വാദങ്ങൾ തെറ്റ് ,ജിഷ്ണു പ്രണോയ് കോപ്പിയടിച്ചിട്ടില്ല; പരീക്ഷയ്ക്ക് കോപ്പി അടിച്ചത് കണ്ടെത്തിയത് കാരണമാണ് ജിഷ്ണു ആത്മഹത്യചെയ്തതെന്ന കോളേജ് അധകൃതരുടെ വാദം തെറ്റ്

തൃശൂര്‍, പാമ്പാടി നെഹ്റു കോളേജില്‍ ആത്മഹത്യ ചെയ്ത ജിഷ്ണു പ്രണോയ് പരീക്ഷയില്‍ കോപ്പിയടിച്ചിട്ടില്ലെന്ന് സിബിഐ റിപ്പോർട്ട്. പരീക്ഷയ്ക്ക് കോപ്പി അടിച്ചത് കണ്ടെത്തിയത് കാരണമാണ് ജിഷ്ണു ആത്മഹത്യചെയ്തതെന്ന കോളേജ് അധകൃതരുടെ വാദം തെറ്റാണെന്ന് സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
ജിഷ്ണു പരീക്ഷയ്ക്ക് കോപ്പിയടിച്ചതായി ആരോപണം ഉന്നയിച്ചത് ഇന്‍വിജിലേറ്റര്‍ സി പി പ്രവീണാണ് . എന്നാല്‍ ഇന്‍വിജിലേറ്ററുടെ പിഴവ് മറച്ചുവെക്കാന്‍ കോളേജ് അധികൃതര്‍ ജിഷ്ണുവിനെ ഭീഷണിപ്പെടുത്തുകയായിരുന്നുവെന്നാണ് സിബിഐ കണ്ടെത്തൽ. ഭാവിയില്‍ ഒരു പരീക്ഷയും എഴുതാന്‍ അനുവദിക്കാതെ ഡീബാര്‍ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന്റെ ഭാഗമായി കോളേജ് വൈസ് പ്രിന്‍സിപ്പല്‍ എന്‍ കെ ശക്തിവേല്‍ ഓഫീസ് റൂമില്‍ വെച്ച് ജിഷ്ണുവിന്റെ കോളറിന് കുത്തിപ്പിടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ജിഷ്ണുവില്‍ നിന്നും കോപ്പിടയിച്ചു എന്ന സമ്മതിച്ചുകൊണ്ടുള്ള രണ്ടുപേപ്പറുകള്‍ കോളേജ് അധികൃതര്‍ എഴുതി വാങ്ങിയെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. സി പി പ്രവീണിന്റെയും എന്‍ കെ ശക്തിവേലിന്റെയും നിരന്തര ഭീഷണിയാണ് ജിഷ്ണുവിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു.
കോപ്പിയടിച്ചു എന്ന് കോളേജ് അധികൃതര്‍ പറയുന്ന ദിവസത്തെ ജിഷ്ണുവിന്റെ ഉത്തരക്കടലാസും സമീപത്തുണ്ടായിരുന്ന കുട്ടികളുടെ ഉത്തരക്കടലാസും സിബിഐ പരിശോധിച്ചിച്ചു. എന്നാല്‍ ആരോപണം ശരിവെക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ലെന്ന് സിബിഐ വ്യക്തമാക്കി. ജീഷ്ണുവിന്റെ ഉത്തരക്കടലാസ് ക്രോസ് ചെക്ക് ചെയ്യാതെയാണ് ഇന്‍വിജിലേറ്റര്‍, കോപ്പിയടിച്ചു എന്ന് കണ്ടെത്തിയത്. മറ്റ് കുട്ടികളുടെ ഉത്തരക്കടലാസുമായി ചേര്‍ത്ത് പരിശോധിക്കാതെ ഇന്‍വിജിലേറ്റര്‍ എങ്ങനെ ഈ നിഗമനത്തിലെത്തിയെന്ന സ,മാഷായവും സിബിഐ പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha






















