Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?


മാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...


തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

രക്ഷകാ എന്റെ പാപഭാരമെല്ലാം... തച്ചങ്കരിക്ക് അറംപറ്റി ആ പണി ! ജാമ്യം വേണം സാറേയെന്ന് കരച്ചില്‍;വ്യാഴാഴ്ച സംഭവിക്കുന്നത്

23 SEPTEMBER 2026 04:57 PM IST
മലയാളി വാര്‍ത്ത

ഒരു നിമിഷം സെല്ലില്‍ കിടക്കാന്‍ വയ്യ, ജാമ്യം വേണം. കിടക്കാന്‍ സൗകര്യം പോര...കൊതുകു കടി തന്നിരിക്കുന്ന കട്ടിലില്‍ തിരിഞ്ഞ് മറിഞ്ഞൊന്ന് കിടക്കാനാകുന്നില്ല. എനിക്ക് തീരെ വയ്യ സെല്ലില്‍ തച്ചങ്കരി പൊറുതിമുട്ടി. ശിക്ഷ മരവിപ്പിക്കണം അന്വേഷണം കഴിയുന്നത് വരെ ജാമ്യം അനുവദിക്കണമെന്ന ആവശ്യവുമായ് ഹൈക്കോടതിയെ സമീപിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് തച്ചങ്കരി.

 

വ്യാഴാഴ്ച അതായത് നാളെയാണ് ഹര്‍ജി കോടതി പരിഗണിക്കുന്നത്. ഊണും ഉറക്കവുമില്ലാതെ നാളത്തേക്കുള്ള കാത്തിരിപ്പ്. പക്ഷെ വലിയ പ്രതീക്ഷയ്ക്ക് വകയില്ലെന്ന് ഏകദേശം ഉറപ്പാണ്. കാരണം കഴിഞ്ഞദിവസം തച്ചങ്കരിയുടെ ഹര്‍ജി പരിഗണനയ്ക്ക് എടുത്തപ്പോള്‍ ജസ്റ്റിസ് എ ബദറുദ്ദീന്‍ വാക്കാല്‍ പറഞ്ഞ ഒരു സ്‌റ്റേറ്റ്‌മെന്റ് ഉണ്ട്. ഏത് കൊമ്പത്തുള്ളവരായാലും നിയമം എല്ലാവര്‍ക്കും ഒരുപോലെയാണ് കുറ്റക്കാര്‍ രക്ഷപ്പെടില്ല.


ഹൃദയം കീഴടക്കുന്ന ക്രിസ്തീയ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന തച്ചങ്കരി യൂദാസിനേക്കാള്‍ നീചനും ക്രൂരനുമായിരുന്നുവെന്ന് കാലം തെളിയിച്ചു. ആ വരികള്‍ക്ക് ജീവന്‍ പകര്‍ന്നത് തച്ചങ്കരിയല്ലെന്നും എല്ലാം ചതിയിലൂടെ കൈക്കലാക്കിയതാണെന്നും പുറത്ത് വരുന്നു. രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ. യേശുവേ എന്നും നീതിമാന്റെ മാര്‍ഗ്ഗം കാട്ടണേ...ഈ വരികള്‍ അക്ഷരാര്‍ത്ഥത്തില്‍ തച്ചങ്കരിക്ക് അറംപറ്റി. എല്ലാം പൊറുക്കുന്നവനെന്ന് കര്‍ത്താവ് തമ്പുരാനെന്ന് നമ്മള്‍ പറയുമ്പോഴും തെറ്റുപറ്റിയത് തിരുത്താന്‍ തയ്യാറാകാത്തവര്‍ക്ക്  അദ്ദേഹം കാട്ടിത്തന്ന ചില മുന്നറിയിപ്പുണ്ട്...നിന്റെ ചെയ്തികള്‍ നിന്റെ തലമേല്‍ തന്നെ പതിക്കും .....നീ ചെയ്തതിനൊക്കെ നിന്നോട് പകരം ചോദിക്കും......
നീ കഴുകനെപ്പോലെ ഉയര്‍ന്നാലും, നക്ഷത്രങ്ങളുടെ ഇടയില്‍ കൂടുവച്ചാലും, അവിടെനിന്ന് ഞാന്‍ നിന്നെ ഇറക്കും' എന്ന് യഹോവയുടെ അരുളപ്പാട്...കര്‍ത്താവ് തന്നെ മുന്നറിയിപ്പ് തന്നിട്ടും കൂസാതെ മദിച്ച് പുളച്ച് പാവപ്പെട്ടവരെ വേട്ടയാടിയതിനൊക്കെയും കാലാന്തരത്തില്‍ പലിശസഹിതം കണക്ക് മേടിച്ച് കൂട്ടിക്കൊണ്ടിരിക്കുന്നു ടോമിന്‍ തച്ചങ്കരി.

