കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ ഫേസ്ബുക്ക് അക്കൗണ്ട് പിന്തുടർന്ന് പൊലീസ് പിടികൂടി.
കൊട്ടിയൂർ സ്വദേശി മലമ്പ്രത്ത് സുനിൽ കുമാറിനെയാണ് (50) എറണാകുളം തൃപ്പൂണിത്തുറയിൽനിന്ന് കേളകം പൊലീസ് അറസ്റ്റ് ചെയ്തത്. ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്ന് വർഷങ്ങളായി മുങ്ങിനടക്കുകയായിരുന്ന പ്രതിയെ സൈബർ പൊലീസിന്റെ സഹായത്തോടെയാണ് അന്വേഷണ സംഘം വലയിലാക്കിയത്.
"
https://www.facebook.com/Malayalivartha
























