Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും സംഭാവന നല്‍കാത്തതിനെ തുടര്‍ന്ന് പ്രവാസിയായ വീട്ടമ്മയുടെ പന്നിഫാം അടച്ച് പൂട്ടിച്ചതായി ആക്ഷേപം

02 OCTOBER 2019 12:50 PM IST
മലയാളി വാര്‍ത്ത

രാഷ്ട്രീയക്കാര്‍ക്കും ജനപ്രതിനിധികള്‍ക്കും സംഭാവന നല്‍കാത്തതിനെ തുടര്‍ന്ന് പ്രവാസിയായ വീട്ടമ്മയുടെ പന്നിഫാം അടച്ച് പൂട്ടിച്ചതായി ആക്ഷേപം. ഇതേ തുടര്‍ന്ന് വീട്ടമ്മ പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പട്ടയക്കുടി കല്ലുങ്കല്‍ വീട്ടില്‍ ബിന്ദു തോമസാണ് പെട്രോളൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലാണ് സംഭവം നടന്നത്. പട്ടയക്കുടിയിലെ ഫാം പോലീസ് സഹായത്തോടെ ബലമായി അടച്ചു പൂട്ടിച്ചെന്നാണ് യുവതിയുടെ ആക്ഷേപം. പന്നികളെ ബലമായി കൊണ്ടുപോകാന്‍ ശ്രമിച്ചതിന്റെ മനോവിഷമത്തില്‍ ബിന്ദു പെട്രോള്‍ ഒഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വനിതാ പൊലീസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം അവരെ തലനാരിഴയ്ക്ക് മരണത്തില്‍ നിന്നും രക്ഷിക്കാന്‍ സാധിച്ചു.

ബിന്ദുവിനെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളതിനാല്‍ അവിടെ നിന്ന് സെന്റ് മേരീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കന്‍മാരുടെ പിടിവാശിയാണ് ആത്മഹത്യയ്ക്ക് ശ്രമിക്കാന്‍ കാരണമായതെന്ന് ബിന്ദു തോമസ് പറയുന്നു. വണ്ണപ്പുറത്ത് ലൈസന്‍സില്ലാതെ നിരവധി പന്നി ഫാമുകള്‍ റവന്യൂ, വനം ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഏഴോളം വന്‍കിട പന്നി ഫാമുകള്‍ വണ്ണപ്പുറം പഞ്ചായത്തില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ അനുമതിയും ഇല്ലാതെ സര്‍ക്കാര്‍ ഭൂമിയില്‍ പ്രവര്‍ത്തിക്കുന്നെന്ന് ബിന്ദു പറയുന്നു.

ബിന്ദുവിന്റെ പേരില്‍ കരം അടയ്ക്കുന്ന നാലേക്കര്‍ സ്വകാര്യഭൂമിയിലെ ഫാമില്‍ ബയോഗ്യാസ് പ്ലാന്റും സെപ്റ്റിംക് ടാങ്കും മറ്റെല്ലാം സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ചില രാഷ്ട്രീയ കക്ഷികള്‍ ലക്ഷക്കണക്കിന് രൂപയാണ് സംഭാവന ചോദിച്ചിരുന്നത്. അത് തരാന്‍ പറ്റില്ലെന്ന് പറഞ്ഞതിനാണ് കോടതിയില്‍ കേസ് കൊടുത്തതെന്ന് ബിന്ദു പറയുന്നു. നാട്ടുകാര്‍ക്ക് ശല്യങ്ങളുമില്ലാതെ നാലേക്കറോളം പട്ടയ ഭൂമിയില്‍ കഴിഞ്ഞ ഒന്നര വര്‍ഷക്കാലമായി ഫാം നടത്തുന്നതിന്റെ ഭാഗമായി വിവിധ രാഷട്രീയ പാര്‍ട്ടികള്‍ക്ക് പിരിവ് നല്‍കിയിരുന്നു. അത് കുറഞ്ഞതിന് തന്നെയും തൊഴിലാളികളേയും പലപ്പോഴും ഭീഷണിപ്പെടുത്താറുണ്ടെന്ന് ബിന്ദു തോമസ് പറഞ്ഞു.

ഗള്‍ഫില്‍ വര്‍ഷങ്ങളോളം നഴ്‌സായി ജോലി നോക്കിയിരുന്ന ബിന്ദു തോമസ് നാട്ടില്‍ സ്വയം തൊഴില്‍ ആരംഭിച്ചപ്പോഴാണ് ചില ജനപ്രതിനിധികളുടെ പിരിവ് ശല്യം കാരണം ആത്മഹത്യയുടെ വക്കിലെത്തിയതെന്ന് ബിന്ദു തോമസ് ആരോപിക്കുന്നു. ചിലര്‍ക്ക് ലക്ഷക്കണക്കിന് രൂപയും ഐ ഫോണും നല്‍കിയിരുന്നെന്നും ബിന്ദു പറയുന്നു. ജനപ്രതിനിധികള്‍ക്കെതിരെയുള്ള കൂടുതല്‍ വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തുമെന്നും ബിന്ദു തോമസ് അറിയിച്ചു. കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഫാം അടച്ചുപൂട്ടാന്‍ നടപടി സ്വീകരിച്ചതെന്ന് പഞ്ചായത്ത് സെക്രട്ടറി പറയുന്നു. ഉത്തരവിനെതിരെ ബിന്ദു അപ്പീലിന് പോകാത്തതതും മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ലൈസന്‍സ് ഇല്ലാത്തതുമാണ് ഫാം അടപ്പിക്കാന്‍ കാരണമായതെന്നും വണ്ണപ്പുറം പഞ്ചായത്ത് സെക്രട്ടറി പറയുന്നു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (9 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (9 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (9 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (14 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (17 hours ago)

Malayali Vartha Recommends