തച്ചങ്കരി പഠിച്ച കള്ളനാണ് ശിക്ഷയില്‍ ഇളവ് കിട്ടാന്‍ പുറത്തെടുത്തിരിക്കുന്നത് അയ്യോ എനിക്ക് വയ്യേ എന്ന ക്യാപ്‌സൂളാണ്. എനിക്ക് ഹൃദയത്തില്‍ ബ്ലോക്കുള്ളയാളാണ്. സര്‍ജറി കഴിഞ്ഞയാളാണ് അതുകൊണ്ട് ഇളവ് അനുവദിക്കണം. ജയിലില്‍ കുറച്ച് കൂടി സൗകര്യം നല്‍കണം എന്നൊക്കെ വിതുമ്പി കൊണ്ട് പറഞ്ഞു. സാരമില്ല ജയിലില്‍ ആശുപത്രിയുണ്ട് അവിടെ കിടന്നാല്‍ മതി ഡോക്ടേഴ്‌സ് വേണ്ട പരിശോധന നടത്തി മരുന്നുകള്‍ നല്‍കുമെന്ന് കോടതി മറുപടി കൊടുത്തു. അയ്യോ എന്റെ ഹൃദയം പൊട്ടിപ്പോകും ബ്ലോക്ക് കേറി ഞാനിപ്പോള്‍ ചാകുമെന്ന് ആശുപത്രി സെല്ലില്‍ കിടന്ന് നിലവിളി. തച്ചങ്കരി മനപ്പൂര്‍വ്വം അവശനാകാന്‍ വേണ്ടി ഭക്ഷണം കഴിക്കാതെ വെള്ളം കുടിക്കാതെ കഴിയുന്നു. നാളെ കേസ് ഹൈക്കോടതി പരിഗണനയ്ക്ക് എടുക്കുമ്പോള്‍ താന്‍ തീരെ അവശനാണ് ആശുപത്രി സെല്ലിലെ ശുശ്രൂഷ പോരായെന്ന് കോടതിയെ ബോധ്യപ്പെടുത്താനുള്ള നീക്കമാണ്. തച്ചങ്കരിയ്ക്ക് എങ്ങനെയും ജയിലിന് പുറത്തിറങ്ങണമെന്ന ചിന്ത മാത്രമേ ഉള്ളു.

ഹൈക്കോടതിയില്‍ പോയി തച്ചങ്കരി വാദിച്ചത് ഇത് പഴയ കേസാണ് ഇതില്‍ കാമ്പോ കഴമ്പോയില്ല വെറുതെ എന്നെ പിടിച്ച് ജയിലിലിട്ടിരിക്കുന്നു. എന്നോട് പക പോകക്ുകയാണ് എന്നെല്ലാം കോടതിയില്‍ കരഞ്ഞത്. കോടതി അവിടുന്ന് ഓടിച്ചു. എത്ര വലിയ ഉന്നതനായാലും നിയമം എല്ലാവര്‍ക്കും ഒരുപോലെ തന്നെ. നാളെ ഹൈക്കോടതി ഹര്‍ജിയില്‍ വിധി പറയുമ്പോള്‍ തച്ചങ്കരി വലിയ പ്രതീക്ഷ വെക്കണ്ടായെന്ന് കോടതി പറഞ്ഞുവെച്ച് കഴിഞ്ഞു.


