ദീപികയുടെയും രണ്‍വീറിന്റെയും കുടുംബത്തിലേക്ക് ഒരാള്‍ കൂടി എത്തി

ബോളിവുഡ് താരദമ്പതികളായ ദീപിക പദുകോണിനും രണ്‍വീര്‍ സിംഗിനും രണ്ടാമതും കുഞ്ഞ് പിറന്ന വിവരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ ദമ്പതികള്‍ ആരാധകരുമായി പങ്കുവച്ചു. വീണ്ടും ഒരു പെണ്‍കുഞ്ഞിനാണ് ദീപിക ജന്മം നല്‍കിയത്. കുഞ്ഞിന്റെ കാല്‍പ്പാദത്തിന്റെ ചിത്രത്തോടൊപ്പമാണ് ദീപികയും രണ്‍വീറും സന്തോഷം പങ്കിട്ടത്.
പ്രസവത്തിന് തൊട്ടുമുമ്പ് താരദമ്പതികള്‍ സിദ്ധിവിനായക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. രണ്‍വീര്‍ സിംഗിന്റെ മാതാപിതാക്കള്‍ക്കൊപ്പമാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ഓറഞ്ചും പര്‍പ്പിളും നിറത്തിലുള്ള കുര്‍ത്ത സെറ്റില്‍ ദീപികയെത്തിയപ്പോള്‍, പര്‍പ്പിള്‍ കുര്‍ത്തയും വെള്ള പാന്റുമായിരുന്നു രണ്‍വീറിന്റെ വേഷം. കൃത്യം രണ്ടു വര്‍ഷം മുമ്പ് മകള്‍ ദുവയുടെ ജനനത്തിന് രണ്ടു ദിവസങ്ങള്‍ക്കു മുന്‍പും ഇതേ ക്ഷേത്രത്തില്‍ ദമ്പതികള്‍ ദര്‍ശനം നടത്തിയിരുന്നു.
മൂത്ത മകള്‍ ദുവയുടെ രണ്ടാം ജന്മദിനത്തില്‍ തങ്ങള്‍ രണ്ടാമതും മാതാപിതാക്കളാകാന്‍ പോകുന്ന സന്തോഷം താരങ്ങള്‍ പങ്കുവച്ചിരുന്നു. കറുപ്പും വെളുപ്പിലുമുള്ള പ്രഗ്‌നന്‍സി ഷൂട്ടിന്റെ ചിത്രങ്ങളാണ് രണ്‍വീര്‍ കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. ദുവയ്‌ക്കൊപ്പമുള്ള മനോഹരമായ നിമിഷങ്ങളും ചിത്രങ്ങളില്‍ ഉള്‍പ്പെടുത്തിയിരുന്നു. 'ബേബി ദുവയും ഞങ്ങളുടെ ഹൃദയവും വലുതാവുകയാണ്! നിങ്ങളുടെ അനുഗ്രഹങ്ങള്‍ക്ക് നന്ദി!' എന്ന കുറിപ്പോടെയാണ് രണ്‍വീര്‍ ചിത്രങ്ങള്‍ പങ്കിട്ടത്.
https://www.facebook.com/Malayalivartha
























