സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി

സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി.
ഇ-കെ.വൈ.സി ചെയ്യാത്തവർക്ക് സിലിണ്ടർ ഡെലിവറി ചെയ്യുന്ന വ്യക്തികളുടെ കൈവശമുള്ള മൊബൈൽ ആപ്ലിക്കേഷൻ വഴിയോ, സ്വന്തമായി ആപ്പ് ഡൗൺലോഡ് ചെയ്‌തോ, വിതരണക്കാരുടെ ഷോറൂമിൽ നേരിട്ടെത്തിയോ പ്രക്രിയ പൂർത്തിയാക്കാവുന്നതാണ്.
ഇൻഡേൻ ഉപഭോക്താക്കൾക്ക് ഇന്ത്യൻ ഓയിൽ വൺ, ഭാരത്ഗ്യാസിന് ഹലോ ബി.പി.സി.എൽ, എച്ച്.പിക്ക് എച്ച്.പി പേ എന്നിവയാണ് മൊബൈൽ ആപ്പുകൾ.ഇ-കെ.വൈ.സി ചെയ്യാൻ ആഗ്രഹിക്കാത്തവർ എൽ.പി.ജി വാങ്ങുന്ന കമ്പനികളുടെ വെബ് പോർട്ടൽ, മൊബൈൽ ആപ്പ്, വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട്, ടെലിഫോൺ ചാനൽ എന്നിവ വഴി അറിയിക്കേണ്ടതാണ്.
"
https://www.facebook.com/Malayalivartha

























