മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തി....

മുഖ്യമന്ത്രി വി.ഡി. സതീശൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ഇന്നലെ കൂടിക്കാഴ്ച നടത്തി. പ്രവാസി കേരളീയ സമൂഹത്തിന്റെ ക്ഷേമവും പിന്തുണയും സംബന്ധിച്ച് ചർച്ച നടത്തിയെന്ന് മുഖ്യമന്ത്രി . ഡൽഹി തുഗ്ളക് റോഡിലെ റെസിഡൻഷ്യൽ വസതിയിലായിരുന്നു കൂടിക്കാഴ്‌ച നടന്നത്.
പ്രവാസികൾക്ക് കോൺസുലാർ സഹായവും വേഗത്തിലുള്ള പരാതി പരിഹാരവും ആവശ്യപ്പെട്ടു. പ്രവാസി സമൂഹത്തിന്റെ ക്ഷേമത്തിന് സർക്കാർ ഉയർന്ന പരിഗണനയാണ് നൽകുന്നതെന്നും മുഖ്യമന്ത്രി .ഇന്നലെ രാവിലെ 10 ജൻപഥ് വസതിയിൽ പ്രിയങ്കാ ഗാന്ധിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാന ധനമന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി വൈകുന്നേരത്തോടെ കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.
"
https://www.facebook.com/Malayalivartha
























