Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

സിനിമാക്കഥയെ വെല്ലുന്ന മോഷണം; കാവൽക്കാരെ ആക്രമിച്ച് കെട്ടിയിട്ട ശേഷം സർക്കാർ മദ്യവിൽപ്പനശാലയിൽനിന്ന് വിലകൂടിയ 12 കുപ്പി മദ്യവുമായി കള്ളൻമാർ കടന്നു കളഞ്ഞു

02 OCTOBER 2019 11:02 AM IST
മലയാളി വാര്‍ത്ത

ചെങ്ങന്നൂരിൽ സിനിമാക്കഥയെ വെല്ലുന്ന മോഷണം. കാവൽക്കാരെ ആക്രമിച്ച് കെട്ടിയിട്ട ശേഷം സർക്കാർ മദ്യവിൽപ്പനശാലയിൽനിന്ന് വിലകൂടിയ 12 കുപ്പി മദ്യവുമായി കള്ളൻമാർ കടന്നു കളഞ്ഞു. പുലിയൂർ പാലച്ചുവട് പ്രവർത്തിക്കുന്ന മദ്യശാലയിൽ കഴിഞ്ഞദിവസം പുലർച്ചേ രണ്ടരയോടെയാണ് മോഷണം നടന്നത്. മോഷണത്തിൽ രണ്ടുപേരാണ് ഉൾപെട്ടിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിൽ മദ്യശാലയിലെ കാവൽക്കാരായ നൂറനാട് സുരേഷ്ഭവനത്തിൽ സുരേഷ് (47), ചെന്നിത്തല ചെറുകോൽ ഇടപ്പിള്ളേടത്ത് സുധാകരൻ (58) എന്നിവർക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൃത്യത്തിനു ശേഷം പ്രതികൾ സെക്യൂരിറ്റി ജീവനക്കാരന്റെ ബൈക്കിൽ കടന്നു കളഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് മാവേലിക്കര തഴക്കരയിൽനിന്ന് പോലീസ് കണ്ടെത്തി.

സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ-ചൊവ്വാഴ്ച വെളുപ്പിനെ രണ്ടരയോടെ കത്തിയും കമ്പിവടിയുമടക്കമുള്ള ആയുധങ്ങളുമായി മോഷ്ടാക്കൾ എത്തി. മദ്യശാലയുടെ ചുറ്റുമതിൽ ചാടിക്കടന്നവർ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷിനെ ആദ്യം മർദിച്ചു. ബഹളം കേട്ട് തടയാനെത്തിയ സുധാകരനേയും അടിച്ചവശനാക്കി. ഇരുവരുടെയും കൈകൾ പുറകിലേക്ക് പിടിച്ച് കെട്ടിയിട്ടു. തുടർന്ന് താക്കോൽ ആവശ്യപ്പെട്ടെങ്കിലും നൽകാതിരുന്നതിനെ തുടർന്ന് പൂട്ട് തകർത്ത് മോഷ്ടാക്കൾ മദ്യശാലയിൽ കയറി.

അകത്തുകടന്ന ഇവർ വിലകൂടിയ പന്ത്രണ്ട് മദ്യകുപ്പികൾ കൈക്കലാക്കി. സി.സി. ടി.വി. ക്യാമറയിൽ തങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞെന്ന് മനസ്സിലാക്കിയ പ്രതികൾ ക്യാമറയുടെ ഹാർഡ് ഡിസ്‌ക് കൈക്കലാക്കി. തുടർന്ന് പണം വച്ചിരുന്ന ലോക്കറിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കലും സെക്യൂരിറ്റി ജീവനക്കാരുടെ കൈയിൽ ഇല്ലെന്നു മനസ്സിലായതോടെ പ്രതികൾലോക്കർ പൊളിക്കാനും ശ്രമിച്ചു. പരാജയപ്പെട്ടതോടെ ഇരുവരുടെയും മൊബൈലും മോഷ്ടാക്കൾ കൈക്കലാക്കി. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനായ സുധാകരന്റെ ബൈക്കിൽ മോഷ്ടാക്കൾ കടന്നു.

യാത്രക്കിടെ മാവേലിക്കര തഴക്കരയിൽ വച്ച് ഇവരുടെ ബൈക്ക് അപകടത്തിൽപ്പെട്ടു. എന്നാൽ ബൈക്ക് ഉപേക്ഷിച്ച് പ്രതികൾ അവിടെനിന്ന്‌ രക്ഷപ്പെട്ടു. ഇതേസമയം മർദനമേറ്റ് അവശരായിക്കിടന്ന സെക്യൂരിറ്റി ജീവനക്കാർ ഇഴഞ്ഞുനീങ്ങി പരസ്പരം ഇവരുടെ കൈയിലെകെട്ടഴിച്ചു. അതിനുശേഷം സുരേഷിന്റെ ബൈക്കിൽപ്പോയി ബിവറേജിലെ മറ്റ് ജീവനക്കാരെയും മാനേജരേയും വിവരം അറിയിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (9 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (9 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (9 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (14 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (17 hours ago)

Malayali Vartha Recommends