സെല്ലില്‍ ഒരുമൂലയില്‍ ഒതുങ്ങിക്കൂടിയിരിക്കുന്ന തച്ചങ്കരിയുടെ മനസിലൂടെ എന്തൊക്കെയാണ് കടന്ന് പോകുന്നത്. ഇപ്പോള്‍ ശരിക്കും ഉള്ള് നുറുങ്ങി തച്ചങ്കരി പാടുന്നുണ്ടാകും....രക്ഷകാ എന്റെ പാപഭാരമെല്ലാം നീക്കണേ...പക്ഷെ വല്യ പാടാണ് തച്ചങ്കരി ,അത്രമേല്‍ പാപക്കറ നിങ്ങളിലുണ്ട്. എന്തായാലും നിങ്ങള്‍ സംഗീതം നല്‍കിയെന്ന് പറയപ്പെടുന്ന ഒരുറപ്പും ഇല്ല, കര്‍ത്താവിനെ വരെ പറ്റിച്ച ഒരുത്തനുണ്ടേല്‍ അത് ടോമിന്‍ തച്ചങ്കരിയാണ്. ആഗോള തച്ചങ്കരി ഫ്രോഡെന്ന് വിളിക്കണം. കാരണം ഇങ്ങേരുടെ ഫ്രോഡ് പണികള്‍ കേരളത്തില്‍ മാത്രം ഒതുങ്ങുന്നതല്ല ഇന്ത്യയും കടന്ന് വിദേശത്തും പോയി. ഒരുവഴിക്ക് ഫ്രോഡ് പണികള്‍ മറ്റൊരു വഴിക്ക് ഇമേജ് ബില്‍ഡ് ചെയ്യല്‍. സര്‍വീസിലിരുന്ന് കൊണ്ട് ചട്ടലംഘനം നടത്തി. ഒരേസമയം സര്‍ക്കാര് ജോലിയും ബിസ്‌നസും നടത്തിക്കൊണ്ട് പോയി. സര്‍ക്ാര്‍ സംവിധാനങ്ങള്‍ തച്ചങ്കരിയുടെ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചു. മൂന്നാര്‍ കേറ്ററിങ് കോളേജ് സഹോദരന്റെയാണെന്നാണ് പറയുന്നത് എന്നാല്‍ അത് തച്ചങ്കരിയുടെ ബിനാമി സ്വത്താണെന്ന് ആരോപണം ഉണ്ട്.

ഒരു മാധ്യമപ്രവര്‍ത്തകന്റെ തന്നെ വെളിപ്പെടുത്തലുണ്ട്. ഒരിക്കല്‍ റിയാന്‍ സ്റ്റുഡിയോയില്‍ ചെല്ലുമ്പോള്‍ അവിടെ പണി നടക്കുകയാണ്. പോലീസിന്റെ ലോറിയില്‍ കൊണ്ടുവന്ന് മണലിറക്കുന്നു. തച്ചങ്കരി അഴിടെ നിന്ന് നിര്‍ദ്ദേശം കൊടുക്കുന്നു. സ്വന്തം കാര്യങ്ങള്‍ക്കെല്ലാം പരമവാധി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് കൈയ്യില്‍ നിന്ന് തുട്ട് പോകാതെ കാര്യങ്ങള്‍ നടത്തിയ ആളാണ് തച്ചങ്കരി. തച്ചങ്കരി എല്ലാക്കാലത്തും സെയ്ഫ് ആയിരുന്നു. കാരണം ഇടത് വലത് സര്‍ക്കാരുടെ കാലത്ത് അയാള്‍ക്ക് ഉന്നത പദവികള്‍ ചുളുവിലാണ് കിട്ടിയത്. രണ്ട് സര്‍ക്ാരുകളും അയാള്‍ക്ക് ഒത്താശ ചെയ്തവരാണ്. ഒടുക്കം ക്രമസമാധാന ചുമതലയുള്ള ഡിജിപി ആകാന്‍ വരെ നോക്കിയിരുന്നു തച്ചങ്കരി. പക്ഷെ അത് മാത്രം നടന്നില്ല. സാധാരണ പോലീസിലെ കള്ളന്മാരെയെല്ലാം രണ്ട് കൈയ്യുംനീട്ടി സ്വീകരിക്കുന്ന ആളാണ് പിണറായി. ഇക്കാര്യത്തില്‍ മാത്രം പിണറായി അനങ്ങിയില്ല. ക്രമസമാധാന ചുതലയില്‍ കൊണ്ടുരുത്തിയാല്‍ പണികിട്ടുമെന്ന് പിണറായിക്ക് തന്നെ അറിയാവുന്നത് കൊണ്ട് നൈസായി പിണറായി ഒഴിവാക്കി.

