Widgets Magazine
19
Sep / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..


രാജ്യത്തെ 51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലികളിലേക്കുള്ള നിയമന ഉത്തരവുകൾ..വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി..


ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..


അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...


പിണറായി വിജയൻ മുഖ്യധാരയിൽ നിന്ന് മാറിയാൽ...സി പി എമ്മിൽ സംഭവിക്കുന്നത്.. എം.എ. ബേബി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ചേർന്ന് റിയാസിനെ ചവിട്ടിപ്പിഴിയും..

ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ..മകന്റെ വിവാഹത്തിനായാണ് ഇരുവരും ഒരുമിച്ചെത്തിയത്..ചിത്രങ്ങൾ വൈറൽ..

19 SEPTEMBER 2026 05:09 PM IST
മലയാളി വാര്‍ത്ത

ഏറെ സുപരിചിതനായ നടനും പ്രിയങ്കരനായ രാഷ്ട്രീയ നേതാവുമാണ് മുൻ മന്ത്രി കെ.ബി ​ഗണേഷ് കുമാർ. നടന്റെ പ്രൊഫഷണൽ ജീവിതം പോലെ തന്നെ ഏറെ വാർത്തകളിൽ നിറഞ്ഞിട്ടുള്ള ഒന്നാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതവും. വിവാഹ ജീവിതത്തിലെ പ്രശ്നങ്ങൾ, മുൻഭാര്യ ഉന്നയിച്ച ആരോപണങ്ങൾ, രണ്ടാം വിവാഹം, അടുത്തിടെ ഭാര്യ ബിന്ദു മേനോൻ ഉന്നയിച്ച ആരോപണങ്ങൾ എന്നിവയാണ് അദ്ദേഹത്തിന്റെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട് വാർത്തകളിൽ ഇടം നേടിയതും ചർച്ചയായതുമായ കാര്യങ്ങൾ.

ഗണേഷ് കുമാർ 1994 മെയ് 20നാണ് ഡോ.യാമിനി തങ്കച്ചിയെ വിവാഹം കഴിച്ചത്. യാമിനി ആരോഗ്യ ഗവേഷണ മേഖലയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു. ഇവർക്ക് രണ്ട് ആൺ മക്കളുണ്ട്. അതിൽ മൂത്തമകനായ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹം കഴിഞ്ഞ ദിവസമായിരുന്നു.ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം ആദ്യമായാണ് യാമിനി തങ്കച്ചിക്കൊപ്പം ​ഗണേഷ് കുമാർ ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്.നടനും രാഷ്ട്രീയ നേതാവുമായ കെ.ബി. ഗണേഷ് കുമാറിന്റെ മകൻ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. തമിഴ്‌നാട് സ്വദേശിനിയായ മനീഷയാണ് വധു. കോയമ്പത്തൂരിൽ വച്ചായിരുന്നു

 

വിവാഹച്ചടങ്ങുകൾ നടന്നത്. ഗണേഷ് കുമാറിന്റെയും അദ്ദേഹത്തിന്റെ മുൻഭാര്യ യാമിനി തങ്കച്ചിയുടെയും മൂത്ത മകനാണ് ആദിത്യ. കൊയമ്പത്തൂർ ജെന്നീസ് റസിഡൻസിയിൽ വച്ചു നടന്ന വിവാഹച്ചടങ്ങൾക്കു മുന്നിൽ നിന്നത് ഗണേഷ്കുമാറും യാമിനിയുമായിരുന്നു.വർഷങ്ങൾക്കു ശേഷം മുൻഭാര്യ ഡോ. യാമിനി തങ്കച്ചിക്കും മക്കൾക്കുമൊപ്പം സന്തോഷത്തോടെ നിൽക്കുന്ന ഗണേഷ് കുമാറിന്റെ ചിത്രങ്ങളാണ് ആരാധകശ്രദ്ധ നേടുന്നത്. യാമിനി തങ്കച്ചിക്കൊപ്പമുള്ള ഒരു കുടുംബ ചിത്രം ഏറെ നാളുകൾക്ക് ശേഷമാണ് പുറത്തുവരുന്നത്.

 

വ്യക്തിജീവിതത്തിൽ ഒട്ടേറെ തർക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും ഉണ്ടായി പിരിഞ്ഞെങ്കിലും, മകന്റെ ജീവിതത്തിലെ വലിയൊരു സന്തോഷനിമിഷത്തിൽ ഇരുവരും ഒന്നിച്ച് എത്തിയത് ആരാധകർക്കിടയിൽ വലിയ ചർച്ചയായിട്ടുണ്ട്. പഴയ കാര്യങ്ങൾ മറന്ന് മകന്റെ സന്തോഷത്തിൽ പങ്കുചേർന്ന മാതാപിതാക്കളുടെ ഈ നിലപാടിന് അനുകൂലമായും, ഒപ്പം നവദമ്പതികൾക്ക് ആശംസകൾ അറിയിച്ചും നിരവധി ആളുകളാണ് കമന്റുകളുമായി രംഗത്തെത്തുന്നത്.തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഗംഭീരമായ വിവാഹ സൽക്കാരത്തിൽ

