കുളത്തിൽ വെള്ളത്തിന്റെ ഇളക്കം കണ്ട അച്ചനും മകന് കരുതിയത് മീനെന്ന് ; അടുത്ത് പോയി നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ച
പഴയസാധനങ്ങൾ ശേഖരിച്ച് വിൽക്കുന്നതിനായി പോകുന്നതിനിടെ കുളത്തിലെ വെള്ളം നല്ലതുപോലെ ഇളകുന്നു. ആദ്യം അച്ചനും മകനും കരുതിയത് മീനായിരിക്കും എന്നാണ്. പിന്നെയും സൂക്ഷിച്ച് നോക്കിയപ്പോൾ മനസിലായി പൊങ്ങി താഴുന്നത് മീനല്ല. മറിച്ച് മനുഷ്യ കുഞ്ഞാണെന്ന്.
കുളിക്കുന്നതിനിടെ കുളത്തിൽ വീണ് മുങ്ങിത്താഴ്ന്ന പിഞ്ചുകുഞ്ഞിനെ ഉടൻ തന്നെ അവർ രക്ഷിച്ചു. . ആലപ്പുഴ കലവൂരിലായിരുന്നു ഈ സംഭവം നടന്നത്. സൈക്കിളിൽ പോകുകയായിരുന്നു ബാലുവും മകൻ സുനിലും. കുട്ടിയെ രക്ഷിച്ച് കരയിലെത്തിച്ച ശേഷം ഇരുവരും ഒച്ചവച്ചു. അപ്പോൾ ആളുകൾ ഓടിയെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചു. കുട്ടി അപകടനില തരണം ചെയ്തു കഴിഞ്ഞു.
https://www.facebook.com/Malayalivartha