ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

വി ഡി സതീശൻ സർക്കാർ പിണറായിയെയും കുടുംബത്തെയും പരോക്ഷമായി സഹായിക്കുന്ന തരത്തിൽ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇ ഡിയുടെ നിലപാട് എന്തായിരിക്കും? പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും? സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാടിൽ മുൻമുഖ്യമന്ത്രി പിണറായി വിജയൻ, മകൾ ടി. വീണ, മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരായ പോലീസ് അന്വേഷണം സംബന്ധിച്ച അന്തിമതീരുമാനം വൈകുകയാണ്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അന്വേഷണമാകാം എന്ന് ആഭ്യന്തര വകുപ്പ് തീരുമാനിച്ചെങ്കിലും, ഇതുസംബന്ധിച്ച ഫയലുകൾ സംസ്ഥാന പോലീസ് മേധാവിക്ക് ഇതുവരെ കൈമാറിയിട്ടില്ല.
അന്വേഷണം നടത്താമെന്ന് അഡ്വക്കറ്റ് ജനറൽ (എ.ജി.), അഡീഷണൽ എ.ജി., ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ എന്നിവരിൽനിന്ന് മൂന്ന് നിയമോപദേശങ്ങളാണ് സർക്കാരിന് ലഭിച്ചിട്ടുള്ളത്. എന്നാൽ, ഫയൽ ലഭിക്കാതെ നേരിട്ട് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമോ എന്നതിലും ക്രൈംബ്രാഞ്ച് അന്വേഷണമാണോ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെ അന്വേഷണമാണോ നടത്തേണ്ടത് എന്നതിലും ഡി.ജി.പി.ക്ക് തീരുമാനമെടുക്കാൻ കഴിയില്ല. ഇത്തരം കാര്യങ്ങളിൽ രാഷ്ട്രീയ തീരുമാനമാണ് വരേണ്ടത്. അതേസമയം, സംസ്ഥാന പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യാൻ കാലതാമസം വരുത്തിയാൽ നിയമനടപടികളുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ഇ.ഡി. ആലോചിക്കുന്നത്.
പി.എം.എൽ.എ. സെക്ഷൻ 66(2) പ്രകാരം കേസെടുക്കാൻ ആവശ്യമായ രേഖകൾ ഇ.ഡി. നേരത്തെ തന്നെ ഡി.ജി.പി.ക്ക് കൈമാറിയിരുന്നു. സംസ്ഥാന പോലീസ് എഫ്.ഐ.ആർ. ഇടുകയാണെങ്കിൽ അഴിമതി നിരോധന നിയമപ്രകാരം ഇ.ഡി.ക്ക് കേസ് റീ-രജിസ്റ്റർ ചെയ്ത് അന്വേഷണവുമായി മുന്നോട്ടു പോകാൻ സാധിക്കും.എഫ്.ഐ.ആർ. വൈകിയാൽ കോടതിയെ സമീപിക്കാൻ അധികാരമുണ്ടെന്ന സുപ്രീം കോടതി വിധികളുടെ പശ്ചാത്തലത്തിലാണ് ഇ.ഡി.യുടെ ഈ നീക്കം. കൂടാതെ, സി.എം.ആർ.എൽ.-എക്സാലോജിക് ഇടപാട് കേസിൽ ആദ്യഘട്ട കുറ്റപത്രം സമർപ്പിക്കാനുള്ള തയ്യാറെടുപ്പിലാമാണ് ഇ.ഡി. എന്താണ് എഫ് ഐ ആർ? കേസിൽ പൊലീസ് എഫ്ഐആർ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏത് വിഷയവുമായി ബന്ധപ്പെട്ട കേസാണെങ്കില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തുവെന്നുള്ളത് സ്ഥിരമായി കേള്‍ക്കുന്ന കാര്യമാണ്.
