ചരക്കുകപ്പലിനുനേരെ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു

ഇന്ത്യയിലേക്ക് വരുകയായിരുന്ന ചരക്കുകപ്പലിനുനേരെയുണ്ടായ ആക്രമണത്തില്‍ ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു. ഒമാന്‍ തീരത്ത് എം.വി. കേപ് ദാവോ എന്ന കപ്പലിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ (എഫ്എസ്‌യുഐ) അറിയിച്ചു. ഉത്തര്‍ പ്രദേശിലെ ദിയോറിയ സ്വദേശി സുരാജ് യാദവാണ് കൊല്ലപ്പെട്ടത്. കപ്പലില്‍ 20 ഇന്ത്യക്കാരടക്കം 28 ജീവനക്കാരാണ് ഉണ്ടായിരുന്നത്.
കപ്പലിനുനേര്‍ക്ക് ടോര്‍പിഡോ ആക്രമണമാണുണ്ടായതെന്നും എഫ്എസ്‌യുഐ പറഞ്ഞു. രണ്ട് ടോര്‍പിഡോകളില്‍ ഒരെണ്ണം കപ്പലിന്റെ സി ഡെക്കിലും മറ്റൊന്ന് എന്‍ജിന്‍ റൂമിന് സമീപത്തുമാണ് പതിച്ചത്. നിഷ്‌കളങ്കരായ സാധാരണ നാവികരെ ഹോര്‍മുസില്‍ കൂട്ടക്കൊല ചെയ്യുകയാണെന്ന് എഫ്എസ്‌യുഐ ആരോപിച്ചു. നാവികരുടെ സുരക്ഷ അപകടത്തിലാണെന്നും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ഉത്തരവാദിത്വമേറ്റെടുക്കണമെന്നും യൂണിയന്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























