പരിസര മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് ഉപയോഗിച്ച മദ്യകുപ്പികള്‍ വിലയ്ക്കു വാങ്ങാനൊരുങ്ങുന്നു.... കുടുംബശ്രീ വഴി കുപ്പി ശേഖരിക്കാനാണ് പദ്ധതി
പരിസര മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് ഉപയോഗിച്ച മദ്യകുപ്പികള്‍ വിലയ്ക്കു വാങ്ങാനൊരുങ്ങുന്നു.ചില്ലുമദ്യക്കുപ്പികള് ഉണ്ടാക്കുന്ന പരിസര മലിനീകരണം തടയാനൊരുങ്ങി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ഉപയോഗിച്ച കുപ്പികള്‍ ഒന്നിന് അഞ്ചുരൂപ നിരക്കില്‍ ഏറ്റെടുക്കാനാണ് നീക്കം. 30ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ബോര്‍ഡ് സമര്‍പ്പിച്ച പദ്ധതി നടപ്പാക്കാന്‍ ഏകദേശ ധാരണയായി.
മദ്യവിലയില്‍ അഞ്ചുരൂപ കൂട്ടിയെടുക്കുകയും അത് കുപ്പിവാങ്ങുന്ന ഉപഭോക്താവിനുതന്നെ തിരിച്ചു കൊടുക്കുന്ന രീതിയിലോ കമ്പനികളും ഉപഭോക്താവും തുല്യമായി ചെലവുവഹിക്കുന്ന തരത്തിലോ കമ്പനികള്‍ക്കോ, ബിവറേജസ് കോര്‍പ്പറേഷനോ മാത്രം ഉത്തരവാദിത്വമുള്ള തരത്തിലോ വിലയുടെ കാര്യം തീരുമാനിക്കാനാണ് ആലോചന. ബിവറേജസ് കോര്പ്പറേഷന്, മദ്യക്കമ്പനികള്‍ എന്നിവരുമായി ചേര്‍ന്നാണിത്. തദ്ദേശസ്ഥാപനങ്ങളെയും പങ്കാളികളാക്കും.കുപ്പി ശേഖരിക്കല്‍ കുടുംബശ്രീയെ ഏല്‍പ്പിക്കാനാണ് പദ്ധതി. ശേഖരിക്കുന്ന കുപ്പികള്‍ സംസ്കരിച്ച് പുനരുപയോഗത്തിനായി മറ്റുസംസ്ഥാനത്തെ ഫാക്ടറികള്‍ക്ക് നല്‍കും. പുതിയ പദ്ധതിയിലൂടെ പ്ലാസ്റ്റിക് കുപ്പികളും വാങ്ങും.
"
https://www.facebook.com/Malayalivartha