അയൽവാസിയായ പെൺകുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തി മൊബൈൽ ഫോണിൽ പീഡനദൃശ്യങ്ങൾ പകർത്തി നിരന്തരം ഭീഷണിപ്പെടുത്തിയ കേസിൽ പോക്‌സോ നിയമ പ്രകാരം ആർഎസ്എസ് പ്രവർത്തകൻ റിമാന്റിൽ

അയൽവാസിയായ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്‌സോ നിയമ പ്രകാരം ആർഎസ്എസ് പ്രവർത്തകൻ റിമാന്റിൽ. ചേർത്തല അർത്തുങ്കൽ അറവ്കാട് സ്വദേശി രഞ്ചിത്തിനെയാണ് റിമാന്റ് ചെയ്തത്.
പെൺകുട്ടിയെ വീട്ടിൽ വിളിച്ച് വരുത്തി പീഡിപ്പിച്ചെന്നാണ് കേസ്. മൊബൈൽ ഫോണിൽ പകർത്തിയ പീഡനദൃശ്യങ്ങൾ കാണിച്ച് പ്രതി പെൺകുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെയും, അമ്മയുടെയും പരാതിയെത്തുടർന്ന് അർത്തുങ്കൽ പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം പ്രതിയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha























