ആറ്റിങ്ങലില്‍ വഴിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷം...ഇന്ന് വിദേശത്ത് പോകാനിരിക്കെ യുവാവ് കുത്തേറ്റ് മരിച്ചു, നാലു പേര്‍ക്ക് പരിക്ക്

ആറ്റിങ്ങലില്‍ വഴിതര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റ് മരിച്ചു. നാലു പേര്‍്ക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരം. ആറ്റിങ്ങലിലെ പള്ളിയ്ക്കലിലാണ് സംഭവം.
പള്ളിയ്ക്കല്‍ കുന്നുംപുറത്ത് വീട്ടില്‍ അബ്ദുള്‍ റഹീമിന്റെ മകന്‍ നജീം (38) ആണ് കൊല്ലപ്പെട്ടത്. നജീമിന്റെ സഹോദരന്‍ നൈസാം, പിതാവ് അബ്ദുള്‍ റഹീം, പള്ളിയ്ക്കല്‍ കാവുവിള വീട്ടില്‍ ഷഹീര്‍, റഫീക്ക് എന്നിവര്‍ക്കാണ് പരിക്കേറ്റത്. നൈസാമിന്റെ നില ഗുരുതരമാണ്. നജീം ഇന്ന് വിദേശത്തേയ്ക്ക് പോകാനിരുന്നതാണ്.
വീടിനു സമീപത്തെ മതില്‍ നിര്‍മ്മാണത്തെത്തുടര്‍ന്നുണ്ടായ വഴി തര്‍ക്കമാണ് അയല്‍പക്കക്കാരായ ബന്ധുക്കള്‍ തമ്മില്‍ അക്രമത്തില്‍ കലാശിച്ചത്. പള്ളിയ്ക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
https://www.facebook.com/Malayalivartha























