'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ നഷ്ടപ്പെടുമെന്ന് മുന്നറിയിപ്പ്; ഇന്ത്യയിൽ 15,670 മരണങ്ങൾ സംഭവിക്കും..?

അടുത്ത ആറുമാസത്തിനുള്ളിൽ ലോകത്തെ കാത്തിരിക്കുന്നത് സമാനതകളില്ലാത്ത അതീവ ഗുരുതരമായ കാലാവസ്ഥാ ദുരന്തമെന്ന് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. പസഫിക് സമുദ്രത്തിൽ അതിവേഗം രൂപംകൊള്ളുന്ന 'എൽ നിനോ' പ്രതിഭാസത്തിന്റെ ഫലമായി ആഗോളതലത്തിൽ നാലര ലക്ഷത്തിലധികം ആളുകളുടെ ജീവൻ അപകടത്തിലാകുമെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. 2026 സെപ്റ്റംബറിനും 2027 ഫെബ്രുവരിക്കുമിടയിൽ ലോകം നേരിടാൻ പോകുന്ന ഈ പ്രതിഭാസത്തെ ശാസ്ത്രലോകം വിശേഷിപ്പിക്കുന്നത് 'ഗോഡ്സില്ല ലെവൽ എൽ നിനോ' എന്നാണ്. ഈ കാലാവസ്ഥാ വ്യതിയാനം ഏറ്റവും കൂടുതൽ ബാധിക്കാൻ പോകുന്ന മുൻനിര രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയും ഉൾപ്പെടുന്നു എന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
https://www.facebook.com/Malayalivartha

























