വൈൻ നിർമ്മാണത്തിന് കടിഞ്ഞാണിട്ട് എക്സൈസ് വകുപ്പ്, ഇനി ജാമ്യമില്ലാകുറ്റം; യുട്യൂബ് വീഡിയോക്കാർ ജാഗ്രതൈ! റെയ്ഡ് അടക്കം അടിയന്തര നടപടികൾക്കായി ഓരോ ജില്ലയിലും സ്ട്രൈക്കിംഗ് ഫോഴ്സ്; ജില്ലാതലം മുതൽ കണ്ട്രോൾ റൂമുകൾ തുറന്ന് 24 മണിക്കൂർ ജാഗ്രത പുലർത്താൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം

വൈനും കേക്കും നല്ല കോമ്പിനേഷന്‍ ആണ്. ക്രിസ്തുമസ്സിനാണ് ഈ കോമ്പിനേഷന്‍ കൂടുതലും പ്രസിദ്ധം .. വൈന്‍ നുണയാന്‍ എല്ലാവര്ക്കും ഇഷ്ട്ടമാണ്. പല തരത്തില്‍ ഉള്ള പഴങ്ങള്‍ ഉപയോഗിച്ച് വൈന്‍ ഉണ്ടാക്കാമെങ്കിലും മുന്തിരി വൈന്‍ ആണ് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത്. എന്നാലിപ്പോഴിതാ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കു മുന്നോടിയായി എക്സൈസിന്റെ വക കിടിലൻ പണിയാണ് ചർച്ചയാകുന്നത്. വീട്ടിലെ വൈൻ നിർമാണത്തിനു കർശന വിലക്കേർപ്പെടുത്തിയിരിക്കുകയാണ് എക്സൈസ് വകുപ്പ്.
അബ്കാരി നിയമം പ്രകാരം ജാമ്യംകിട്ടാത്ത കുറ്റമാണതെന്ന് ഓർമിപ്പിച്ച് എക്സൈസ് സർക്കുലർ പുറത്തിറക്കി. ഹോംമെയ്ഡ് വൈൻ വിൽപനയ്ക്കുണ്ടെന്നു സമൂഹമാധ്യമങ്ങളിൽ പരസ്യം ചെയ്യുന്നത് എക്സൈസ് നിരീക്ഷിക്കുന്നുണ്ട്. കൂടാതെ വൈൻ ഉണ്ടാക്കുന്ന വീഡിയോകൾ യുട്യൂബ് വഴി പ്രചരിപ്പിക്കുന്നവരെയും എക്സൈസ് നോട്ടമിടുന്നതായാണു വിവരം. മദ്യക്കടത്തും വ്യാജവാറ്റും തടയാൻ പ്രത്യേക സംഘങ്ങൾക്ക് രൂപം നൽകി നടപടികൾ കർശനമാക്കിയിട്ടുണ്ട്. ജില്ലാതലം മുതൽ കണ്ട്രോൾ റൂമുകൾ തുറന്ന് 24 മണിക്കൂർ ജാഗ്രത പുലർത്താൻ എക്സൈസ് ഡെപ്യൂട്ടി കമ്മിഷണർമാർക്ക് നിർദേശം നൽകി. റെയ്ഡ് അടക്കം അടിയന്തര നടപടികൾക്കായി ഓരോ ജില്ലയിലും സ്ട്രൈക്കിംഗ് ഫോഴ്സ് എന്ന പേരിൽ മൂന്നോ നാലോ സംഘങ്ങളെ നിയോഗിക്കാനും തീരുമാനിച്ചിട്ടുണ്ട്.