പത്രക്കാരേയും കൊണ്ട് വീരപ്പന്‍ വേട്ടയ്ക്ക് പോയി. അന്ന് മാധ്യമങ്ങള്‍ ഇത് ആഘോഷമാക്കി വീരപ്പന്‍ വേട്ടയ്ക്ക് തച്ചങ്കരി.  പാലക്കാടുള്ള മാധ്യമങ്ങള്‍ക്ക് കാശും കൊടുത്ത് കൂട്ടിക്കൊണ്ടുപോയി. വീരപ്പന്‍ പാലക്കാട് കാടുകളിലേക്ക് കടന്നുവെന്നൊരു വാര്‍ത്ത ശിങ്കിടികളായ മാധ്യമങ്ങളെ ഉപയോഗിച്ച് തച്ചങ്കരി ആദ്യം ഉണ്ടാക്കി. കാട്ടിനകത്തിരുന്ന് സൊറപറഞ്ഞ് സ്വന്തം തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ട് വീരപ്പന്‍ ജസ്റ്ര് മിസ്സെന്ന് ഗീര്‍വാണമടി. അന്ന് കൂടെ കൊണ്ടുപോയ മാധ്യമങ്ങള്‍ കിട്ടിയ നക്കാപ്പിച്ചയ്ക്ക് തച്ചങ്കരിയെ എഴുതി പൊലിപ്പിച്ചു. ഇനിയൊരിക്കല്‍ കൂടി വീരപ്പന്‍ തച്ചങ്കരിയുടെ കൈവാക്കിന് വന്ന് കയറില്ല വീരപ്പന്‍ വിറച്ചു എന്നൊക്കെ എഴുതിമറിച്ചത്. അക്കാലത്ത് തച്ചങ്കരിയെ പരിഹസിച്ച് ചില സിനിമകള്‍ ഇറങ്ങിയിട്ടുണ്ട്. ദിലീപ് മോഹിനി കലാഭവന്‍ മണി കേന്ദ്രകഥാപാത്രങ്ങളായി മായപ്പൊന്മാന്‍ സിനിമ. അതില്‍ ജഗതി പോലീസ് ഓഫീസറുടെ റോളാണ് ചെയ്തത്. ഇത് തച്ചങ്കരിയെ വലിച്ച് കീറുന്നതായിരുന്നു. സിഐ ബെഞ്ചമിന്‍ സി കുരുവിള ജഗതി ചെയ്ത ക്യാരക്ടര്‍ ഒരു മ്യൂസിഷനാണ്. അടിച്ചുമാറ്റി പാട്ടുണ്ടാക്കലാണ് ബെഞ്ചമിന്‍ കുരുവിള ഏമാന്റെ പണി. അതില്‍ ഏറ്റവും കോമഡി രംഗം ജഗതിയെ ആദ്യം കാണിക്കുന്നത് ഒരു പ്രതിയെ ലോക്കപ്പിലിട്ട് ഇടിക്കുന്നതാണ്. ചുറ്റും പോലീസുകാര്‍ നിന്നിട്ട് ഗിത്താറും ,വയലിനുമൊക്കെ വായിക്കുന്നു.

