സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..

സൂര്യാ കൃഷ്ണമൂര്‍ത്തി നാടകപ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച കലാസ്നേഹി , സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയമാണെന്ന് ഉറച്ചുവിശ്വസിച്ച അദ്ദേഹം, ആ സമയത്തോടുള്ള പ്രിയം കാത്തുസൂക്ഷിച്ചാണ് യാത്രയായതും. സൂര്യയുടെ അരങ്ങിലെ ഓരോ വിസ്മയവും വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും അതേ സമയത്തുതന്നെ സംഭവിച്ചു എന്നത് യാദൃച്ഛികതയ്ക്കപ്പുറം പ്രകൃതിയുടെ ഒരു നിഗൂഢമായ യാഥാര്‍ഥ്യമായി മാറുന്നു.തന്റെ പ്രിയപ്പെട്ട സമയത്തോട് സൂര്യ പുലര്‍ത്തിയ
ഈ അപൂര്‍വബന്ധം മനസ്സിലാക്കിയാണ് ബന്ധുക്കളും സുഹൃത്തുക്കളും സംസ്‌കാരച്ചടങ്ങുകള്‍ നിശ്ചയിച്ചിരിക്കുന്നത്.വെള്ളിയാഴ്ച വൈകീട്ട് 6.45-ന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്‌കാരം നടക്കുക. തന്റെ ജീവിതത്തിലെ ഓരോ ശുഭമുഹൂര്‍ത്തവും ഈ സമയത്ത് തുടങ്ങിയതുപോലെ, അവസാന യാത്രയ്ക്കും അതേ സമയം നിശ്ചയിച്ചതിലൂടെ ഒരു കലാകാരന്റെ ആഗ്രഹങ്ങള്‍ക്ക് അവസാന ആദരമര്‍പ്പിക്കുകയാണ് പ്രിയപ്പെട്ടവര്‍.വ്യാഴാഴ്ച വൈകീട്ട് 6.45-ന് കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം.
ന്യുമോണിയ ബാധയെ തുടര്‍ന്ന് രണ്ടാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില ഉച്ചയോടെ വഷളാവുകയായിരുന്നു.അന്ത്യസമയത്ത് ഭാര്യ രാജിയും മകള്‍ സീതയും സൂര്യ പ്രസിഡന്റ് ഗോപാലകൃഷ്ണ പിള്ളയും സമീപത്തുണ്ടായിരുന്നു.നാടകപ്രസ്ഥാനത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞു വച്ച വ്യക്തി, സംഘാടകൻ, എഴുത്തുകാരൻ, കലാകാരൻ ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം നടരാജ കൃഷ്ണമൂർത്തി എന്ന സൂര്യ കൃഷ്ണമൂർത്തിയെ.കലാകാരന്മാരുടെ വേദനയറിഞ്ഞ കലാകാരൻ എന്നാണ് തിരുവനന്തപുരത്തുകാർ തങ്ങളുടെ പ്രിയപ്പെട്ട സൂര്യ കൃഷ്ണമൂർത്തിയെ വിശേഷിപ്പിക്കുന്നത്.
https://www.facebook.com/Malayalivartha

























