Widgets Magazine
14
Sep / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...


വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...


കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില


പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...


ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...

ആർത്തലച്ച് പെയ്യുന്ന മഴയിൽ നിറഞ്ഞൊഴുകുന്ന ജല സംഭരണികൾ!! ഒന്ന് വീണാൽ രക്ഷപ്പെടാനാകാത്ത വിധം ഒഴുക്ക്...മരണ കയത്തിലേക്ക് എടുത്ത് ചാടിയപ്പോൾ കണ്ടു നിൽക്കാനായില്ല... സ്വന്തം ജീവനെ അവഗണിച്ച് ആ യുവാക്കൾ ചെയ്തത്

02 OCTOBER 2019 01:52 PM IST
മലയാളി വാര്‍ത്ത

ആർത്തലച്ച് പെയ്യുന്ന മഴയിൽ നിറഞ്ഞൊഴുകുന്ന ജല സംഭരണികൾ . ഒന്ന് വീണാൽ ഒഴുക്ക് എടുത്ത് കൊണ്ട് പോകുമെന്ന തരത്തിൽ പാഞ്ഞൊഴുകുന്ന പുഴ. പക്ഷേ തങ്ങൾക്ക് മുന്നിലൂടെ രണ്ട് ജീവനുകൾ മരണത്തിലേക്ക് ഒഴുകി കൊണ്ടിരിക്കുമ്ബോൾ അത് കണ്ട് നില്ക്കാൻ അവർക്ക് കഴിഞ്ഞില്ല. കുത്തൊഴുക്കുകളെ വക വയ്ക്കാതെ രണ്ട് ജീവനുകളെ ജീവിതത്തിലേക്ക് കൊണ്ട് വന്നിരിക്കുകയാണ് ഈ യുവാക്കൾ. പുഴയില്‍ ചാടിയ അമ്മയേയും കൂടെയുണ്ടായിരുന്ന മകനേയും സാഹസികമായി രക്ഷപ്പെടുത്തി. കരമനയാറിലെ മങ്കാട്ട് കടവ് പമ്ബ് ഹൗസിന് സമീപത്തായിരുന്നു ഈ സംഭവം.ശക്തമായ ഒഴുക്കുള്ള പുഴയിലൂടെ കുഞ്ഞ് ഒഴുകി വരുന്നത് കണ്ട യുവാക്കള്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങുകയായിരുന്നു.പക്ഷേ ഇറങ്ങി കഴിഞ്ഞപ്പോഴായിരുന്നു അമ്മയും കൂടെയുണ്ടെന്ന കാര്യം മനസിലായത്. ഇന്നലെ ഉച്ചയോടെയായിരുന്നു പമ്ബ് ഹൗസ് ജീവനക്കാരായ പ്രിയനും സജിത്തും സുഹൃത്തുക്കളുമായി സംസാരിച്ച് കൊണ്ട് നിൽക്കുമ്പോൾ കുട്ടി പുഴയിലൂടെ ഒഴുകി വരുന്നത് കണ്ടത്.

ഉടൻ തന്നെ പ്രിയന്റെ സുഹൃത്ത് അനിക്കുട്ടന്‍ പുഴയില്‍ചാടി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചു . ഇതിനിടയിൽ കുട്ടിക്കൊപ്പം യുവതിയുള്ള കാര്യം അറിഞ്ഞു .ശക്തമായ ഒഴുക്കില്‍ ഇരുവരേയും ഒന്നിച്ച്‌ കരക്കെത്തിക്കുക എന്നത് ശ്രമികരമായിരുന്നു.ഇത് ബുദ്ധിമുട്ടായതോടെ കുട്ടിയെ യുവതിയുടെ ശരീരവുമായി കെട്ടിയിരുന്നത് അഴിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ കരയ്ക്കു നിന്ന് പമ്ബ് ഹൗസ് ജീവനക്കാരനായ പ്രിയനും സജിത്തും സുഹൃത്തുക്കളായ സജിയും അഭിലാഷും കൂടി പുഴയിലേക്ക് ചാടി രക്ഷ പ്രവർത്തനം നടത്തി .ഇവർ നീന്തിയെത്തി കരക്കെത്തിക്കുകയായിരുന്നു.

കരയ്ക്ക് എത്തിച്ച കുട്ടിക്ക് കരക്ക് ബോധമുണ്ടായിരുന്നു. എന്നാല്‍ യുവതിക്ക് ബോധമില്ലായിരുന്നു . പ്രാഥമിക ചികിത്സക്ക് ശേഷം മാത്രമാണ് യുവതിക്ക് ബോധം വീണ്ട് കിട്ടിയത്. മലയിന്‍കീഴ് പൊലീസെത്തുകയും രണ്ടുപ്പേരെയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു . ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ അപകട നില തരണം ചെയ്തുവെന്ന് അധികൃതർ അറിയിച്ചു . പിന്നീട് നടന്ന അന്വേഷണത്തിൻ ഒടുവിൽ ഇവര്‍ അമ്മയും മകനുമാണെന്ന് അറിയാൻ കഴിഞ്ഞു.ഇവർ വിളപ്പിൽ ശാല സ്വദേശികളാണ്. പമ്ബ് ഹൗസില്‍ നിന്നും അല്പം ദൂരെയുള്ള ആറാട്ടു കടവില്‍ വച്ചായിരുന്നു യുവതി മകനെയും കൊണ്ടു പുഴയില്‍ ചാടിയതെന്നാണ് പ്രാഥമിക നിഗമനം. ഈ പരിസരത്തിൽ നടത്തിയ അന്വേഷണത്തിൽ നിന്ന് യുവതിയുടെ സ്‌കൂട്ടര്‍ കണ്ടെത്തിയെടുത്തു. യുവതിയുടെ കഴുത്തിൽ കിടന്ന ചുരിദാറിന്റെ ഷാള്‍ കൊണ്ടായിരുന്നു യുവതി കുട്ടിയെ വയറിനോട് ചേര്‍ത്ത് കെട്ടിയിരുന്നു . അതിന് ശേഷമായിരുന്നു പുഴയിലേക്ക് ചാടിയത് .

