പെരുമ്പാമ്പ് പുള്ളിമാന്‍ കുട്ടിയെ വരിഞ്ഞുമുറുക്കി അകത്താക്കുന്നതു കണ്ട് ആളുകള്‍ ബഹളം വച്ചു... മാനിനെ പുറന്തള്ളിയശേഷം പത്തടിയോളം വരുന്ന പെരുമ്പാമ്പ് കടന്നു കളഞ്ഞു
പെരുമ്പാമ്പ് പുള്ളിമാന്‍ കുട്ടിയെ വരിഞ്ഞുമുറുക്കി അകത്താക്കുന്നതു കണ്ട് ആളുകള്‍ ബഹളം വച്ചു. മാനിനെ പുറന്തള്ളിയശേഷം പത്തടിയോളം വരുന്ന പെരുമ്പാമ്പ് കടന്നു കളഞ്ഞു. പക്ഷേ മാന്കുട്ടി ചത്തു. കുറ്റ്യാടി മരുതോങ്കര പഞ്ചായത്തിലെ ജാനകിക്കാട്ടിലാണ് നടന്നത്. മാന്‍കുട്ടിയെ പെരുമ്പാമ്പ് വരിഞ്ഞുമുറുക്കി പാതിയോളം അകത്താക്കിയ നിലയിലാണ് ആളുകള്‍ കാണുന്നത്.
ഇതു കണ്ട് ആളുകള്‍ ഉറക്കെ ബഹളമുണ്ടാക്കി . ഇതേ തുടര്‍ന്ന് പുള്ളിമാന്‍കുട്ടിയെ പുറന്തള്ളിയ ശേഷം പത്തടിയോളം നീളമുള്ള പെരുമ്പാമ്പ് കാട്ടിലേക്ക് ഇഴഞ്ഞുനീങ്ങി. തൃക്കൈപറമ്പ് ക്ഷേത്രത്തിനടുത്തായി വനഭൂമിയില്‍ ഇന്നലെ രാവിലെ ഒമ്പതിനായിരുന്നു സംഭവം. നാട്ടുകാരുടെ സഹായത്തോടെ മാന്‍കുഞ്ഞിന്റെ ജഡം സ്ഥലത്തെത്തിയ വനപാലകര്‍ കുഴിച്ചുമൂടി.
https://www.facebook.com/Malayalivartha