ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക് തുടർച്ചയായ മൂന്നാം ജയം. ദക്ഷിണകൊറിയയെ 8–2നാണ് കീഴടക്കിയത്. അഭിഷേക് നയ്‌ൻ, ദിൽപ്രീത് സിങ്ങും ഇരട്ട ഗോളുകൾ നേടിയപ്പോൾ ഷിലാനന്ദ് ലക്ര, സുഖ്ജീത് സിംഗ്, ഹർമൻപ്രീത് സിംഗ്, രജീന്ദർ സിംഗ് എന്നിവരും ലക്ഷ്യം കാണുകയായിരുന്നു
ഏഷ്യൻ ഗെയിംസ് ചരിത്രത്തിൽ ദക്ഷിണ കൊറിയയ്‌ക്കെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. പൂൾ എ മത്സരത്തിൽ ആധിപത്യം പുലർത്തി, അപരാജിത കുതിപ്പ് തുടരുന്ന ഇന്ത്യ ഒന്നാം സ്ഥാനത്താണ്. ഗ്രൂപ്പ് ഘട്ടത്തിലെ അടുത്ത മത്സരത്തിൽ ശനിയാഴ്ച ആതിഥേയരായ ജപ്പാനാണ് എതിരാളി.
"
https://www.facebook.com/Malayalivartha