മലയോര മേഖലകളില്‍ തിങ്കളാഴ്ച രാത്രി ശക്തമായ മഴ പെയ്തതിനാല്‍ പേപ്പാറ ഡാം തുറന്നിരുന്നു. ഇതോടെ കരമനയാറ്റില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനാല്‍ കരയിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം ഉണ്ടായിരുന്നു.മലയോര മേഖലകളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആർത്തലച്ച് പെയ്യുന്ന മഴയിൽ ജല സംഭരണികളിലെ വെള്ളം കുത്തനെ ഉയർന്നിരുന്നു .അത് കൊണ്ട് തന്നെ ജീവ ഹാനി വരാതിരിക്കാനാണ് കർശനമായ മുന്നറിയിപ്പുകൾ അധികൃതർ അറിയിച്ചത് . എന്നാൽ അതൊന്നും വക വയ്ക്കാതെയാണ് ഇവർ പുഴയിലേക്ക് ചാടിയത്‌ .സ്വന്തം ജീവനെ വക വയ്ക്കാതെ മറ്റ് ജീവനുകളെ രക്ഷിയ്ക്കാൻ ഇവർ കാണിച്ച മനസ്സിനെ എന്ത് വിളിക്കണമെന്ന്‌ തീരുമാനിക്കേണ്ടുന്നത് മറ്റുളളവരാണ് .; പുഴയുടെ ഒഴുക്ക് വകവയ്ക്കാതെ സുഹൃത്തുക്കളായ പ്രിയന്‍, സജി, അനിക്കുട്ടന്‍, അഭിലാഷ്, സജിത്ത് എന്നിവര്‍ യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്താൻ കാണിച്ച്ത് മനുഷത്വത്തിന്റെ നേർ കാഴ്ച്ചയാണ് എന്ന് പറയാതെ വയ്യ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ  (9 hours ago)

1.30 മണിക്കൂർ ബേബിയുടെ വാചകം ED എന്ന വാക്ക് ഉരിയാടിയില്ല കോട്ടുവായ ഇട്ട് ഗോവിന്ദൻ... വിജയനിട്ട് കൊട്ടി ബേബി"  (9 hours ago)

ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ  (9 hours ago)

ഗോഡ്സില്ല എൽനിനോ’ വന്നാൽ കേരളത്തിൽ ഈ 10 മാറ്റങ്ങൾ... മാറിമറിഞ്ഞ് പ്രവചനം; ശീതകാലം ഉണ്ടാകില്ല"  (9 hours ago)

സംസ്ഥാനത്ത് ഇന്ന് വൈദ്യുതി നിയന്ത്രണത്തിന് താല്‍കാലിക ആശ്വാസം. ഇന്ന് നിയന്ത്രണമുണ്ടായേക്കില്ല  (9 hours ago)

ഇറങ്ങി പോയി ഷി ജിൻ പിങ്..' മോദി ഒരുക്കിയ ആഹാരം വേണ്ട എല്ലാ രഹസ്യവും അറിഞ്ഞ് മലയാളായി ദേ ഇവിടെ ഉണ്ട്  (9 hours ago)

മോദി ഒരുക്കിയ വിരുന്നിൽ പങ്കെടുക്കാതെ ഇറങ്ങി പോയി ഷി ജിൻ പിങ്..'എല്ലാ രഹസ്യവും അറിഞ്ഞ് ഈ മലയാളായി  (9 hours ago)

ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡ് 2026 വിജയിയായി മലയാളി നഴ്‌സ്‌ അജിമോൾ പ്രദീപ്; ലഭിക്കുക 250,000 യു.എസ് ഡോളർ സമ്മാനത്തുക...  (13 hours ago)

പാർട്ടി ജനങ്ങളിൽ നിന്ന് അകന്നു;" പിണറായി ഭരണശൈലിയെ വെല്ലുവിളിച്ച് ശൈലജ ടീച്ചർ...  (13 hours ago)

"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...  (14 hours ago)

വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...  (15 hours ago)

കാലിഫോർണിയ ഇരട്ടക്കൊലപാതകത്തിൽ അനിലയുടെ വാദം പൊളിച്ചടുക്കി പോലീസ് തെളിവുകൾ: താൻ നിരപരാധിയെന്ന് അനില  (15 hours ago)

പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...  (16 hours ago)

ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...  (16 hours ago)

ശബരിമല തീർത്ഥാടന മുന്നൊരുക്കത്തിന്റെ ഭാഗമായി പൊതുമരാമത്ത് വകുപ്പിന് 551 കോടി അനുവദിച്ച് സർക്കാർ  (17 hours ago)

Malayali Vartha Recommends