സര്‍വീസിലിരിക്കെ തച്ചങ്കരിയെ പറപ്പിച്ചിട്ടുള്ളത് ടിപി സെന്‍കുമാറാണ്. കോടതി ഉത്തരവും നേടിയെടുത്ത് സെന്‍കുമാര്‍ ഡിജിപിയായ് ചുതലയേല്‍ക്കാന്‍ വരുമ്പോള്‍ അതിന്റെ തലേദിവസം പിണറായിയുടെ നാറിയ കളി. തച്ചങ്കരിയെ പോലീസ് ഹെഡ്ക്വാട്ടേഴ്‌സിലെ എഡിജിപിയായ് പിണറായി നിയമിച്ചു. സെന്‍കുമാറിനെ അനങ്ങാന്‍ സമ്മതിക്കാതെ സെന്‍കുമാറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ചാരപ്രവര്‍ത്തിക്കാണ് സ്വന്തം വിസ്വാസ്തനായി വെച്ചതാണ് പിണറായി. പക്ഷെ തച്ചങ്കരിയുടെ ഒരു പണിയും സെന്‍കുമാറിന്റെ അടുത്ത് ചെലവായില്ല. തച്ചങ്കരിയെ വരച്ച വരയില്‍ നിര്‍ത്തി അദ്ദേഹം. തച്ചങ്കരി പമ്‌ടേയ്ക്ക് പണ്ടേ കുടുങ്ങുമായിരുന്നു. ഏതെങ്കിലും കേസില്‍ തനിക്ക് പണിവരുന്നുണ്ടെന്ന് കണ്ടാല്‍ പോയി കാലുപിടിക്കും കാശിറക്കും അങ്ങനെ പല കേസും മുക്കി. കാലുപിടിച്ചും കാശിറക്കിയും കേസൊതുക്കല്‍ തച്ചങ്കരിയുടെ സ്ഥിരം ഏര്‍പ്പാടാണ്. പക്ഷെ കരുവേലിത്തറ കുടുംബക്കാര്‍ തച്ചങ്കരിയുടെ കാലുപിടുത്തത്തില്‍ വീണില്ല. ഭീഷണിപ്പെടുത്തിയിട്ടും കൂസിയില്ല. ഒടുക്കം കോടികള്‍ വാഗ്ദാനം ചെയ്തിട്ടും ബോബി കുരുവിള അനങ്ങിയില്ല. ആ കോടികളേക്കാള്‍ വിലയുണ്ട് ആത്മാഭിമാനത്തിനെന്ന് ഒരു കുടുംബം നിശ്ചയദാര്‍ഡ്യമെടുത്തിടത്ത് തച്ചങ്കരി വീണു.


ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനെ അഴിമതി കേസില്‍ പിടിച്ച് ജയിലിലിടുന്നത് കേരളത്തില്‍ ആദ്യമായിട്ടാണ്. എഡിജിപി ആയിരുന്ന പ്രേംശങ്കര്‍ എന്ന ഉദ്യോഗസ്ഥന്‍ ലോക്കപ്പ് മര്‍ദ്ദനവുമായ് ബന്ധപ്പെട്ട കേസായിരുന്നു. പക്ഷെ അഴിമതി കേസില്‍ പെട്ട് തൂങ്ങുന്നത് തച്ചങ്കരിയാണ്. മുന്‍പ് ചീഫ് സെക്രട്ടറി ആയിരുന്ന ആര്‍ രാമചന്ദ്രനെ ശിക്ഷിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം മേല്‍ക്കോടതി അദ്ദേഹത്തെ വെറുതെ വിട്ടു. പിന്നെ അഴിമതിക്കേസില്‍ അകത്തായത് ആര്‍ ബാലകൃഷ്ണപിള്ളയായിരുന്നു. പക്ഷെ അദ്ദേഹത്തിന് ജയിലില്‍ സുഖസൗകര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ തച്ചങ്കരിക്ക് ഒരു സൗകര്യവും കിട്ടില്ല. അതിന് കാരണം അയാള്‍ സര്‍വീസിലിരിക്കുമ്പോള്‍ ഒരുപാട് പോലീസുകാരെ വേട്ടയാടിയിട്ടുണ്ട്. അവരെല്ലാവും തച്ചങ്കരിയൊന്ന് വീഴാന്‍ കാത്തിരുന്നവരാണ്. ഇപ്പോള്‍ സര്‍വീസില്‍ പോലും അല്ല തച്ചങ്കരി ഉള്ളത്. ഒരിക്കല്‍ ജയില്‍ ഡിജിപി ആയിരുന്ന് ഭരിച്ചിട്ടുണ്ടേലും അതിന്റെ തഴമ്പ് ഇനി ചെലവാകില്ല. തച്ചങ്കരിയുടെ ശത്രുക്കള്‍ എല്ലാവരും ഒത്തുകൂടിയിട്ടുണ്ട്. ആനപ്പുറത്ത് ഇരിക്കുമ്പോള്‍ പട്ടിയെ പേടിക്കണ്ടായെന്നൊരു ചൊല്ലുണ്ട് എന്നാല്‍ ഇപ്പോള്‍ ആനപ്പുറത്തല്ല. തച്ചങ്കരിയെ പോലുള്ള സൈസുകള്‍ക്ക് ഇതൊക്കെ പാഠമാണ്.  