എന്താണ് ഈ എഫ്ഐആര്‍ അല്ലെങ്കില്‍ ഫസ്റ്റ് ഇൻഫർമേഷൻ റിപ്പോർട്ട്? പൊലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ പൊലീസ് സ്‌റ്റേഷനിൽ ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് സിആര്‍പിസി 154 വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം.നിലവിൽ പൊലീസ് ഇൻസ്പെക്ടർക്കാണ് സ്റ്റേഷൻ ചുമതല എങ്കിലും അദ്ദേഹം സ്ഥലത്തില്ലെങ്കിൽ നിലവിൽ സ്റ്റേഷനിലുള്ള സീനിയർ സിവിൽ പൊലീസ് ഓഫീസർ റാങ്കിന് മുകളിലുള്ള ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥന് നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാവുന്നതാണ്. കുറ്റകൃത്യം നടന്നു എന്നതു സംബന്ധിച്ച് പൊലീസ് സ്റ്റേഷനിൽ ആദ്യം ലഭിക്കുന്ന വിവരം എന്ന നിലയിൽ നിയമത്തിനു മുന്നിൽ എഫ്‌ഐആറിന് വളരെ പ്രാധാന്യമുണ്ട്.
പൊലീസിന് നേരിട്ട് കേസെടുക്കാൻ കഴിയുന്ന കൊഗ്നൈസബിൾ കുറ്റകൃത്യങ്ങളിൽ മാത്രമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നത്. മറ്റു കുറ്റകൃത്യങ്ങളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് പരാതിക്കാർ ചാർജ് ഉള്ള മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ച് കേസെടുക്കാൻ ഉത്തരവ് നേടണം. ക്രിമിനൽ കുറ്റങ്ങൾ കൈകാര്യം ചെയ്യുന്നതിനാണ് പൊലീസിന് അധികാരമുള്ളത്. വസ്തു തർക്കം, കരാർ ലംഘനം, കിട്ടാക്കടം തിരിച്ചുപിടിക്കൽ തുടങ്ങിയ സിവിൽ വിഷയങ്ങൾ തീർപ്പാക്കാൻ സിവിൽ കോടതിയെയാണ് സമീപിക്കേണ്ടത്. ഒപ്പിട്ട് നൽകിയ മൊഴിയിലോ പരാതിയിലോ നിയമപ്രകാരം പൊലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാം. പരാതി തയ്യാറാക്കാതെ പൊലീസ് സ്‌റ്റേഷനിൽ എത്തിയാലും വിശദമായ മൊഴി രേഖപ്പെടുത്തി നൽകാൻ പൊലീസ് സ്റ്റേഷനിലെ ഹെൽപ് ഡെസ്കിന്റെ സഹായം ലഭിക്കും. ഐ ടി നിയമപ്രകാരം ഡിജിറ്റൽ ഒപ്പും സ്വീകാര്യമാണ്.
ചുരുക്കത്തിൽ, ഒരു പരാതി തയ്യാറാക്കുന്നതിനെക്കുറിച്ച് പൊതു ജനങ്ങള്‍ വിഷമിക്കേണ്ടതില്ല.എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ പൊലീസ് സ്റ്റേഷനിൽ നേരിട്ട് എത്തുന്നതാണ് ഉചിതം. ഇ-മെയിലുകളിലും ടെലിഫോൺ വിവരങ്ങളിലും ചില സാഹചര്യങ്ങളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യാമെങ്കിലും ഫലപ്രദമായ അന്വേഷണത്തിനായി വിശദമായ മൊഴികൾ പിന്നീടുള്ള ഘട്ടത്തിൽ പൊലീസിന് / മജിസ്ട്രേട്ടിന് നൽകേണ്ടതുണ്ട്. എഫ്ഐആർ രജിസ്റ്റർ ചെയ്തശേഷം അതിന്റെ പകർപ്പ് പൊലീസ് സ്റ്റേഷനിലെ പബ്ലിക് റിലേഷൻസ് ഓഫീസറുടെ കയ്യിൽ നിന്ന് പരാതിക്കാർക്ക് നേരിട്ട് കൈപ്പറ്റാവുന്നതാണ്. കേരള പൊലീസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ (keralapolice.gov.in) നിന്ന് എഫ്‌ഐആർ ഡൗൺലോഡ് ചെയ്ത് എടുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഇതാണ് സാഹചര്യമെന്നിരിക്കെ കേരള സർക്കാരിന് എഫ്ഐ ആർ രജിസ്റ്റർ ചെയ്യാൻ എന്താണ് ഇത്ര പ്രയാസം എന്നാണ് കേരളം ചോദിക്കുന്നത്.
