Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല


ചന്ദ്രസഞ്ചാരത്താൽ മഹാഭാഗ്യം ഈ രാശിക്കാർക്ക്


സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം... മൂന്ന് ജില്ലകളിൽ മുന്നറിയിപ്പ്, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി ഏഴ് ജില്ലകളിൽ ഉയർന്ന തിരമാലയ്ക്ക് സാധ്യതയെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം


സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം


കാലിഫോര്‍ണിയയെ നടുക്കിയ ഇരട്ടക്കൊലപാതക കേസ്.. അനില ബേബിയെ കടുത്ത ശിക്ഷയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ പ്രതിഭാഗം നിയമതന്ത്രങ്ങള്‍ മെനയുന്നു...കോടതിയിൽ എന്തും സംഭവിക്കാം..

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല

20 SEPTEMBER 2026 08:25 AM IST
മലയാളി വാര്‍ത്ത

കർണാടക സന്ദർശനത്തിനിടെ അമിത് ഷായ്ക്ക് ആരോ​ഗ്യ പ്രശ്നം. ഹുബ്ബള്ളിയിൽ മെഡിക്കൽ കോളജ് കെട്ടിടം ഉദ്ഘാടനം ചെയ്യാനെത്തിയ കേന്ദ്രമന്ത്രി അമിത് ഷായ്ക്കു ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്നു പരിപാടിയിൽ പങ്കെടുക്കാനായില്ല. ഹോട്ടലിൽ തന്നെ കഴിഞ്ഞ അമിത് ഷായ്ക്കു ഡോക്ടർമാർ ചികിത്സ നൽകി. ഭക്ഷ്യവിഷബാധയാണെന്നു സംശയിക്കുന്നതായും വൈകിട്ടോടെ സുഖം പ്രാപിച്ചെന്നും കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.

കർണാടക സന്ദർശനത്തിനിടെയാണ് അമിത് ഷായ്ക്ക് ആരോ​ഗ്യപ്രശ്നങ്ങളുണ്ടായത്. ഡോക്ടർമാരുടെ പരിശോധനയ്ക്കും വിശ്രമത്തിനും ശേഷം അദ്ദേഹത്തിന്റെ ആരോ​ഗ്യനില മെച്ചപ്പെട്ടതായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. തുടർന്ന് ശനിയാഴ്ച വൈകിട്ടോടെ അമിത് ഷാ ഡൽഹിയിലേക്ക് മടങ്ങി. അതേസമയം, ആരോ​ഗ്യപ്രശ്നങ്ങളെത്തുടർന്ന് കർണാടകയിലെ രണ്ട് പരിപാടികളിൽ അദ്ദേഹത്തിന് പങ്കെടുക്കാനായില്ല.

ഹുബ്ബള്ളിയിലെ കെഎൽഇ ജ​ഗദ്​ഗുരു മെഡിക്കൽ കോളേജ്, കെഎൽഇ ആശുപത്രി എന്നിവയുടെ കെട്ടിടോദ്​ഘാടനത്തിനും ബെല​ഗാവിയിലെ ശ്രീ ബീരേശ്വര കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനത്തിനുമായാണ് അമിത് ഷാ വെള്ളിയാഴ്ച കർണാടകയിലെത്തിയത്. വെള്ളിയാഴ്ച രാത്രി കർണാടകയിലെത്തിയ അദ്ദേഹം ഹോട്ടൽമുറിയിലാണ് തങ്ങിയത്. ഇതിനിടെയാണ് ഭക്ഷ്യവിഷബാധ കാരണം അദ്ദേഹത്തിന് ഛർദിയും മറ്റു അവശതകളും അനുഭവപ്പെട്ടത്. ഇതോടെ ഡോക്ടർമാരുടെ നിർദേശപ്രകാരം അദ്ദേ​ഹം ​ഹോട്ടലിൽ തന്നെ വിശ്രമിക്കുകയായിരുന്നു.

അമിത് ഷായുടെ ആരോ​ഗ്യപ്രശ്നങ്ങൾ കാരണം ബെല​ഗാവിയിലെ ചടങ്ങ് റദ്ദാക്കി. കെഎൽഇ മെഡിക്കൽ കോളേജ് ഉദ്ഘാടനത്തിന് ആരോ​ഗ്യപ്രശ്നങ്ങൾ കാരണം അദ്ദേഹത്തിന് വരാൻ കഴിയില്ലെന്ന് മുൻ എംപിയായ പ്രഭാകർ കോരെയാണ് സദസ്സിനോട് പറഞ്ഞത്. അമിത് ഷായുടെ സന്ദേശവും അദ്ദേഹം സദസ്സിനെ കേൾപ്പിച്ചു. ഇതിനിടെയാണ് അമിത് ഷായ്ക്ക് ഭക്ഷ്യവിഷബാധയേറ്റതാണെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി മാധ്യമങ്ങളോട് സ്ഥിരീകരിച്ചത്. അദ്ദേഹത്തിന്റെ ആരോ​ഗ്യനില ഇപ്പോൾ മെച്ചപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിന് എത്താനായില്ലെങ്കിലും ശനിയാഴ്ച വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങുന്നതിന് മുൻപ് അമിത് ഷാ കെഎൽഇ മെഡിക്കൽ കോളേജ് ക്യാമ്പസ് സന്ദർശിച്ചതായി പ്രാദേശിക നേതാക്കളും പറഞ്ഞു.

