സഹോദരന്റെ ഫോണിൽ വന്ന മെസേജ്, സംശയം; ഭർത്താവിനെ വെട്ടിനുറുക്കി ഭാര്യ, തലപിടിച്ച് 15 വയസ്സുകാരൻ മകൻ

യു.എ.ഇയിലെ ഷാര്‍ജയില്‍ പ്രവാസിയായ ഇന്ത്യക്കാരനെ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. കര്‍ണാടകയിലെ ഉഡുപ്പി സ്വദേശിയായ ആല്‍വിന്‍ പ്രകാശ് കുന്ദറാണ് (44) അതിക്രൂരമായ രീതിയില്‍ കൊല്ലപ്പെട്ടത്. ഷാര്‍ജ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട പ്രമുഖ ഏജന്‍സിയില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹത്തിന്റെ മൃതദേഹം സ്വന്തം കാറിനുള്ളില്‍ ഒമ്പത് കഷണങ്ങളാക്കി മുറിച്ച നിലയിലാണ് പോലീസ് കണ്ടെടുത്തത്.
ദിവസങ്ങളായി ആല്‍വിനില്‍ നിന്ന് വിവരമൊന്നുമില്ലാതായതോടെ സംശയം തോന്നിയ കുടുംബാംഗങ്ങള്‍ നടത്തിയ അന്വേഷണമാണ് ഈ നടുക്കുന്ന വിവരങ്ങള്‍ പുറത്തെത്തിച്ചത്. നാട്ടിലുള്ള സഹോദരന്‍ അയച്ച വോയ്‌സ് മെസ്സേജിന് പകരം അസാധാരണമായ രീതിയില്‍ ഇംഗ്ലീഷ് ടെക്സ്റ്റ് മെസ്സേജ് മറുപടിയായി വന്നതാണ് ആദ്യ സംശയത്തിന് വഴിവെച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ ഷാര്‍ജയില്‍ അന്വേഷണം ആരംഭിച്ച് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
പോലീസ് നടത്തിയ ഊര്‍ജ്ജിതമായ തെരച്ചിലിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാറും അതിനുള്ളിലെ ബാഗുകളില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങളും കണ്ടെത്തിയത്. ഡി.എന്‍.എ പരിശോധനയിലൂടെയാണ് ക്രൂരമായി കൊല ചെയ്യപ്പെട്ടത് പ്രകാശ് തന്നെയാണെന്ന് അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചത്. എന്നാല്‍ സംഭവത്തിന് പിന്നാലെ പ്രകാശിന്റെ ഭാര്യ ടീന കുന്ദറിനെയും മകനെയും കാണാതായത് കേസിന്റെ ദുരൂഹത ഇരട്ടിയാക്കുകയാണ്.
കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇദ്ദേഹത്തിന്റെ ഭാര്യയെക്കുറിച്ചോ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മകനെക്കുറിച്ചോ ഇതുവരെ ഔദ്യോഗിക വിവരങ്ങളോ വ്യക്തതയോ ലഭിച്ചിട്ടില്ല. ആല്‍വിന്‍ പ്രകാശ് കുന്ദര്‍ കഴിഞ്ഞ 14 വര്‍ഷമായി ഷാര്‍ജ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അദ്ദേഹം അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്.
https://www.facebook.com/Malayalivartha
























