വാഹനത്തിൽ കയറിയിരുന്ന് മാധ്യമ പ്രവർത്തകരെ തുറിച്ചുനോക്കി ജോളി; 6 വനിതാ പോലീസുകാര്‍ക്കൊപ്പം കൂസലില്ലാതെ താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലെത്തിയ ജോളിയെ കൂക്കുവിളികളും അസഭ്യവര്‍ഷത്തോടെയും എതിരേറ്റ് നാട്ടുകാർ- ജോളിയെ ആറ് ദിവസത്തേയ്ക്കും, മാത്യു, പ്രജികുമാർ എന്നിവരെ പതിനാറുവരെയും കസ്റ്റഡിയിൽ വിട്ടു

കൂടത്തായി കൊലപാതക കേസിൽ ജോളിയെ ആറ് ദിവസത്തേയ്ക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. മാത്യു, പ്രജികുമാർ എന്നിവരെയും പതിനാറ് വരെ കസ്റ്റഡിയിൽ വിട്ടു. താമരശ്ശേരി കോടതിയുടേതാണ് ഉത്തരവ്. താമരശ്ശേരി ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ 6 വനിതാ പോലീസുകാര്‍ക്കൊപ്പം കൂസലില്ലാതെയാണ് ജോളി എത്തിയത്. വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ ചാനല്‍ മൈക്കുകളുമായി മാധ്യമ പ്രവര്‍ത്തകർ ഓടിയെത്തിയെങ്കിലും മാധ്യമങ്ങളുടെ ചോദ്യങ്ങളോട് ഒന്നും പ്രതികരിക്കാതെയാണ് ജോളി പോലീസുകാര്‍ക്ക് നടുവിലൂടെ വാഹനത്തിൽ കയറിയത്.
വാഹനത്തില്‍ കയറി ഡോര്‍ അടച്ച ശേഷം ചുറ്റും നിന്ന മാധ്യമ പ്രവര്‍ത്തകരെ ഏതാനും നിമിഷം നേരത്തേക്ക് ജോളി തുറിച്ചു നോക്കുകയും ചെയ്തു. പോലീസ് വാഹനം കോടതി കോംബൗണ്ടിൽ കയറ്റി മാധ്യമങ്ങളെ ഉള്‍പ്പെടെ കോംബൗണ്ടിന് പുറത്തുനിര്‍ത്തി ഗേറ്റ് അടച്ച ശേഷമാണ് വാഹനത്തില്‍ നിന്നും ജോളിയെയും പ്രജുകുമാറിനെയും ഇറക്കിയത്. കൂക്കുവിളികളും അസഭ്യവര്‍ഷത്തോടെയുമായിരുന്നു നാട്ടുകാര്‍ ജോളിയെ വരവേറ്റത്.
https://www.facebook.com/Malayalivartha