അതിന് കാരണം എതിർപക്ഷത്തുള്ളയാൾ പിണറായിയാണ് എന്നതുതന്നെയാണ്. അടുത്ത കാലത്തൊന്നും എഫ്ഐആർ ഇടില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ വാർത്താ സമ്മേളനത്തിൽ നിന്നും മനസിലാക്കാം. സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയനെതിരായ ഇഡിയുടെ കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എടുത്തുചാടി ഒരു തീരുമാനവും എടുത്തിട്ടില്ലെന്നാണ് മുഖ്യമന്ത്രി വിഡി സതീശന്‍ പറഞ്ഞത്. നിയമപരമായി ബാധ്യസ്ഥമായ തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. ആരെയും വേട്ടയാടാനോ, ആരുടെയും പുറകെ നടന്ന് പ്രതികാരബുദ്ധിയോടെ പ്രവര്‍ത്തിക്കാനോ ഈ സർക്കാരില്ല. ലോ വില്‍ ടേക്ക് ഇറ്റ്‌സ് ഓണ്‍ കോഴ്‌സ്. നിയമം നിയമത്തിന്റെ വഴിക്ക് പോകും. അപ്പോള്‍ അവര്‍ക്ക് പറയാനുള്ള എല്ലാ അവകാശവുമുണ്ട്. മുഖ്യമന്ത്രി വ്യക്തമാക്കി.
പിണറായി വിജയനെതിരെ കേസെടുക്കാന്‍ തീരുമാനിച്ചതില്‍, ഇടതുപക്ഷം മോഡി-ഇഡി-വിഡി കൂട്ടുകെട്ട് എന്ന ആക്ഷേപം ഉന്നയിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ 'പേര് കേള്‍ക്കാന്‍ നല്ല രസമുണ്ടെന്നായിരുന്നു' മുഖ്യമന്ത്രിയുടെ മറുപടി. ഈ കാര്യങ്ങളൊക്കെ ചെയ്യുമ്പോള്‍ നമ്മളാരും ഇല്ലല്ലോ?. അവരിതു ചെയ്തപ്പോഴൊന്നും നമ്മളാരും ഇല്ലല്ലോയെന്നും വിഡി സതീശന്‍ ആവര്‍ത്തിച്ചു.പിഎംഎല്‍എ ആക്ട് 66 (2) പ്രകാരം ഇഡി ഡിജിപിക്ക് കത്തു നല്‍കി. ആ കത്തില്‍ സര്‍ക്കാര്‍ എജിയുടേയും ഡിജിപിയുടേയും നിയമോപദേശം തേടി. അതില്‍ സുപ്രീംകോടതിയുടെ സുപ്രധാന വിധി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പിഎംഎല്‍എ ആക്ട് 66 (2) പ്രകാരം കത്തു ലഭിച്ചാല്‍ പൊലീസ് അന്വേഷണം നടത്തിയേ മതിയാകൂ. മാന്‍ഡേറ്ററിയായുള്ള കോടതി വിധിയാണിത്. അക്കാര്യം ആഭ്യന്തരമന്ത്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു കാര്യം ലളിതകുമാരി കേസില്‍, അഴിമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ എഫ് ഐആര്‍ ഇടുന്നതിന് മുമ്പ് അന്വേഷണം നടത്തണമെന്ന് സുപ്രീംകോടതി വിധിയുണ്ട്. അന്വേഷണം നടത്തിയശേഷം മാത്രമേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാവൂ എന്നാണ് കോടതി ഉത്തരവ്. ഈ രണ്ടു സുപ്രീംകോടതി വിധിയും അനുസരിച്ച് പൊലീസ് അന്വേഷണം നടത്തിയശേഷം മാത്രമേ തീരുമാനമെടുക്കൂ. അത് നിയമപരമായ ബാധ്യതയാണ്. അതു സര്‍ക്കാര്‍ ചെയ്യേണ്ടേയെന്നും മുഖ്യമന്ത്രി ചോദിച്ചു. എന്നാൽ സർക്കാർ ഒന്നും ചെയ്യില്ല. കാരണം ഇതേ കേസിൽ രമേശ് ചെന്നിത്തലയും പി.