മനംനിറഞ്ഞ് ദേവസ്വം... ശബരിമലയില്‍ യുവതികളെ കയറ്റില്ലെന്ന് സര്‍ക്കാരും പോലീസും ഉറച്ച നിലപാടെടുത്തതോടെ ശബരിമലയില്‍ റെക്കോര്‍ഡ് ഭക്തര്‍ക്കും വരുമാനത്തിനും പിന്നാലെ കാണിക്കയായി 2 കോടിയുടെ നാണയവും; എണ്ണിയെണ്ണി വലഞ്ഞ് ജീവനക്കാര്‍; ഇനിയൊരു യുവതികളും വരാതിരുന്നാല്‍ ദേവസ്വം ബോര്‍ഡിനും സര്‍ക്കാരിനും ശുക്രനുദിക്കും

ശബരിമലയില്‍ യുവതികളെ കയറ്റില്ലെന്ന് സര്‍ക്കാരും സിപിഎമ്മും പോലീസും തീരുമാനിച്ചതോടെ വലിയ സമാധാനമാണ് ശബരമിലയിലുള്ളത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് അയ്യപ്പന്‍മാരാണ് ശബരിമലയിലെത്തുന്നത്. അവര്‍ കയ്യയച്ച് കാണിക്കയും അര്‍പ്പിക്കുന്നുണ്ട്. ശമ്പളത്തിന് പോലും ബുദ്ധിമുട്ടിയ സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഈ വരുമാന വര്‍ധനകണ്ട് അമ്പരന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ശബരിമലയുടെ വരമാന വര്‍ധന പുറത്ത് വന്നിരുന്നു. അതിന് പിന്നാലെ ഭണ്ഡാരത്തിലുള്ളവയും പുറത്ത് വരികയാണ്.
ഭണ്ഡാരത്തിലുള്ളത് രണ്ടു കോടിയോളം രൂപയുടെ നാണയമാണെന്നാണ് വിലയിരുത്തല്‍. കാണിക്കയായി ലഭിക്കുന്ന നാണയങ്ങള്‍ അന്നേ ദിവസം തന്നെ എണ്ണി തീര്‍ക്കാന്‍ കഴിയാതെ കുന്നുകൂടുന്ന സാഹചര്യമാണുള്ളത്. പഴയ ഭണ്ഡാരത്തില്‍ 250 ജീവനക്കാരെയാണ് നിയോഗിച്ചിരുന്നത്. എന്നാല്‍ പുതിയ ഭണ്ഡാരത്തില്‍ ഇത്രയും പേരെ നിയോഗിക്കാനിടമില്ല. നാണയങ്ങള്‍ തരംതിരിക്കാന്‍ നാല് യന്ത്രങ്ങളാണ് ഭണ്ഡാരത്തിലുള്ളത്. എണ്ണിത്തിട്ടപ്പെടുത്തുന്നതിന് ഒരു യന്ത്രമാണ് ഉണ്ടായിരുന്നത്. അതിപ്പോള്‍ തകരാറിലാണ്. കാണിക്ക വര്‍ധിച്ചതോടെ കാണിക്ക വേഗത്തില്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് തിരുപ്പതി മോഡല്‍ സംവിധാനം സന്നിധാനത്ത് ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് സര്‍ക്കാര്‍.
