തിരഞ്ഞെടുപ്പ് കണ്ടല്ല സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കേണ്ടത്... പിറവം പള്ളിയില്‍ കാണിക്കാത്ത ഉത്സാഹം സര്‍ക്കാര്‍ ശബരിമലയില്‍ കാണിച്ചെന്ന് വി.മുരളീധരന്‍

തിരഞ്ഞെടുപ്പ് കണ്ടല്ല സര്‍ക്കാര്‍ നിലപാടുകള്‍ സ്വീകരിക്കേണ്ടതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. സുപ്രിംകോടതി വിധി നടപ്പാക്കുന്നതില്‍ പിറവം പള്ളിയുടെ കാര്യത്തില്‍ കാണിക്കാത്ത തിരക്ക് ശബരിമലയുടെ കാര്യത്തില്‍ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ചു. സര്‍ക്കാര്‍ ഓര്‍ത്തഡോക്‌സ് സഭയോട് കാണിച്ചത് അനീതിയാണെന്നും മുരളീധരന്‍ പറഞ്ഞു. ശബരിമലയില്‍ സുപ്രിംകോടതി വിധി അനുകൂലമല്ലെങ്കില്‍ നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുരളീധരന്‍ അറിയിച്ചു. കഴിഞ്ഞ പ്രളയകാലത്ത് കേന്ദ്രം നല്‍കിയ സഹായം പോലും സര്‍ക്കാര്‍ ചെലവഴിച്ചില്ലെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി.
https://www.facebook.com/Malayalivartha























