കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....

സങ്കടമടക്കാനാവാതെ... ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു. പല്ലന സ്വദേശികളായ പ്രകാശൻ(52), സുരേഷ്(49) എന്നിവരാണ് മരിച്ചത്. കരുവാറ്റ വള്ളംകളി കണ്ടശേഷം മടങ്ങുകയായിരുന്നു ഇവർ.
ശനിയാഴ്ച രാത്രി 7.45-ഓടെ തീരദേശ റെയിൽവേ പാതയിൽ കരുവാറ്റ കുറിച്ചിക്കലിൽ വെച്ചായിരുന്നു അപകടം സംഭവിച്ചത്. റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുമ്പോഴായിരുന്നു അപകടം. കരുവാറ്റ ലീഡിങ് ചാനലിൽ നടന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) വള്ളംകളി കഴിഞ്ഞ് പ്രധാന റോഡിൽ വലിയ ഗതാഗതത്തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്ന് ആളുകൾ റെയിൽവേ ട്രാക്കിലൂടെ നടന്നുപോകുകയായിരുന്നു. ഇതിനിടയിൽ അപ്രതീക്ഷിതമായി എത്തിയ തീവണ്ടി തട്ടിയാണ് അപകടം സംഭവിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു ചിലർ ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്. മൃതദേഹങ്ങൾ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
"
https://www.facebook.com/Malayalivartha