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനത്തോടനുബന്ധിച്ച് വഡ്‌നഗറിൽ നിന്ന് വാരാണസിയിലേക്ക് സംഘടിപ്പിക്കുന്ന ബൈക്ക് റാലിക്ക് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തുടക്കമിട്ടു. മോദിയുടെ ജന്മനാടായ വഡ്‌നഗറിൽ നിന്നാണ് റാലി ആരംഭിച്ചത്. മോദിയുടെ പൊതുപ്രവർത്തനത്തിന്റെ 25 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടികൾ സംഘടിപ്പിക്കുന്നത്. വഡ്‌നഗറിലെ ഹട്‌കേശ്വർ മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് അമിത് ഷാ റാലിക്ക് തുടക്കമിട്ടത്. മോദിയുടെ ദീർഘായുസിനും ആരോഗ്യത്തിനുമായി പ്രാർഥിച്ചതായും അദ്ദേഹം പറഞ്ഞു.

വഡ്‌നഗറിൽ നിന്ന് 300 പേരും വാരാണസിയിൽ നിന്ന് 300 പേരും ഉൾപ്പെടെ ആകെ 600 ബൈക്ക് യാത്രികരാണ് ഇരുദിശകളിലായുള്ള യാത്രകളിൽ പങ്കെടുക്കുന്നത്. നിരവധി ഗ്രാമങ്ങളിലൂടെ കടന്നുപോകുന്ന യാത്ര ഏഴ് സംസ്ഥാനങ്ങളിലൂടെയായിരിക്കും. സെപ്റ്റംബർ 17ന് ആരംഭിക്കുന്ന വഡ്‌നഗർ-വാരാണസി, വാരാണസി-വഡ്‌നഗർ യാത്രകൾ ഒക്ടോബർ 7ന് സമാപിക്കും. മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമതലയേറ്റതിന്റെ 25-ാം വാർഷികവും ഒക്ടോബർ 7നാണ്.

സ്വാതന്ത്ര്യാനന്തരം ഒരു സംസ്ഥാന നേതാവായും പിന്നീട് ദേശീയ നേതാവായും തുടർച്ചയായി 25 വർഷം പൊതുപ്രവർത്തനം നടത്തിയ മറ്റൊരു രാഷ്‌ട്രീയ നേതാവില്ലെന്ന് അമിത് ഷാ പറഞ്ഞു. 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കാൻ യുവാക്കൾ മോദി മുന്നോട്ടുവയ്‌ക്കുന്ന ‘ഇന്ത്യ ഫസ്റ്റ്’ എന്ന ആശയത്തിന്റെ പാത പിന്തുടരണമെന്നും അദ്ദേഹം പറഞ്ഞു. മോദി 25 വർഷമായി രാജ്യസേവനത്തിന് തുടർച്ചയായി സമർപ്പിതനാണെന്നും ദിവസവും 16 മുതൽ 18 മണിക്കൂർ വരെ പ്രവർത്തിക്കുന്നുണ്ടെന്നും ഷാ അവകാശപ്പെട്ടു. ഇവ അമിത് ഷാ നടത്തിയ രാഷ്‌ട്രീയ പ്രസ്താവനകളാണ്.

മോദി സർക്കാരിന്റെ കാലയളവിലെ വിവിധ ക്ഷേമപദ്ധതികളും അമിത് ഷാ പ്രസംഗത്തിൽ പരാമർശിച്ചു. 25 കോടി ആളുകളെ ദാരിദ്ര്യരേഖയ്‌ക്ക് മുകളിൽ എത്തിക്കാൻ സാധിച്ചുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. ഭവനം, വൈദ്യുതി, പൈപ്പ് വെള്ളം, പ്രതിമാസം ഒരാൾക്ക് അഞ്ച് കിലോ സൗജന്യ ഭക്ഷ്യധാന്യം, അഞ്ച് ലക്ഷം രൂപ വരെയുള്ള ആരോഗ്യപരിരക്ഷ, ശൗചാലയങ്ങൾ, പാചകവാതക കണക്ഷനുകൾ തുടങ്ങിയ സൗകര്യങ്ങൾ 80 കോടി ആളുകൾക്ക് ലഭ്യമാക്കിയെന്നും ഷാ പറഞ്ഞു.

‘ഇന്ത്യ ഫസ്റ്റ്’ എന്ന ആശയവും 2047ലെ വികസിത ഭാരതം എന്ന ലക്ഷ്യവും പ്രസംഗത്തിൽ അദ്ദേഹം വീണ്ടും ഉയർത്തിക്കാട്ടി. ദേശീയ സുരക്ഷ, അഴിമതി വിരുദ്ധ നടപടികൾ, ഭരണപരിഷ്‌കാരങ്ങൾ തുടങ്ങിയ വിഷയങ്ങളിലും മോദി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ഷാ പറഞ്ഞു.