അനധികൃത സ്വത്ത് സമ്പാദന കേസില്‍ തനിക്കെതിരെയുള്ള വിജിലന്‍സ് കോടതി വിധി താല്‍കാലികമായി മരവിപ്പിക്കണമെന്ന മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിയുടെ ഹര്‍ജിയില്‍ മറുപടി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി അനുമതി നല്‍കി. ഹര്‍ജിയെ ശക്തമായി എതിര്‍ത്ത പ്രോസിക്യൂഷന്റെ ആവശ്യപ്രകാരം വിശദമായ മറുപടി നല്‍കാന്‍ രണ്ടു ദിവസത്തെ സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. കോട്ടയം വിജിലന്‍സ് കോടതി വിധിച്ച നാല് വര്‍ഷം തടവും 30,84,000ത്തിലധികം രൂപ പിഴയും മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് തച്ചങ്കരി ഹൈക്കോടതിയെ സമീപിച്ചത്. 2003 മുതല്‍ 2007 വരെയുള്ള കാലയളവില്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്നായിരുന്നു കേസ്.
എന്നാല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയത് കൃത്യമായ പരിശോധനയില്ലാതെയാണെന്നും തന്റെ വാടക വരുമാനവും കുടുംബ സ്വത്തില്‍ നിന്നുള്ള വരുമാനവും വിചാരണക്കോടതി കണക്കിലെടുത്തില്ലെന്നുമാണ് തച്ചങ്കരിയുടെ വാദം. അപ്പീലില്‍ അന്തിമ തീരുമാനമുണ്ടാകുന്നത് വരെ ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബാങ്ക് സമരം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ഈ മാസത്തെ ശമ്പളം നേരത്തെ നല്‍കാന്‍ തീരുമാനം  (22 minutes ago)

തെരുവ് നായ്ക്കള്‍ പെരുകുന്നുവെന്ന പരാതിയില്‍ റിപ്പോര്‍ട്ട് തേടി കമ്മീഷന്‍  (29 minutes ago)

വൈദ്യുതി ഉപയോഗത്തില്‍ വീണ്ടും നിയന്ത്രണം കടുപ്പിച്ച് കെഎസ്ഇബി  (38 minutes ago)

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയെ വീടിന് പുറത്ത് മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

മദ്യപിച്ച് ലക്കുകെട്ട എഎസ്‌ഐ വാഹനം ഓടിച്ചുണ്ടാക്കിയ അപകടത്തില്‍ 3 പേര്‍ക്ക് ഗുരുതര പരുക്ക്  (1 hour ago)

ചരിത്രവും സംസ്കാരവും ഇഴചേർത്ത് 'സൗണ്ട്സ്കേപ്‌സ്'; സം​ഗീത വൈവിധ്യം പകർത്തി നാല് ചിത്രങ്ങൾ  (1 hour ago)

18-ാമത് ഐ ഡി എസ് എഫ് എഫ് കെ: ആദ്യ ദിനം പ്രദർശനത്തിനെത്തുക ഇരുപത്തിമൂന്ന് ചിത്രങ്ങൾ...  (2 hours ago)

തൽക്കാലം അറസ്റ്റില്ലെന്ന് പോലീസ്, പിടിച്ചെടുത്ത വിദേശപണം തിരികെ വേണമെന്ന് ആന്റോ അഗസ്റ്റിൻ... വിദേശ കറൻസിയുടെ ഉറവിടം തേടി ഇഡിയും ഇൻകം ടാക്സും രംഗത്തേക്ക്?  (2 hours ago)

ബിഹാറില്‍ പെണ്‍കുട്ടിക്കും സുഹൃത്തിനും നേരെ ലൈംഗികാതിക്രമം  (2 hours ago)

വമാസപ്പടി ഡയറി പുറത്ത്; മുഖ്യമന്ത്രി വി.ഡി. സതീശനും ലിസ്റ്റിൽ; പിണറായിക്കും വീണയ്ക്കും എസ്ഐടി കുരുക്ക് മുറുകുന്നു...  (2 hours ago)

തീവ്ര ന്യൂനമർദ്ദം വിശാഖപട്ടണത്ത് കരകയറി; വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ ജാഗ്രത!  (2 hours ago)

പാകിസ്ഥാനിൽ 27 ന് യുദ്ധം..!  (3 hours ago)

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (3 hours ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (3 hours ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (3 hours ago)

Malayali Vartha Recommends