പത്തു വയസ്സുമുതല്‍ മനസ്സിലേറ്റിയ സ്വപ്‌നം പൂവണിഞ്ഞു... ചരിത്രനേട്ടത്തിന്റെ നെറുകയിലേക്ക് ശിവാംഗി പറന്നുയര്‍ന്നു... ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിത പൈലറ്റ് എന്ന ബഹുമതിയാണ് ശിവാംഗി സ്വന്തമാക്കിയത്, നാവികസേനക്ക് ഇത് അഭിമാന നിമിഷം

പത്തു വയസ്സുമുതല്‍ മനസ്സിലേറ്റിയ ശിവാംഗിയുടെ സ്വപ്‌നം പൂവണിഞ്ഞു. ബീഹാറിലെ മുസഫര്‍പൂരില്‍നിന്നുള്ള ശിവാംഗി ഇന്നലെ ചരിത്രനേട്ടത്തിന്റെ നെറുകയിലേക്ക് പറന്നുയര്‍ന്നു. ഇന്ത്യന്‍ നാവികസേനയുടെ ആദ്യ വനിത പൈലറ്റ് എന്ന ബഹുമതിയാണ് ശിവാംഗി സ്വന്തമാക്കിയത്. കൊച്ചിയിലെ ദക്ഷിണ നാവിക ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ശിവാംഗിക്ക് ദക്ഷിണ നാവിക കമാന്‍ഡിന്റെ ഫ്‌ലാഗ് ഓഫിസര്‍ കമാന്‍ഡിങ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ എ.കെ. ചൗള വിമാനം പറത്താനുള്ള അനുമതിപത്രം കൈമാറി.
കുഞ്ഞുനാളില്‍ കണ്ട വിമാനത്തിലൂടെയാണ് പൈലറ്റ് ആകണമെന്ന ആഗ്രഹം ശിവാംഗിയുടെ മനസ്സില്‍ ലാന്‍ഡ് ചെയ്തത്. വിമാനം പറത്തുക എന്നത് ഏറെ വ്യത്യസ്തതയുള്ള ജോലിയായി തോന്നി. പിന്നീട് ആ സ്വപ്നത്തിന് പിന്നാലെയായിരുന്നു.
എയര്‍ഫോഴ്‌സ് അക്കാദമി, ഇന്ത്യന്‍ നേവല്‍ എയര്‍ സ്‌ക്വാഡ്രണ്‍ 550, ഐ.എന്‍.എസ് ഗരുഡ കൊച്ചി എന്നിവിടങ്ങളില്‍ രണ്ടുഘട്ടങ്ങളായി ഒരു വര്‍ഷത്തെ കഠിന പരിശീലനത്തിനൊടുവിലാണ് ശിവാംഗി സ്വപ്നം സാക്ഷാത്കരിച്ചത്. ഏഴിമല നേവല്‍ അക്കാദമിയിലാണ് നേവല്‍ ഓറിയന്‍േറഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. ഐ.എന്‍.എസ് ഗരുഡയിലെ ഡ്രോണിയര്‍ സ്‌ക്വാഡ്രണായ ഐ.എന്‍.എ.എസ് 550ല്‍ ശിവാംഗി വിദഗ്ധ പരിശീലനം തുടരും.
https://www.facebook.com/Malayalivartha























