ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം

കണ്ണീർക്കാഴ്ചയായി... ഉത്തർ പ്രദേശിലെ ഗ്രേറ്റർ നോയ്ഡയിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപതുപേർക്ക് ദാരുണാന്ത്യം.
യമുന എക്‌സ്പ്രസ്‌വേയിൽ ഇന്നലെ രാത്രിയാണ് അപകടം സംഭവിച്ചത്. 35 യാത്രക്കാരുമായി പോയ ബസിൽ പെട്ടെന്ന് തീപ്പിടിത്തമുണ്ടാകുകയായിരുന്നു. ബസിന്റെ എയർ കണ്ടീഷനിങ് സംവിധാനത്തിൽ പൊട്ടിത്തെറിയുണ്ടായതാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനത്തിലുള്ളത്. പൊട്ടിത്തെറിയുണ്ടായതോടെ എൻജിന്റെ ലൂബ്രിക്കേഷൻ ഓയിലിന് തീപിടിക്കുകയും ഇത് അതിവേഗം പടരുകയും ചെയ്തുവെന്നാണ് നിഗമനമെന്ന് പോലീസ് വൃത്തങ്ങൾ .
നോയ്ഡയിൽ നിന്ന് ഉത്തർപ്രദേശിലെ മഹോബയിലേക്ക് യമുന എക്‌സ്പ്രസ്‌വേയിലൂടെ പോകുന്നതിനിടെയാണ് ബസിന് തീപിടിച്ചത്. യാത്രക്കാരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നു.
തീ പടർന്നതോടെ ബസിന്റെ ജനാലവഴി ചാടി രക്ഷപ്പെടാനായി പല യാത്രക്കാരും ശ്രമിച്ചിരുന്നു. അപകടത്തിന്റെ വിവരം ലഭിച്ചതിന് പിന്നാലെ അഗ്നിരക്ഷാസേനയും ജെവാർ സ്‌റ്റേഷനിൽനിന്നുള്ള പോലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ദുരന്തത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുഃഖം രേഖപ്പെടുത്തുകയും ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി നേരുകയും ചെയ്തു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപവീതം നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ സഹായധനവും സർക്കാർ പ്രഖ്യാപിച്ചു.
"
https://www.facebook.com/Malayalivartha

























