കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..

അമേരിക്കയിലെ കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസില്‍ വിചാരണ നേരിടുന്ന മലയാളി യുവതി അനിലാ ബേബി ജയിലിൽ ഏകാന്ത തടവിൽ കഴിയുകയാണ് . അവിടുത്തെ ജയിലറകളിലെ രീതികൾ എങ്ങനെയാണ് എന്നുള്ളതിനെ കുറിച്ചൊക്കെ കഴിഞ്ഞ ദിവസങ്ങളിൽ പല റിപ്പോർട്ടുകളും വന്നിരുന്നു . കേരളത്തിലെ ജയിലുകൾ പോലെ ജയിലിനുള്ളിൽ പുറത്തിറങ്ങാനും മറ്റുമുള്ള സൗകര്യങ്ങൾ ഒന്നുമില്ല . കുളിക്കാൻ ഒരു മണിക്കൂർ ഒഴിച്ചാൽ ബാക്കിയുള്ള 23 മണിക്കൂറും ആ നാലുചുവരുകൾക്കുള്ളിൽ തന്നെ ശ്വാസം മുട്ടി ഇരുണ്ട അറകളിൽ കഴിയേണ്ടി വരും. സുഹൃത്തുക്കളായ രണ്ടുയുവതികളെ അതിക്രൂരമായി കൊന്നിട്ടുള്ള അനിലയ്ക്ക് ഇങ്ങനെയൊരു ശിക്ഷയൊക്കെ ഒന്നുമല്ല .
കോടതി വിചാരണകളും നടപടികളും കഴിയുമ്പോൾ അറിയാം എത്ര കഠിനമായ ശിക്ഷയാണ് ലഭിക്കാൻ പോകുന്നത് എന്നത് . അതെ സമയം ചില ഓൺലൈൻ മാധ്യമങ്ങളിൽ വരുന്ന റിപ്പോർട്ടുകൾ പ്രകാരം അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു. കേസില്‍ ശിക്ഷാ ഇളവിനായി 'പ്ലീ ഡീല്‍' (കുറ്റം സമ്മതിച്ച് കുറഞ്ഞ ശിക്ഷ വാങ്ങല്‍) രീതിക്ക് ശ്രമിച്ച് ഹര്‍ജി നല്‍കുന്നതിനൊപ്പം, കുറ്റകൃത്യ സമയത്ത് പ്രതിക്ക് മാനസികാസ്വാസ്ഥ്യമുണ്ടായിരുന്നു എന്ന വാദം വിചാരണവേളയില്‍ ഉയര്‍ത്താനാണ് പ്രതിഭാഗത്തിന്റെ പ്രധാന നീക്കം.
ആദ്യം അനില ബേബി ലോയറെ വച്ചില്ലെന്നുള്ള അഭ്യൂഹം ഉണ്ടായിരുന്നു . എന്നാൽ തന്നെ രക്ഷിക്കാൻ ഏറ്റവും മികച്ച ലോയറെ തന്നെയാണ് വച്ചിരിക്കുന്നത് . സാന്റാ ക്ലാര കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫീസ് പ്രതിക്കെതിരെ രണ്ട് ഒന്നാം ഡിഗ്രി കൊലപാതകക്കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സ്വന്തം സുഹൃത്തുക്കളായ ആന്‍ മേരി മാത്യു, അഞ്ജന ഹരി എന്നിവരെ വധിച്ച കേസില്‍ നിലവില്‍ ജാമ്യം അനുവദിക്കാതെ സാന്റാ ക്ലാര കൗണ്ടി മെയിന്‍ ജയിലില്‍ തടവില്‍ കഴിയുകയാണ് അനില. കേസില്‍ ഏറെ നിര്‍ണായകമായ അടുത്ത കോടതി വിചാരണ നവംബര്‍ 17-ന് നടക്കും. ഓഗസ്റ്റ് 28-നാണ് മലയാളി സമൂഹത്തെ ഒന്നാകെ വിറങ്ങലിപ്പിച്ച കൊലപാതക പരമ്പര അരങ്ങേറിയത്.
അന്ന് ഉച്ചയ്ക്ക് സാഞ്ചോസെയിലുള്ള വീടിനുള്ളില്‍ വെച്ച് ആന്‍ മേരി മാത്യുവിനെ ക്രൂരമായി കഴുത്തു ഞെരിച്ചും കുത്തിയും അനില കൊലപ്പെടുത്തുകയായിരുന്നു.ജോലി കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവാണ് ആന്‍ മേരിയെ രക്തത്തില്‍ കുളിച്ചുകിടക്കുന്ന നിലയില്‍ കണ്ടെത്തിയത്. ഈ ദാരുണ സംഭവത്തിന് ശേഷം കേവലം ഒന്നര മണിക്കൂറിനകമാണ് രണ്ടാമത്തെ കൊലപാതകവും നടന്നത്. സാഞ്ചോസെയില്‍ നിന്ന് മില്‍പിറ്റാസിലേക്ക് കാറോടിച്ചെത്തിയ അനിത,
അവിടുത്തെ അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ വെച്ച് അഞ്ജന ഹരിയെ വാഹനം ഇടിച്ചുകയറ്റി കൊലപ്പെടുത്തുകയായിരുന്നു.മണിക്കൂറുകള്‍ക്കകം രണ്ടു സുഹൃത്തുക്കളെ വധിച്ച പ്രതിയെ അന്നേദിവസം ഉച്ചയോടെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.ചോദ്യം ചെയ്യലിനും വിവരശേഖരണത്തിനും ശേഷം പ്രാദേശിക മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള സമഗ്രമായ ശാരീരിക പരിശോധനകള്‍ പൂര്‍ത്തിയാക്കിയാണ് അനിലയെ ജയില്‍ സെല്ലിലേക്ക് മാറ്റിയത്.
https://www.facebook.com/Malayalivartha

























