Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന

ഇനി ഞാന്‍ എനിക്ക് വേണ്ടി ജീവിക്കാന്‍ നോക്കട്ടെ, മടുത്തു... ഇനി വയ്യ; വീട്, കാര്‍, വിദേശയാത്ര.. ഒരു മനുഷ്യന്‍ എന്തൊക്കെ കേള്‍ക്കണം; ചാരിറ്റി പ്രവര്‍ത്തനങ്ങൾ വച്ച് കെട്ടി ഫിറോസ് കുന്നംപറമ്പില്‍

03 DECEMBER 2019 08:58 AM IST
മലയാളി വാര്‍ത്ത

More Stories...

വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

ഫിറോസ് കുന്നംപറമ്പിൽ, സോഷ്യൽ മീഡിയയിൽ സജീവമായവർ ഒരിക്കലെങ്കിലും ഈ പേര് കേട്ടിരിക്കും. സോഷ്യൽമീഡിയയിലൂടെ ഒട്ടനവധി ദുരിതബാധിതർക്ക് ആശ്വാസം എത്തിച്ച ജീവകാരുണ്യ പ്രവർത്തകനാണ് ഫിറോസ്. സോഷ്യൽമീഡിയയുടെ സാധ്യതകൾ ഉപയോഗിച്ച് ആലംബഹീനർക്കും അശരണരർക്കും സഹായം എത്തിക്കാനാകുമെന്ന് തെളിയിച്ച പാലക്കാട് ആലത്തൂർ സ്വദേശിയായ ഫിറോസ് സമൂഹമാധ്യമങ്ങളിലെ താരമാണ്. എന്നാലിപ്പോഴിതാ ജീവകാരുണ്യ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഫിറോസ് കുന്നംപറമ്പില്‍. ഫേസ്ബുക്ക് ലൈവിലൂടെയാണ് ഫിറോസ് ജീവകാരുണ്യ പ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. തുടര്‍ച്ചയായി തനിക്കെതിരെ ഉയരുന്ന ആരോപണങ്ങളില്‍ മനംമടുത്തിട്ടാണ് ഇത്തരത്തിലൊരു കടുത്ത തീരുമാനം എടുത്തതെന്ന് ഫിറോസ് പറയുന്നു. സാമൂഹ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. താന്‍ ചാരിറ്റി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്നാണ് ഫിറോസ് പറയുന്നത്.

ലൈവിലെത്തി ഫിറോസ് പറഞ്ഞതിങ്ങനെയാണ്... തിരുവനന്തപുരം ഭാഗത്ത് നിന്ന് പലപ്പോഴും എനിക്കെതിരെ ആരോപണങ്ങള്‍ വന്നിട്ടുണ്ട്. രോഗികളല്ല മറിച്ച് മറ്റുള്ളവരാണ് എന്നെ കുഴിയില്‍ ചാടിക്കാന്‍ നോക്കുന്നത്. ഇപ്പോഴിതാ എഴുലക്ഷം രൂപ ഫിറോസ് തിരുവനന്തപുരത്ത് ഒരു രോഗിയുടെ കയ്യില്‍ നിന്നും വാങ്ങിയെന്ന തരത്തിലാണ് വിഡിയോ പ്രചരിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാതെ ആരോപണങ്ങള്‍ പലതായി കേള്‍ക്കുന്നു. മടുത്തു. ഇനി വയ്യ. വീട്, കാര്‍, വിദേശയാത്ര.. ഒരു മനുഷ്യന്‍ എന്തൊക്കെ കേള്‍ക്കണം. മടുത്തു. ചിലര്‍ പിന്നാലെ നടന്ന് ആക്രമിക്കുകയാണ്. മതം നോക്കി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് എനിക്കെതിരെ പറയുന്നത്.' കുറേ കല്ലേറ് കിട്ടി. കുടുംബം പോലും എനിക്കെതിരാവുന്നു. ഇനി വിഡിയോ ചെയ്ത് പണം ചോദിച്ച് ഞാന്‍ വരില്ല. ഒരു രോഗിയും അതും പറഞ്ഞ് ഇനി ഇങ്ങോട്ട് വരണ്ട. കണക്കും കാര്യങ്ങളും കൃത്യമായി ചെയ്തിട്ടുണ്ട്. എന്റെ ഭാഗം നൂറുശതമാനവും ശരിയാണെന്ന് ഉറപ്പുണ്ട്. ഉദ്ഘാടനങ്ങളില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് ഇത്രനാള്‍ ജീവിച്ചത്. എന്റെ മക്കള്‍ക്ക് ഇവിടെ ജീവിക്കണം. എന്റെ മക്കള്‍ ഒരു കള്ളന്റെ മക്കളായി ജീവിക്കേണ്ടി വരരുത്. ഇനി ഞാന്‍ എനിക്ക് വേണ്ടി ജീവിക്കാന്‍ നോക്കട്ടെ.' ഫിറോസ് പറഞ്ഞു.