കെ കുഞ്ഞാലിക്കുട്ടിയും ആരോപണ വിധേയരാണ്. ഒരുപക്ഷേ മുതിർന്ന യുഡിഎഫ് നേതാക്കളെ രക്ഷിക്കാനാവാം സർക്കാർ ഇപ്രകാരം പ്രവർത്തിക്കുന്നതെന്ന് ഇ ഡി കരുതുന്നു.
എന്നാൽ കൃത്യമായ തെളിവ് കിട്ടിയിട്ടും എഫ് ഐആർ ഇടാൻ പോലീസ് തയ്യാറായില്ലെങ്കിൽ കേന്ദ്ര ഏജൻസികൾ കോടതിയെ സമീപിക്കാറാണ് പതിവ്. മുമ്പ് നിരവധി കേസുകളിൽ ഇതാണ് സാഹചര്യം. കേരളത്തിൽ സർക്കാർ മാറിയിട്ടും പിണറായിയുടെ കൈയിൽ തന്നെയാണ് ഭരണത്തിന്റെ അച്ചുതണ്ട്. കോൺഗ്രസ് നേതാക്കൾ പിണറായിയുടെ കാര്യം വരുമ്പോൾ ഭയന്നുപിൻമാറും. ഇതിൽ ഇന്നും ഒരു മാറ്റവും വന്നിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിക്കാൻ ഇഡി ഒരുക്കുന്നത്.ആരോപണത്തിൽ പിണറായിയുടെ കൂടെയുള്ളത് മകൾ വീണ മാത്രമല്ല, സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും മുൻമന്ത്രിയുമായ മരുമകൻ മുഹമ്മദ് റിയാസ് കൂടിയാണ്. കോഴിക്കോട് ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി. നിഖിൽ അടക്കമുള്ള ഒമ്പതുപേർ വേറേയുമുണ്ട്. നൽകാത്ത സേവനത്തിന് സി.എം.ആർ.എൽ-ൽ നിന്ന് വീണ പണം കൈപ്പറ്റിയെന്ന ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ പുറത്തുവന്ന
ഉടനെ അതിനെ സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിരോധിച്ചിരുന്നു. വീണയ്ക്കുവേണ്ടി എന്തിന് പാർട്ടി ഇറങ്ങണമെന്നതായിരുന്നു ഈ ഘട്ടത്തിൽ ഉയർന്ന ചോദ്യം. വീണയുടെ കേസ് വീണ നേരിടുമെന്ന വാദം മുന്നോട്ടുവെച്ച് വലിയ പ്രതിരോധം തീർക്കാതെ സി.പി.എം. പിന്നീട് പിന്നാക്കം നിന്നു. ഇപ്പോൾ ശരിക്കും കേസ് സി.പി.എം. നേതാക്കൾക്കെതിരേയായി മാറിക്കഴിഞ്ഞു. അത്, അഴിമതിപ്പണം കൈപ്പറ്റുകയും അത് മറ്റു വ്യക്തികളിലൂടെ വിദേശത്തേക്ക് കടത്തി എന്നതടക്കമുള്ള ആരോപണവുമാണ്. അഴിമതിപ്പണമാണെങ്കിൽ മുഖ്യമന്ത്രിയായ പിണറായി വിജയൻ സി.എം.ആർ.എൽ-ന് എന്ത് പ്രത്യുപകാരം നൽകിയെന്ന് സി.പി.എമ്മിന് തിരിച്ചുചോദിക്കാം. അതിന് ഇ.ഡി.യും വ്യക്തത നൽകിയിട്ടില്ല. അതുമാത്രമാണ് ഇപ്പോൾ സി.പി.എമ്മിനുള്ള പിടിവള്ളിയും. ഇ.ഡി. റിപ്പോർട്ടിൽ സർക്കാർ എന്ത് നിലപാടെടുക്കും എന്നതും സി.പി.എം. കാത്തിരിക്കുകയാണ്.
