ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു

ഇറാനെതിരായ ദൗത്യത്തിനായി വിന്യസിച്ചിരുന്ന 'യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സ്ഥിരീകരണം. യുഎസ് നാവികസേനയുടെ ആക്ടിംഗ് സെക്രട്ടറി ഹങ് കാവോയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.പലപ്പോഴും ഇത്തരം വാർത്തകൾ ഉയർന്നു വന്നിട്ടുള്ളതാണ് . ദീർഘകാലം വിന്യസിച്ചതിന്റെ ഭാഗമായി യുഎസ്എസ് എബ്രഹാം ലിങ്കണിലെ ജീവനക്കാരുടെ മാനസികാരോഗ്യം സംബന്ധിച്ച് നേരത്തെ തന്നെ അഭ്യൂഹങ്ങൾ ഉയർന്നിരുന്നു.
എബ്രഹാം ലിങ്കണിലെ ജീവനക്കാരുടെ മാനസികാരോഗ്യത്തെക്കുറിച്ച് സെനറ്റർ കിർസ്റ്റൻ ഗില്ലിബ്രാണ്ട് ഉന്നയിച്ച ചോദ്യങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിലാണ് നാവികസേനയുടെ ആക്ടിംഗ് സെക്രട്ടറി വെളിപ്പെടുത്തൽ നടത്തിയിട്ടുള്ളത്. വിന്യാസത്തിനിടയിൽ സേനാ അംഗങ്ങളാരും ആത്മഹത്യ ചെയ്തിട്ടില്ലെന്നും കാവോ കത്തിൽ എഴുതിയിട്ടുണ്ട്.'ലിങ്കണിന്റെ വിന്യാസം ആരംഭിച്ചതുമുതൽ, സ്‌ട്രൈക്ക് ഗ്രൂപ്പിൽ മൊത്തം എട്ട് ആത്മഹത്യാ ശ്രമങ്ങൾ ഉണ്ടായിട്ടുണ്ട്' കാവോ കത്തിൽ എഴുതി.
ഈ സംഖ്യയിൽ ലിങ്കൺ ക്രൂവും കാരിയർ എയർവിങ്, സ്‌ട്രൈക്ക് ഗ്രൂപ്പ്, ഡിസ്‌ട്രോയർ സ്‌ക്വാഡ്രൻ സ്റ്റാഫ്, അകമ്പടി സേവിക്കുന്ന കപ്പലുകൾ, ഒപ്പം കൂടെയുള്ള എല്ലാ വ്യോമസേനാ സ്‌ക്വാഡ്രനുകളിലെയും നാവികരും ഉൾപ്പെടുന്നുണ്ടെന്നും കത്തിൽ വ്യക്തമാക്കുന്നു.
https://www.facebook.com/Malayalivartha























