അയയില്‍ ഇട്ടിരുന്ന ഷര്‍ട്ടില്‍ ഉണ്ടായിരുന്ന അണലി വിദ്യാര്‍ഥിയുടെ പുരികത്തില്‍ കടിച്ചു തൂങ്ങി

കദളിക്കാട് പാറയ്ക്കല്‍ വീട്ടില്‍ ജസ്റ്റിന്റെ മകന്‍ ജിന്‍സണ്‍ അഗസ്റ്റിന്‍ ഞായറാഴ്ച വൈകിട്ട് കുളി കഴിഞ്ഞ് അഴയില്‍ കിടന്ന ഷര്‍ട്ട് എടുത്തു ധരിച്ചു.
എന്നാല്‍ ആ ഷര്‍ട്ടില്‍ ഉഗ്ര വിഷമുള്ള ഒരു അണലി കയറിക്കൂടിയിരുന്നു. ഷര്‍ട്ട് എടുത്തു ധരിച്ചപ്പോള്‍ പാമ്പ് ജിന്‍സന്റെ പുരികത്തില്‍ കടിച്ചു തൂങ്ങി. ഞായറാഴ്ച വൈകിട്ട് ഏഴിന് ആയിരുന്നു സംഭവം.
ജിന്‍സണ്‍ പാമ്പിനെ പറിച്ചെടുത്ത് വലിച്ചെറിഞ്ഞു. നിലവിളി കേട്ടെത്തിയ അമ്മ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചു.
മൂവാറ്റുപുഴ ചാരിസ് ആശുപത്രിയില്‍ ഡോ. അജി ബാലകൃഷ്ണന്റെ നേതൃത്വത്തില്‍ നടത്തിയ ചികിത്സയില്‍ ജിന്‍സണ്‍ അപകട നില തരണം ചെയ്തു.

കടിയേറ്റത് പുരികത്തില്‍ ആയതിനാല്‍ കൂടുതല്‍ നിരീക്ഷണവും പരിചരണവും മരുന്നും വേണ്ടിവന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു. ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയാണ് ജിന്‍സണ്‍.
https://www.facebook.com/Malayalivartha
























