അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി, മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്‌കരിക്കാമെന്നും കോടതി

അട്ടപ്പാടി മഞ്ചക്കണ്ടി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ടുമായുണ്ടായ ഏറ്റുമുട്ടലില്‍ നാലു മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി. സംഭവത്തില്‍ പോലീസുകാരുടെ പങ്കും അന്വേഷിക്കണം. ഏറ്റുമുട്ടലിനുള്ള സാഹചര്യവും മരണകാരണവും വിശദമായി അന്വേഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കികൊണ്ടാണ് കോടതി ഉത്തരവ്. മഞ്ചിക്കണ്ടിയിലേത് വ്യജ ഏറ്റുമുട്ടലാണെന്നും പോലീസുകാര്‍ക്കെതിരെ അന്വേഷണം വേണമെന്നുമായിരുന്നു പരാതിക്കാര്‍ ആവശ്യപ്പെട്ടത്. ഈ ഹര്‍ജിയാണ് ഇപ്പോള്‍ കോടതി തീര്‍പ്പാക്കിയിരിക്കുന്നത്. മാവോയിസ്റ്റുകളുടെ മൃതദേഹം നിബന്ധനകളോടെ സംസ്‌കരിക്കാമെന്നും കോടതി വ്യക്തമാക്കി.
നിലവില്‍ പോലീസ് അന്വേഷണമാകും നടക്കുക. ആയുധങ്ങള്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കണം. പരിശോധനാഫലം ഉടന്‍ സെഷന്‍സ് കോടതിക്ക് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അന്വേഷണം തൃപ്തികരമല്ലെങ്കില്‍ ബന്ധുക്കള്‍ക്ക് പരാതിക്കാര്‍ക്ക് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മണിവാസകം, കാര്‍ത്തി എന്നിവരുടെ സഹോദരങ്ങളാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha
























