ജോളിയെ ഡെപ്യൂട്ടി തഹസില്‍ദാറായ ജയശ്രീ വഴിവിട്ടു സഹായിച്ചു.. താമരശേരി താലൂക്ക് ഓഫീസിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന ജോളിക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട എല്ലാ സഹായവും ചെയ്ത് നൽകി.. താലൂക്ക് ഓഫീസില്‍ എത്തിയാൽ പിന്നെ ജോളി 'മേഡം'..ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്ത്... പൊന്നാമറ്റം കുടുംബത്തിലെ കൂടുതല്‍ പേരെ ജോളി കൊല്ലാന്‍ ശ്രമിച്ചെന്ന് സൂചന

അറസ്റ്റിലായ ജോളി പൊന്നാമറ്റം തറവാട്ടിലെ മറ്റൊരു കുടുംബത്തെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചതായുള്ള സൂചനകള്‍ പുറത്തുവന്നു. അടുത്ത ബന്ധുടക്കളായ അഞ്ചു പേരാണ് ഇതു സംബന്ധിച്ച് പോലീസില്‍ മൊഴി നല്‍കിയിരിക്കുന്നത്. ഒരിക്കല്‍ ജോളി വീട്ടിലെത്തി പോയശേഷം ഭക്ഷണം കഴിച്ചയുടനെ എല്ലാവരും ഛര്‍ദ്ദിച്ചു. ഭക്ഷ്യവിഷബാധ എന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും രക്തപരിശോധനയില്‍ വിഷാംശം കണ്ടെത്തി.കറിയിലാണ് വിഷാംശം ഉണ്ടായിരുന്നത്. മറ്റാര്‍ക്കോ വേണ്ടി ജോളി ക്വട്ടേഷന്‍ എടുത്ത് വന്നതാണോ എന്ന് സംശയിക്കുന്നതായും ബന്ധുക്കള്‍ പറഞ്ഞു. സഹോദരങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കമുണ്ടായിരുന്നുവെന്നും ഇവര്‍ മൊഴി നല്‍കിയിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് ഡെപ്യൂട്ടി തഹസില്‍ദാര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചു. കേസിലെ മുഖ്യപ്രതി ജോളിയെ ഡെപ്യൂട്ടി തഹസില്‍ദാറായ ജയശ്രീ വഴിവിട്ടു സഹായിച്ചുവെന്ന് വ്യക്തമാക്കുന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
താമരശേരി താലൂക്ക് ഓഫീസിലെ സ്ഥിരം സന്ദര്‍ശകയായിരുന്ന ജോളിക്ക് ഭൂമിയിടപാടുമായി ബന്ധപ്പെട്ട സഹായമാണ് ഡെപ്യൂട്ടി തഹസില്‍ദാര്‍ ചെയ്തു നല്‍കിയത്. താലൂക്ക് ഓഫീസിലെ ചില ജീവനക്കാര്‍ ഡെപ്യൂട്ടി തഹസില്‍ദാരോടൊപ്പം വരുന്ന ജോളിയെ 'മേഡം' എന്നായിരുന്നു വിളിക്കാറ് എന്നതും പുറത്തുവന്നു. വ്യാജ ഒസ്യത്തു പ്രകാരം സ്വന്തമാക്കാന്‍ ശ്രമിച്ച ഭൂമിയുടെ നികുതിയടയ്ക്കുന്നതിനായി ആരോപണവിധേയയായ ഉദ്യോഗസ്ഥ രേഖകളെ മറികടന്നാണ് ഇവര്‍ക്കു സഹായം ഒരുക്കി നല്‍കിയത്. ഇതില്‍ പിന്നീട് പരാതി ഉയരുകയും തുടര്‍ന്ന് ഇത് ഒഴിവാക്കി യഥാര്‍ത്ഥ അവകാശികളുടെ പേരില്‍ നികുതി അടയ്ക്കുകയും ചെയ്തു. 2012 ലായിരുന്നു സംഭവം. 2014 ലാണ് ഉദ്യോഗസ്ഥ താമരശേരി താലൂക്ക് ഓഫീസില്‍ ഡെപ്യൂട്ടി തഹസില്‍ദാറായി വരുന്നത്. അടുത്തിടെയാണ് ഉദ്യോഗസ്ഥ തഹസില്‍ദാറായി കോഴിക്കോട്ടേയ്ക്ക് പോയത്.
https://www.facebook.com/Malayalivartha