വെളുത്ത കുഞ്ഞുങ്ങളെ പ്രസവിക്കാൻ നേപ്പാളി പെൺകുട്ടികളെ ഇന്ത്യയിലേക്ക് കടത്തുന്നതായി റിപ്പോർട്ട്; ഇടനിലക്കാർ ഈടാക്കുന്നത് ഒരു കോടി രൂപ വരെ...

ഇന്ത്യ-നേപ്പാൾ അതിർത്തികൾ കേന്ദ്രീകരിച്ച് കുട്ടികളില്ലാത്ത ദമ്പതികൾക്കായി നേപ്പാളി പെൺകുട്ടികളെ നിയമവിരുദ്ധമായി ഇന്ത്യയിലെത്തിക്കുന്ന വൻ മനുഷ്യക്കടത്ത് സംഘം പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. വെളുത്ത നിറമുള്ള കുഞ്ഞുങ്ങളെ വേണമെന്ന ആഗ്രഹത്താലാണ് ദമ്പതികൾ ഈ മാർഗ്ഗം സ്വീകരിക്കുന്നത്. ഇതിനായി ഇടനിലക്കാർ ഒരു പെൺകുട്ടിക്കായി ഒരു കോടി രൂപ വരെ വാങ്ങുമ്പോൾ പെൺകുട്ടിക്ക് ലഭിക്കുന്നത് വെറും 20 മുതൽ 25 ലക്ഷം രൂപ വരെ മാത്രമാണ്.ഐ.വി.എഫ് (IVF) ചികിത്സയോടുള്ള തെറ്റായ ധാരണകൾ മൂലമാണ് പലരും ഈ വഴി തിരഞ്ഞെടുക്കുന്നത്.
കരാർ പ്രകാരം ഇന്ത്യയിലെത്തുന്ന പെൺകുട്ടികൾ, ഗർഭിണിയാകുന്നതു മുതൽ പ്രസവം വരെ ദമ്പതികൾക്കൊപ്പം താമസിക്കുകയും, പ്രസവശേഷം കുഞ്ഞിനെ കൈമാറി നേപ്പാളിലേക്ക് മടങ്ങുകയും ചെയ്യും. നേപ്പാളിലെ മലയോര മേഖലകളിലെ നിർദ്ധന കുടുംബങ്ങളിലെ പെൺകുട്ടികളാണ് പ്രധാനമായും ഇതിൽ പെട്ടുപോകുന്നത്. പരാതി ഉയർന്നാൽ കഠിനമായ ശിക്ഷ ലഭിക്കാവുന്ന വലിയൊരു കുറ്റകൃത്യമാണിത്.
https://www.facebook.com/Malayalivartha


























