സവാള വില നൂറിൽ എത്തി; കയ്യൊഴിഞ്ഞ് വ്യാപാരികൾ

തലസ്ഥാനത്ത് സവാള വില കിലോഗ്രാമിന് 100 രൂപ. കഴിഞ്ഞ ആഴ്ച കിലോഗ്രാമിന് 50 രൂപയായിരുന്നു സവാളയാണ് കഴിഞ്ഞ ഞായറാഴ്ച്ച 100 രൂപയിൽ എത്തിയത്. ചാല മാര്‍ക്കറ്റില്‍ കിലോഗ്രാമിന് 80 രൂപയാണ് സവാള വില. ചുവന്നുള്ളിക്ക് 90 രൂപയും.
വെളുത്തുള്ളി വിലയും കൂടി. കിലോഗ്രാമിന് 240 രൂപ. വില കൂടിയത് കാരണം പലരും സവാളയെ കയ്യൊഴിയുകയാണ് വ്യാപാരികള്‍. പച്ചക്കറിവില വര്‍ദ്ധിച്ചു. മഹാരാഷ്ടയിൽ സവാളക്കൃഷി മേഖലകളില്‍ വിള നശിച്ചതാണ് വില ഇത്രയുംകുതിക്കാൻ കാരണം. കാലം തെറ്റിയുള്ള മഴയിൽ 54 ലക്ഷം ഹെക്ടര്‍ വിളയാണ് നശിച്ചത്. രാജ്യത്തിന്റെ പല സ്ഥലങ്ങളിലും സവാള വില കിലോഗ്രാമിന് 100 രൂപ കടന്നു.ഇതിന് പിന്നാലെ ഒരു ലക്ഷം ടണ്‍ സവാള ഇറക്കുമതി ചെയ്യുമെന്ന് ഭക്ഷ്യ മന്ത്രാലയം അറിയിച്ചു . യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍നിന്ന് സവാള ഇറക്കുമതി നടത്തുമെന്ന് കേന്ദ്രമന്ത്രി റാം വിലാസ് പാസ്വാനും വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