മുന്തിരിച്ചാറ് പുളിപ്പിച്ചാണ് സാധാരണയായി വീഞ്ഞ് ഉണ്ടാക്കുന്നത്. പുളിപ്പിക്കാന്‍ യീസ്റ്റ് ഉപയോഗിക്കുന്നു. ആപ്പിള്‍, ബെറി, ചാമ്പ തുടങ്ങിയവയില്‍ നിന്നും വീഞ്ഞ് ഉണ്ടാക്കാറുണ്ട്. മുന്തിരിയുടെ ഗുണത്തിനനുസരിച്ചാണ് വീഞ്ഞ് തരം തിരിക്കുന്നത്. ഒരൊറ്റ വര്‍ഷം വിളവെടുത്ത മുന്തിരികൊണ്ടുണ്ടാക്കുന്ന വീഞ്ഞാണ് വിന്റേജ് വൈന്‍. 10 മുതല്‍ 15 ശത മാനം വരെ ആല്‍ക്കഹോള്‍ അംശം സാധാരണയായി വീഞ്ഞില്‍ ഉണ്ടാവും. വീഞ്ഞില്‍ മറ്റ് മദ്യങ്ങള്‍ ചേര്‍ത്ത് വീര്യം കൂട്ടാറുണ്ട്. ഇതാണ് ഫോര്‍ട്ടിഫൈഡ് വൈന്‍. നുരഞ്ഞുപൊന്തുന്ന വീഞ്ഞ് സ്പാര്ക്സിങ് വൈന്‍ എന്നറി യപ്പെടുന്നു. ചില്ലുകുപ്പിയില്‍ കോര്‍ക്കിട്ടടച്ചാണ് വൈന്‍ സൂക്ഷിക്കുക. കട്ടി യുള്ള പ്ലാസ്റ്റിക്സ് ബാഗില്‍ സൂക്ഷി ക്കുന്ന ബോക്സ് വൈന്‍ കുപ്പി തുറന്നാലും ഒരു മാസത്തോളം കേടു കൂടാതിരിക്കും. പഴകുംതോറും വീഞ്ഞിന് ഗുണവും വീര്യവുമേറുംഎന്നാണ് പറയുക. എന്നാൽ ഇനി വൈൻ സ്വപ്നമായി മാറുകയാണ്.
അതേസമയം 2019-20 ലെ ക്രിസ്മസ് - പുതുവത്സരാഘോഷം പ്രമാണിച്ച് എക്സൈസ് വകുപ്പ് എറണാകുളം ജില്ലയില്‍ റെയിഡുകളും, വാഹന പരിശോധനയും ഊര്‍ജ്ജിതമാക്കി. കള്ളുഷാപ്പുകളും, വിദേശ മദ്യ വില്പനശാലകളും, അരിഷ്ടാസവങ്ങള്‍ നിര്‍മ്മിക്കുകയും വിപണനം നടത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളിലും പരിശോധന നടത്തും. പ്രധാന റോഡുകളില്‍ വാഹന പരിശോധനയ്ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പട്രോളിംഗ് പാര്‍ട്ടികളും ഡിവിഷനോഫീസ് കേന്ദ്രീകരിച്ച് ജില്ലാതല കണ്ട്രോള് റൂമും സജ്ജമാണ്. വ്യാജ മദ്യ മയക്കുമരുന്ന് നിര്‍മ്മാണം, വില്പന, പൊതുസ്ഥലങ്ങളിലുള്ള മദ്യപാനം, ലൈസന്‍സ് ഇല്ലാതെയുള്ള വൈന്‍ നിര്‍മ്മാണം, അനധികൃതമായി മയക്കുമരുന്ന്, മദ്യം സംഭരിക്കല് തുടങ്ങിയവ നടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ എക്സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ പോലീസ് റവന്യൂ വനം വകുപ്പുകളുമായി ചേര്‍ന്ന് സംയുക്ത പരിശോധനകള്‍ നടത്തും. അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിനായി രണ്ട് സ്ട്രൈക്കിംഗ് ഫോഴ്സുകളെയും വിന്യസിച്ചിട്ടുണ്ട്. സ്ഥിരം കുറ്റവാളികള്‍ക്കെതിരെ ക്രിമിനല്‍ നടപടിക്രമം പ്രകാരം നടപടി സ്വീകരിക്കും.
https://www.facebook.com/Malayalivartha