 

 

രാഷ്ട്രീയ, സാമൂഹിക, ചലച്ചിത്ര, സീരിയൽ രംഗത്തെ പ്രമുഖർ പങ്കെടുത്തു. ജീത്തു ജോസഫ്, ആന്റണി പെരുമ്പാവൂർ, ഷാജി കൈലാസ്, ആനി, കൃഷ്ണപ്രഭ, മണിയൻപിള്ള രാജു, ഗോകുൽ സുരേഷ്, മുൻമുഖ്യമന്ത്രി പിണറായി വിജയൻ, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, പി.സി.ജോർജ് ,മന്ത്രി സി.പി. ജോൺ, തുടങ്ങി നിരവധിപ്പേർ അതിഥികളായെത്തി.1994 മേയ് 20നാണ് ഡോ.യാമിനി തങ്കച്ചിയെ ഗണേഷ് കുമാർ വിവാഹം കഴിച്ചത്. യാമിനി ആരോഗ്യ ഗവേഷണ മേഖലയിൽ പ്രവർത്തിച്ചിരുന്ന വ്യക്തിയായിരുന്നു.

ഇവർക്ക് രണ്ട് ആൺമക്കളുണ്ട്. അതിൽ മൂത്തമകനായ ആദിത്യ കൃഷ്ണൻ തമ്പിയുടെ വിവാഹമാണ് ഇപ്പോൾ കഴിഞ്ഞത്.ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ വിവാദമായശേഷം ആദ്യമായാണ് യാമിനി തങ്കച്ചിക്കൊപ്പം ഗണേഷ് കുമാർ ഒരു പൊതുപരിപാടിയിൽ പ്രത്യക്ഷപ്പെടുന്നത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത  (3 minutes ago)

അമൃതകീര്‍ത്തി പുരസ്‌ക്കാരം അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയ്ക്ക്  (5 minutes ago)

കേരള ട്രാവല്‍ മാര്‍ട്ട് ഈ മാസം 24 ന് ആരംഭിക്കും: ചരിത്രത്തിലെ ഏറ്റവും വലിയ കെടിഎം...  (13 minutes ago)

തടവുകാര്‍ക്ക് ബിരിയാണി കൊടുക്കാമെങ്കില്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് നല്ല ഭക്ഷണം കൊടുത്തേ മതിയാകൂവെന്ന് തമിഴ്‌നാട് സര്‍ക്കാര്‍  (26 minutes ago)

സ്വന്തം മക്കൾ അഭിമാനത്തോടെ നാട്ടിൽ നിൽക്കണമെങ്കിൽ കേരളത്തിൽ പുതിയ ആശയങ്ങളും വികസന പദ്ധതികളും വരണം: കേരളം വിട്ട് പോകുന്ന കേരളം വിട്ട് അവിടെ സുഖിക്കുകയല്ല- സന്തോഷ് ജോർജ് കുളങ്ങര...  (33 minutes ago)

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കേസില്‍ ആന്റോ അഗസ്റ്റിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ 23 ന് പരിഗണിക്കും  (34 minutes ago)

Anila Baby തന്ത്രങ്ങളുമായി പ്രോസിക്യൂഷനും പ്രതിഭാഗവും  (39 minutes ago)

ഡെന്മാര്‍ക്കിന്റെ ഗ്രീന്‍ലന്‍ഡിന് മേല്‍ അവകാശം സ്ഥാപിച്ച് അമേരിക്ക  (45 minutes ago)

51,000ത്തിലധികം യുവാക്കൾക്ക് കേന്ദ്ര സർക്കാർ ജോലി;  (48 minutes ago)

ചാമ്പ്യൻസ് ബോട്ട് ലീഗ് ആറാം സീസൺ ഇന്ന്; കരുവാറ്റയിൽ ആവേശത്തുടക്കം...  (51 minutes ago)

KB GANESH KUMAR മുൻ ഭാര്യയുമായുള്ള ചിത്രങ്ങൾ വൈറൽ  (54 minutes ago)

ആരോഗ്യ ബിസിനസ് പ്രദർശനം HOSPEX 2026 സെപ്റ്റംബർ 24 മുതൽ...  (1 hour ago)

ദേശീയ അംഗീകാര തിളക്കത്തിൽ ടെക്നോപാർക്ക്: ഗുണനിലവാര പരിശോധനയ്ക്കുള്ള ഐഎസ്ഒ (ISO) സർട്ടിഫിക്കേഷൻ ഇനി ടെക്നോപാർക്ക് എൻജിനീയറിങ് ലബോറട്ടറിക്കും സ്വന്തം...  (1 hour ago)

അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...  (1 hour ago)

ടെക്നോപാര്‍ക്കിന്‍റെ എന്‍ജിനീയറിങ് ലബോറട്ടറിക്ക് രാജ്യത്താദ്യമായി എന്‍എബിഎല്‍ അംഗീകാരം...  (1 hour ago)

Malayali Vartha Recommends