ഫിറോസ് ആരാണെന്ന ചോദ്യമാണ് പ്രേക്ഷകരുടെ ഉള്ളിൽ ഉയരുന്നത്. മണ്ണാർക്കാട് മുൻ എംഎൽഎയായ കളത്തിൽ അബ്ദുള്ളയുടെ ഡ്രൈവറായിരുന്നു ഫിറോസ്. അദ്ദേഹം വികലാംഗ കോർപറേഷന്റെ സംസ്ഥാന ചെയർമാനായിരുന്ന കാലത്ത് അദ്ദേഹത്തിനൊപ്പം നടത്തിയ യാത്രകളും അന്നുകണ്ട ജീവിതങ്ങളുമാണ് ഇന്ന് ഈ കാണുന്നതരത്തിൽ ഫിറോസിനെ സൃഷ്ടിച്ചത്. പിന്നീട് ആലത്തൂര്‍ ടൗണിൽ ഒരു മൊബൈൽ കട നടത്തി ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് സേവനരംഗത്തേക്ക് തിരിയുന്നത്. ആദ്യകാലങ്ങളിൽ തെരുവിൽ വിശപ്പകറ്റാൻ വകയില്ലാതെ അലഞ്ഞുതിരിഞ്ഞുനടന്നവർക്ക് ഭക്ഷണം എത്തിക്കുന്ന പ്രവർത്തനങ്ങളാണ് ഏറ്റെടുത്തിരുന്നത്. പിന്നീട് ഫേസ്ബുക്ക് ലൈവ് വഴി കേരളത്തിനകത്ത് വിവിധ രോഗങ്ങളാൽ കഷ്ടപ്പെടുന്ന, സാമ്പത്തിക സഹായം ആവശ്യമുള്ള ആളുകളുടെ വിഷയങ്ങളിൽ ഇടപെട്ട് അവർക്ക് ആവശ്യമായ സഹായം സമാഹരിച്ച് നൽകി.ഒരു സെൽഫോണും ഒരു ഫേസ്ബുക് പേജുമായി ഫിറോസ് എന്ന ചെറുപ്പക്കാരൻ കാരുണ്യത്തിന്റെയും നന്മയുടെയും വലിയ ലോകം തീർക്കുന്നത് ആളുകൾ അത്ഭുതത്തോടെ കണ്ടു. രോഗവും ദാരിദ്ര്യവും മൂലം കഷ്ടതയനുഭവിക്കുന്നവരുടെ വീട്ടിലെത്തി ലോകത്തോട് ആ ദുരിതങ്ങൾ ഫിറോസ് വിളിച്ചുപറഞ്ഞു. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുള്ളവരുടെ സഹായം അങ്ങനെ ഫിറോസ് വഴി ജനങ്ങളിലെത്തി. ഇതിനൊടുവിൽ പത്തുലക്ഷത്തോളം പേർ പങ്കെടുത്ത ഓൺലൈൻ വോട്ടെടുപ്പിൽ ഒരു വാർത്താ ചാനലിന്റെ സോഷ്യൽ സ്റ്റാറായും ഫിറോസ് തെരഞ്ഞെടുക്കപ്പെട്ടു. ജീവിക്കാൻ മാർഗമില്ലാതെ ഓട്ടിസം ബാധിച്ച മകളെ വീടിനുള്ളിൽ കെട്ടിയിട്ടു ജോലിക്കു പോകേണ്ടി വന്ന അമ്മയുടെയും തലയോട്ടി വളരുന്ന അപൂർവരോഗം ബാധിച്ച ആലുവ സ്വദേശിയായ ഏഴു മാസം പ്രായമുള്ള കുഞ്ഞിന്റെയും ഉൾപ്പടെ സഹായം ആവശ്യമുള്ള പലരേയും മലയാളികൾ അറിഞ്ഞത് ഫിറോസ് കുന്നംപറമ്പിലിലൂടെയായിരുന്നു. അപൂർവ രോഗം ബാധിച്ചവർ, വീടില്ലാത്തവർ, സാമ്പത്തിക പ്രയാസമുള്ളവർ എന്നിങ്ങനെ കഷ്ടപ്പാട് അനുഭവിക്കുന്നവർക്ക് സുമനസുകളിൽ നിന്നു സഹായമെത്തിച്ചാണ് ഫിറോസ് ജനമനസുകളിൽ ഇടം പിടിച്ചത്. ആറര ലക്ഷത്തോളം ആളുകൾ ഇദ്ദേഹത്തെ ഫേസ്ബുക്കിൽ പിന്തുടരുന്നു. തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ഫിറോസ് ജീവിതത്തിലേക്കു തിരികെ കൊണ്ടുവന്നത് ആയിക്കണക്കിന് ആളുകളെയാണ്. സമൂഹമാധ്യമങ്ങൾ വഴി ഏറെ തട്ടിപ്പുകൾ നടക്കുന്ന ഇക്കാലത്ത് ഫിറോസിനൊപ്പം നിൽക്കാൻ ആളുകൾ തയാറാവുന്നത് പ്രവർത്തനങ്ങളിലെ ആത്മാർഥതയും സുതാര്യതയും കൊണ്ടാണെന്നതിൽ സംശയമില്ല.