അതിനനുസരിച്ചാകും കേസിനെതിരേയുള്ള രാഷ്ട്രീയപ്രചാരണം സി.പി.എം. തീരുമാനിക്കുക. പൊതുജനങ്ങൾക്ക് സംശയമില്ലാത്ത വിധം വിഷയത്തിൽ വ്യക്തതവരുത്തേണ്ട ബാധ്യത പാർട്ടിക്കുമേലുണ്ടാക്കും.പ്രതിപക്ഷനേതാവ് പിണറായി വിജയന്റെപേരിൽ കേസെടുക്കാൻ ആവശ്യപ്പെട്ടുള്ള ഇ.ഡി.യുടെ കത്ത് മേശപ്പുറത്തുള്ളപ്പോൾ സംസ്ഥാനസർക്കാരിന്റെ മുന്നിലുള്ളത് രാഷ്ട്രീയവും ഭരണപരവുമായ പ്രശ്നങ്ങളാണ്. കേസെടുത്താൽ കേന്ദ്രഭരണമുള്ള ബി.ജെ.പി.ക്കുവേണ്ടിയാണെന്ന പഴി കേൾക്കേണ്ടിവരും. ഇല്ലെങ്കിലാവട്ടെ, ഒരു കേന്ദ്ര ഏജൻസി ഉന്നയിച്ച ഗുരുതരമായ പ്രശ്നത്തിൽ സർക്കാർ നിസ്സംഗത പുലർത്തിയെന്ന ആക്ഷേപവും ഉയരും.
അതിനാൽ, തുടർനടപടി സൂക്ഷിച്ചുമതിയെന്ന നിലപാടിലാണ് സർക്കാർ. കേസെടുപ്പ് നീണ്ടാൽ, പരാതിക്കാരനായ ബി.ജെ.പി. നേതാവ് കോടതിയെ സമീപിക്കുമെന്ന ഭീഷണിയുമുണ്ട്. സങ്കീർണതകൾ ഏറെയുള്ളതിനാൽ, തുടർനടപടിക്ക് നിയമപരവും രാഷ്ട്രീയവുമായ സാധ്യതകൾ പരിശോധിക്കുകയാണ് സർക്കാർ. ഏതായാലും ഒടുവിൽ കേസെടുക്കേണ്ടി വരുമെന്ന നിലപാടിലാണ് സർക്കാർ. രാജ്യമെങ്ങും പ്രതിപക്ഷ പാർട്ടികളെ വേട്ടയാടാനുള്ള രാഷ്ട്രീയ ഉപകരണമായി ഇ.ഡി.യെ ബി.ജെ.പി. ഉപയോഗിക്കുന്നുവെന്നാണ് കോൺഗ്രസിന്റെ ദേശീയ നിലപാട്. കേരളത്തിൽ ശത്രുപക്ഷത്താണെങ്കിലും ദേശീയതലത്തിൽ ബി.ജെ.പി.യെ ചെറുക്കാനുള്ള ഇന്ത്യസഖ്യത്തിലാണ് കോൺഗ്രസും സി.പി.എമ്മും. നാഷണൽ ഹെറാൾഡ് കേസിൽ സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയുംപേരിൽ ഇ.ഡി.
