വിവാഹം കഴിഞ്ഞ് അധികനാൾ ആയില്ല... മധുവിധു ആഘോഷിച്ച് തീരും മുൻപ് തന്നെ എലിവിഷം കഴിച്ച് നവവധുവിന്റെ മരണം; പിടിയിലായ ഭർത്താവ് രക്ഷപ്പെട്ടത് വധുവിന്റെ ഫോണ്‍ സംഭാഷണങ്ങളും ചാറ്റിംഗുകളും പുറത്തായതോടെ... മഞ്ചേരിയിൽ സംഭവിച്ചത്...

2012 മാര്‍ച്ച് 19ന് സ്വന്തം വീട്ടില്‍ വെച്ചാണ് നിമിഷ ആത്മഹത്യ ചെയ്യുന്നത്. ആത്മാഹുതിക്ക് കാരണം ഭര്‍തൃപീഡനമാണെന്ന് കാണിച്ച് നിമിഷയുടെ ബന്ധുക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു. നിമിഷയുടെ ആഭരണങ്ങള്‍ ഭര്‍ത്താവ് എടുത്തുപറ്റിയെന്ന കേസ് 2013ല്‍ മലപ്പുറം കുടുംബ കോടതി തള്ളിയിരുന്നു.അതേസമയം ഇപ്പോഴിതാ നവവധു എലിവിഷം കഴിച്ചു മരിച്ച കേസില്‍ പ്രതിയായ ഭര്‍ത്താവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടു. പരപ്പനങ്ങാടി വള്ളിക്കുന്ന് മങ്ങാശ്ശേരി കുഞ്ഞികൃഷ്ണന്റെ മകന് ഷൈജു (39)വിനെയാണ് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി എ.വി. നാരായണന് വെറുതെവിട്ടത്.
ഷൈജുവിന്റെ ഭാര്യയും മലപ്പുറം താമരക്കുഴി ദാമോദരന്‍-വത്സല ദന്പതികളുടെ മകളുമായ നിമിഷ (27) ആണ് മരിച്ചത്. 2011 സെപ്റ്റംബര്‍ 14നായിരുന്നു ഇവരുടെ വിവാഹം. വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിനു ശേഷം ഷൈജു ജോലി തേടി വിദേശത്തു പോയി. പിതാവ് ദാമോദരന്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് നിമിഷ സ്വന്തം വീട്ടിലേക്ക് പോവുകയായിരുന്നു. 27 സാക്ഷികളുള്ള കേസില്‍ ഫോറന്‍സിക് വിദഗ്ധനും ഉന്നത പോലീസ് ഉദ്യോഗസ്ഥരും അടക്കം 17 സാക്ഷികളെ കോടതി വിസ്തരിച്ചു. ഭര്‍ത്താവുമായി നിമിഷ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും ചാറ്റിംഗുകളും പ്രതി ഭാഗം അഭിഭാഷകന് അഡ്വ.നാലകത്ത് മുഹമ്മദ് അഷ്റഫ് കോടതി മുന്‍പാകെ ഹാജരാക്കിയിരുന്നു.ഇത് പരിശോധിച്ച കോടതി പ്രതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തുകയായിരുന്നു.
https://www.facebook.com/Malayalivartha






















