അറസ്റ്റിലായതോടെ വീടിന്റെ ഉടമസ്ഥാവകാശം അമ്മായിയമ്മയുടെ തലയിൽ കെട്ടിവെക്കാൻ ശ്രമം; ആന്റോയുടെ വാദങ്ങൾ വിചിത്രമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ...

വ്യാജമദ്യം പിടിച്ചെടുത്ത വാഴവറ്റയിലെ ആഡംബര വസതിയുടെ യഥാർത്ഥ ഉടമസ്ഥാവകാശം ആന്റോ അഗസ്റ്റിന്റെ സ്വന്തം അമ്മായിയമ്മയുടെ പേരിലാണെന്നാണ് ഇപ്പോൾ രേഖകൾ വ്യക്തമാക്കുന്നത്. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ജയിലിൽ കിടക്കേണ്ടി വരുന്ന വലിയൊരു അബ്കാരി കുറ്റം സ്വന്തം തലയിൽ വരുമെന്ന് ഉറപ്പായപ്പോൾ, കുറ്റം മുഴുവൻ അമ്മായിയമ്മയുടെ തലയിൽ കെട്ടിവെച്ച് അവരെ ജയിലിലടക്കാൻ ശ്രമിച്ച വലിയൊരു ഫ്രോഡാണ് ആന്റോ അഗസ്റ്റിൻ എന്ന് തുറന്നടിച്ചിരിക്കുകയാണ് രാഹുൽ മാങ്കൂട്ടത്തിൽ. ഇതിലൂടെ ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച മരുമകനെന്ന പദവിയാണ് ആന്റോയ്ക്ക് ചേരുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഈ അമ്മായിയമ്മ വാദത്തിന് പിന്നിലും മറ്റൊരു വലിയ കള്ളപ്പണ-സാമ്പത്തിക തട്ടിപ്പ് ഒളിഞ്ഞിരിപ്പുണ്ടെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ചൂണ്ടിക്കാണിക്കുന്നു.
https://www.facebook.com/Malayalivartha

