'ആലത്തൂരിൽ സ്വന്തമായി ഒരു മൊബൈൽ ഷോപ്പ് നടത്തി ഉമ്മയും ഉപ്പയും ഭാര്യയും മക്കളുമായി ഒരു സാധാരണക്കാരനായി കഴിഞ്ഞിരുന്ന വ്യക്തിയാണ് ഞാൻ. വലിയ വരുമാനമൊന്നും ഇല്ല. ഉള്ളതുകൊണ്ട് വളരെ തൃപ്തിയോടെ ഞങ്ങൾ കഴിഞ്ഞു. അങ്ങനെയിരിക്കെ വീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കൾ വാങ്ങി ആലത്തൂർ ടൗണിലൂടെ വന്നിരുന്ന എനിക്കു നേരെ അന്നം ചോദിച്ച് ഒരു കൈ നീണ്ടു വന്നു. ആ പ്രദേശത്തുണ്ടായിരുന്ന അനാഥനായ, ബൗദ്ധികമായ വെല്ലുവിളി നേരിടുന്ന, ഒരു നേരത്തെ ആഹാരത്തിനു വേണ്ടി കൈനീട്ടിയ ആ വ്യക്തിയുടെ ദയനീയമായ മുഖം എന്നെ വല്ലാതെ വേദനിപ്പിച്ചു. വീട്ടിലേക്കായി കരുതിയിരുന്ന ഭക്ഷണം ഞാൻ അയാൾക്കു നൽകി. കുറച്ചു കഴിഞ്ഞപ്പോൾ മറ്റൊരാൾ കൂടി ഭക്ഷണം ആവശ്യപ്പെട്ട് എന്റെ അരികിലെത്തി. അന്നു രാത്രി എനിക്ക് ഉറങ്ങാൻ സാധിച്ചില്ല. ഭക്ഷണത്തിനായി യാചിക്കേണ്ടി വരുന്നവരുടെ മുഖങ്ങൾ എന്നെ വേട്ടയാടി.