ശ്രീകോവിലിന് മുന്നിലെ ഹുണ്ഡികയിലെയും സന്നിധാനത്ത് വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 145 വഞ്ചികളില്‍നിന്നുമുള്ള പണവുമാണ് ഭണ്ഡാരത്തിലെത്തിച്ച് എണ്ണി തിട്ടപ്പെടുത്തി ബാങ്കിന് കൈമാറുന്നത്. എന്നാല്‍ വരുമാനം വര്‍ധിക്കുന്നതനുസരിച്ച് കാണിക്ക എണ്ണാന്‍ ആവശ്യത്തിന് ജീവനക്കാരില്ല. പഴയ ഭണ്ഡാരത്തേക്കാള്‍ പുതിയതിന് വലിപ്പക്കുറവുമാണ്. കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ കഴിയാത്തതിനാല്‍ നാണയെമെണ്ണുന്നതും സാവധാനമാണ്.ഇതോടെയാണ് നാണയങ്ങള്‍ തരംതിരിച്ച് തുകയുടെ മൂല്യമനുസരിച്ച് പ്രത്യേകം തൂക്കി തുക നിശ്ചയിച്ച് ബാങ്കിന് കൈമാറുന്ന സംവിധാനമൊരുക്കാന്‍ ആലോചിക്കുന്നത്. ഇതിന് ദേവസ്വം ബോര്‍ഡിന്റെ അംഗീകാരം ആവശ്യമായതിനാല്‍ പുതിയ സംവിധാനം സംബന്ധിച്ച് വിശദമായ രൂപരേഖ അനുമതിക്കായി എക്‌സിക്യൂട്ടിവ് ഓഫീസര്‍ രാജേന്ദ്രപ്രസാദ് ബോര്‍ഡിന് സമര്‍പ്പിച്ചു. ഇതേരീതിയില്‍ നാണയം തൂക്കി തുക നിശ്ചയിക്കുന്ന രീതിയാണ് തിരുപ്പതിയിലുള്ളത്.എന്നാല്‍, ഈരീതിയില്‍ നാണയത്തിന്റെ മൂല്യം തിട്ടപ്പെടുത്തുന്നതിന് ആര്‍.ബി.ഐയുടെ അംഗീകാരം ഇല്ല. ഈ രീതിക്ക് ബോര്‍ഡിന്റെ അനുമതി ലഭിച്ചില്ലെങ്കില്‍ കൂടുതല്‍ കൗണ്ടിംഗ് യന്ത്രങ്ങള്‍ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. നാണയങ്ങള്‍ തരംതിരിക്കാന്‍ നാല് യന്ത്രങ്ങളാണ് സന്നിധാനത്ത് ഭണ്ഡാരത്തിലുള്ളത്. എന്നാല്‍, എണ്ണി തിട്ടപ്പെടുത്തുന്നതിന് ഒരു യന്ത്രമാണുണ്ടായിരുന്നത്. അതിപ്പോള്‍ തകരാറിലുമാണ്. ഈ യന്ത്രം നിര്‍മ്മിക്കുന്ന കമ്പനി അതിന്റെ ഉത്പാദനം നിറുത്തിയതിനാല്‍ തകരാര്‍ പരിഹരിക്കുന്നതിനോ ഇതേ രീതിയിലുള്ള പുതിയയന്ത്രം വാങ്ങുന്നതിനോ കഴിയാത്ത സ്ഥിതിയാണ്.
അതേസമയം ശബരിമലയില്‍ യുവതീ പ്രവേശവുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങിയതോടെ എരുമേലിയില്‍ പേട്ട തുള്ളലിന് എത്തുന്ന അയ്യപ്പ ഭക്തരുടെ എണ്ണത്തിലും വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. എല്ലാ തവണത്തേയും പോലെ ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഈ പ്രാവശ്യവും കൂടുതല്‍ പേര്‍ പേട്ട തുള്ളലിന് എത്തുന്നത്. ഭക്തരുടെ എണ്ണം കൂടിയതോടെ ക്ഷേത്രങ്ങളിലെ കാണിക്ക വരുമാനത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടൊപ്പം എരുമേലിയിലെ കടകളിലെ കച്ചവടവും വര്‍ധിച്ചു.
സമാധാനം വന്നതോടെ കച്ചവടക്കാര്‍ ഉള്‍പ്പെടെ സകലരും സന്തോഷത്തിലാണ്. അയ്യപ്പഭക്തരുടെ എണ്ണത്തിലെ വന്‍ കുറവ് കാരണം കഴിഞ്ഞ വര്‍ഷം കച്ചവടം നടത്തിയ നിരവധി പേര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം നേരിടേണ്ടി വന്നിരുന്നു. സ്ഥിതിയില്‍ മാറ്റം വന്നതോടെ കഴിഞ്ഞ തവണയുണ്ടായ ഭീമമായ നഷ്ടം ഈ മണ്ഡലകാലത്ത് നികത്താമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍. ഏതായാലും വരും ദിവസങ്ങളിലും ഭക്തരുടെ എണ്ണത്തിലെ വര്‍ധനവ് തുടര്‍ന്നാല്‍ മണ്ഡലകാലത്തിന്റെ പഴയ പ്രതാപത്തിലേക്ക് എരുമേലി മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡും സര്‍ക്കാരും. ഇത്രയേറെ സമാധാനം പുലരുന്ന ശബരിമലയെ തകര്‍ക്കാന്‍ തത്ക്കാലും ആരും മുന്നോട്ട് വരില്ല എന്നുറപ്പാണ്.
"
https://www.facebook.com/Malayalivartha