കേസെടുത്തപ്പോൾ കോൺഗ്രസിനെ സി.പി.എം. പിന്തുണച്ചിരുന്നു. പിണറായിക്കെതിരേ ഉടനടി കേസെടുക്കുന്നത് ഇന്ത്യസഖ്യത്തിലൊരു കല്ലുകടിയാവും.അതേസമയം, വീണ ഉൾപ്പെട്ട എക്സാലോജിക് കേസിൽ തുടക്കംമുതലേ കേരളത്തിലെ കോൺഗ്രസ് പിണറായിയെ ഉന്നമിട്ടിരുന്നു. മാത്യു കുഴൽനാടൻ എം.എൽ.എ. സുപ്രീംകോടതിയെവരെ സമീപിച്ചു. നിയമസഭാതിരഞ്ഞെടുപ്പിൽ സി.പി.എമ്മിനും പിണറായിക്കും നേരേ കേസ് ആയുധമാക്കി, സി.പി.എം.-ബി.ജെ.പി. ഡീൽ ആരോപണത്തിന്റെ മൂർച്ച കൂട്ടി. പിണറായിയെ എന്തുകൊണ്ട് ഇ.ഡി. തൊടുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിക്കുന്നതുവരെ തർക്കങ്ങളെത്തി.ഇ.ഡി.യിൽ കോൺഗ്രസിന് ഇരട്ടത്താപ്പെന്നാണ് സി.പി.എമ്മിന്റെ വിമർശനം. ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റുചെയ്തതും പിണറായിക്കെതിരേയുള്ള ആരോപണവുമൊക്കെ പാർട്ടി ഉയർത്തിക്കാട്ടുന്നു.
സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരേ അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോർട്ട് സിപിഎമ്മിൽ വലിയ രാഷ്ട്രീയ ചലനങ്ങൾ ഉണ്ടാക്കാൻ സാധ്യതയുണ്ട്. കേസെടുത്താൽ പ്രതിപക്ഷ നേതാവ് പ്രതിയാകുന്ന സാഹചര്യമാണ് ഉണ്ടാകുക. കൈക്കൂലിയായി 3.28 കോടി രൂപ വാങ്ങിയെന്നും മകൾ വീണ വഴിയാണ് ഇത് വാങ്ങിയതെന്നും മരുമകനും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് സഹായികളെ ഉപയോഗിച്ച് ഈ പണം ദുബായിലേക്ക് കടത്തിയെന്നുമുള്ള ഗുരുതരമായ കണ്ടെത്തലാണ് ഇ.ഡി റിപ്പോർട്ടിലുള്ളത്. 25 പേജുള്ള റിപ്പോർട്ട് സഹിതമാണ് ഡിജിപിക്ക് ഇ.ഡി കത്ത് നൽകിയത്.
സർക്കാർ എഫ് ഐ ആർ രജിസ്റ്റർ ചെയ്തില്ലെങ്കിൽ എന്താണ് ചെയ്യേണ്ടത് തങ്ങൾക്ക് അറിയാം എന്ന് ഇ ഡി ഉദ്യോഗസ്ഥ ൻ പറയുന്നുണ്ട്. അതായത് ഹൈക്കോടതിയിൽ നിന്ന് അനുമതി വാങ്ങി ഇഡി സ്വയം എഫ്ഐആർ രജിസ്റ്റർ ചെയ്യും. സതീശൻ സർക്കാർ രജിസ്റ്റർ ചെയ്യുന്ന എഫ്ഐആർ പോലെ അത്ര നിസ്സാരമായിരിക്കില്ല ഇത് . ഇക്കാര്യം ഏതായാലും പിണറായിക്ക് നന്നായി അറിയാം
https://www.facebook.com/Malayalivartha
