ഇത്തരത്തിലുള്ളവരുടെ വിശപ്പകറ്റാൻ ആവുന്ന രീതിയിൽ എന്തെങ്കിലും ചെയ്യണം എന്ന ചിന്ത ഉണ്ടായി. തൊട്ടടുത്ത ദിവസം ആലത്തൂരിൽ ഭക്ഷണം ഇല്ലാതെ അലഞ്ഞുതിരിയുന്ന ആളുകളുടെ ഒരു ലിസ്റ്റ് ഞാൻ തയാറാക്കി. എൺപതോളം പേര്‍ അതിൽ ഉൾപ്പെടുമായിരുന്നു. അത്രയധികം ആളുകൾ ഭക്ഷണമില്ലാതെ പട്ടിണി കിടക്കുന്നുണ്ട് എന്നത് എനിക്ക് ഒരു വലിയ ഞെട്ടൽ ആയിരുന്നു. ആലത്തൂരിലെ ഹോട്ടലുകളാണ് ആദ്യം സഹായവുമായി എത്തിയത്' - ഫിറോസ് പറയുന്നു. 250ഓളം ലൈവുകളാണ് ഫിറോസ് ഫേസ്ബുക്കിൽ ചെയ്തത്. അതിലൂടെ നൂറുകണക്കിന് ആളുകൾക്ക് വൈദ്യ സഹായവും സാമ്പത്തിക സഹായവുമൊക്കെ ലഭിച്ചു. തൃശൂർ, പാലക്കാട് ജില്ലകളെ കേന്ദ്രീകരിച്ചായിരുന്നു ആദ്യകാല പ്രവർത്തനം. ഇപ്പോൾ കേരളത്തിലങ്ങോളമിങ്ങോളമുള്ളവർ സഹായം തേടി ഫിറോസിനെ വിളിക്കുന്നു. ഒരാൾ സഹായം ആവശ്യപ്പെട്ടാൽ ഉടനടി അതു ചെയ്യുകയാണ് രീതി. ആദ്യം സത്യാവസ്ഥ മനസിലാക്കും. പിന്നീട് അവർക്കുവേണ്ടി സഹായാഭ്യർത്ഥന. ചികിത്സയ്ക്കും വീട് വയ്ക്കാനുമൊക്കെ ആവശ്യമായ പണം അവരുടെ ബാങ്ക് അക്കൗണ്ടിൽ വന്നു എന്ന് ഉറപ്പായാൽ അക്കൗണ്ട് ക്ലോസ് ചെയ്യും. ചികിത്സ പുരോഗതിയും മറ്റു കാര്യങ്ങളും തുടർന്നും അന്വേഷിക്കാറുണ്ട്. വെള്ള വസ്ത്രം ധരിക്കുന്നതിനാൽ രാഷ്ട്രീയക്കാരനാണെന്ന് കരുതേണ്ട. വെള്ള വസ്ത്രം ചെറുപ്പം മുതൽ ശീലിച്ചതാണ്. കുടുംബാംഗങ്ങളിൽ നിന്നു മികച്ച പിന്തുണയാണ് ലഭിക്കുന്നത്, അവരാണ് എന്റെ ബലം. ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 minute ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (5 minutes ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (8 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (1 hour ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (2 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (2 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (3 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (4 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (4 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (4 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (4 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (4 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (4 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (5 hours ago)

Malayali Vartha Recommends