്ന് പറഞ്ഞ അദ്ദേഹം ഈ വിഷയത്തിൽ; നടക്കുന്ന കുപ്രചരണങ്ങളെ വിശ്വസിക്കരുതെന്നും വ്യക്തമാക്കി. പൗരത്വ ഭേദഗതി ബില്‍ അഭയാര്‍ഥികളായ ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പൗരത്വം ഉറപ്പാക്കും. ഇതാണ് ബി.ജെ.പിയുടെ വാഗ്ദാനമെന്നും കൊല്‍ക്കത്തയിലെ ബി.ജെ.പി റാലിയില്‍ അമിത് ഷാ വ്യക്തമാക്കിയിരുന്നു. എന്നാൽ ഈ പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് ഉവൈസി.
https://www.facebook.com/Malayalivartha






