അതേസമയം പതിനേഴുകാരിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ കേന്ദ്ര സർക്കാരിനും ഡൽഹി പൊലീസിനുമെതിരെ രൂക്ഷവിമർശനവുമായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രം​ഗത്തെത്തി. ഡൽഹിയിൽ സ്ത്രീകളുടെ സുരക്ഷ പാടെ തകർന്നിരിക്കുകയാണെന്നും സംഭവത്തിൽ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ മറുപടി പറയണമെന്നും നേതാക്കൾ ആവശ്യപ്പെട്ടു.

കുറ്റകൃത്യം കഴിഞ്ഞ് ദിവസങ്ങൾ കഴിഞ്ഞിട്ടും ഡൽഹി പൊലീസ് അറിയാതെ പോയത് എന്തുകൊണ്ടാണെന്നും പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതര വീഴ്ചയാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പൊലീസ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണെന്നും, ഇവിടെ സ്ത്രീകളുടെ സുരക്ഷയും ഉത്തരവാദിത്തവും ആർക്കാണെന്നും രാഹുൽ ഗാന്ധി എക്സ് പ്ലാറ്റ്ഫോമിലുടെ ചോദിച്ചു. സാധാരണക്കാരെ ഭയപ്പെടുത്തുക മാത്രമാണോ ഡൽഹി പൊലീസിന്റെ ജോലിയെന്നും രാജ്യത്ത് സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാതെ ഇന്ത്യക്ക് മുന്നോട്ട് പോകാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡൽഹിയിൽ കുറച്ചു ദിവസങ്ങൾക്ക് മുമ്പ് മറ്റൊരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും സമാനമായ രീതിയിൽ പീഡിപ്പിക്കപ്പെട്ടിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി ചൂണ്ടിക്കാട്ടി. വികസനത്തെക്കുറിച്ച് വലിയ രീതിയിൽ സംസാരിക്കുന്നവർ രാജ്യത്ത് സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങൾക്ക് നേരെ കണ്ണടക്കുകയാണെന്നും അവർ വിമർശിച്ചു. പീഡനത്തിന് ഇരയാകുന്നവർക്ക് പൊലീസ് സ്റ്റേഷനുകളിൽ എഫ്.ഐ.ആർ പോലും രജിസ്റ്റർ ചെയ്ത് നൽകാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും, സ്ത്രീകൾക്ക് സുരക്ഷയും സ്വാതന്ത്ര്യവും സമത്വവും ഉറപ്പാക്കുന്നതിൽ സർക്കാരും സമൂഹവും പൂർണ്ണമായി പരാജയപ്പെട്ടുവെന്നും പ്രിയങ്ക ഗാന്ധി വ്യക്തമാക്കി. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്ത് കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രധാന ആവശ്യം.

പെൺകുട്ടി കൊല്ലപ്പെട്ട്‌ ദിവസങ്ങൾ കഴിഞ്ഞിട്ടും ഡൽഹി പൊലീസ് സംഭവത്തെ കുറിച്ച് അറിയുക പോലും ചെയ്തിരുന്നില്ല. രാജ്യതലസ്ഥാനത്തെയാകെ നടുക്കിയ ഈ തുടർ കൊലപാതങ്ങൾ സ്ത്രീസുരക്ഷയെക്കുറിച്ചുള്ള ശക്തമായ രാഷ്ട്രീയ പ്രതിഷേധങ്ങൾക്കും ആശങ്കകൾക്കും വഴിതുറന്നിരിക്കുകയാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (45 seconds ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (32 minutes ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (54 minutes ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (1 hour ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (1 hour ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (1 hour ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (2 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (2 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....  (2 hours ago)

തൊഴിൽ മുന്നേറ്റവും അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങളും; ഈ ആഴ്ചയിലെ വാരഫലം!  (2 hours ago)

സൂര്യാനുഗ്രഹത്താൽ സാമ്പത്തിക നേട്ടവും പദവിയും ആർക്കൊക്കെ? സ  (3 hours ago)

  സബ്‌സിഡി നിരക്കിലുള്ള എൽ.പി.ജി സിലിണ്ടർ ലഭിക്കാൻ ഒക്‌ടോബർ ഒന്നുമുതൽ ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കെ.വൈ.സി (ബയോമെട്രിക് ലിങ്കിംഗ്) കർശനമാക്കി  (3 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്തമഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം...  (4 hours ago)

സങ്കടക്കാഴ്ചയായി.... ചേറ്റുപുഴയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം  (4 hours ago)

ജപ്പാനിലെ ഐച്ചി-നാഗോയയിൽ 20-ാമത് ഏഷ്യൻ ഗെയിംസിന് വർണാഭമായ തുടക്കം...  (4 hours ago)

Malayali Vartha Recommends