നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട... അനധികൃതമായി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 35 ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു. സംഭവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശിയായ യാത്രക്കാരന്‍ പിടിയിലായി. ഇയാള്‍ മസ്‌ക്കറ്റില്‍നിന്നാണ് എത്തിയത്.
ഫുഡ് പ്രോസസറിനകത്ത് ഷീറ്റുകളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. എയര്‍ കസ്റ്റംസ് ഇന്റലിജന്‍സും ഡിആര്‍ഐയും ചേര്‍ന്നാണ് സ്വര്‍ണം പിടികൂടിയത്.
https://www.facebook.com/Malayalivartha























