മുണ്ടുമുറുക്കിയുടുത്ത് ജനം, സര്‍ക്കാരിന് ഹെലികോപ്റ്ററും ബുള്ളറ്റ് പ്രൂഫ് കാറുകളും; കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴും പ്രമുഖരുടെ സുരക്ഷയുടെ പേരില്‍ കേരള പൊലീസ് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ കൂടി വാങ്ങുന്നു

കേരളം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞതുപോലെ മുണ്ടു മുറുക്കിയുടുത്ത് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴും പ്രമുഖരുടെ സുരക്ഷയുടെ പേരില്‍ കേരള പൊലീസ് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ കൂടി വാങ്ങുന്നു. ജപ്പാന്‍ കമ്ബനിയായ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ് കോടികള്‍ മുടക്കി ടെന്‍ഡറില്ലാതെ വാങ്ങുന്നത്. സുരക്ഷ കാര്യമായതിനാല്‍ ടെന്‍ഡര്‍ വിളിക്കാതെ കാര്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതായി പൊലീസ് വൃത്തങ്ങള്‍ സമ്മതിക്കുകയും ചെയ്തു.
നിലവില്‍ നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാണ് വി.ഐ.പി ഡ്യൂട്ടിക്കായി കേരള പൊലീസിനുള്ളത്. നേരത്തേയുണ്ടായിരുന്ന രണ്ട് ടാറ്റാ സഫാരിക്ക് പുറമെ രണ്ട് മിസ്തുബിഷി പജേറോ വാങ്ങിയത് കഴിഞ്ഞവര്‍ഷമാണ്. 1.10 കോടി ചെലവില്‍ രണ്ട് ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങാനുള്ള ആ തീരുമാനം വിവാദമായിരുന്നു. ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് കോര്‍പറേഷന്‍ ലിമിറ്റഡില്‍നിന്ന് രണ്ട് മിസ്തുബിഷി പജേറോ കാര്‍ ടെന്‍ഡര്‍ വിളിക്കാതെ 30 ശതമാനം തുക മുന്‍കൂറായി നല്‍കിയ നടപടിയാണ് വിവാദമായത്. ഡി.ജി.പിയുടെ നടപടിയില്‍ ആഭ്യന്തരവകുപ്പ് വിശദീകരണം തേടിയിരുന്നു. സുരക്ഷ കാരണങ്ങളാല്‍ ടെന്‍ഡര്‍ വിളിക്കാനാകില്ലെന്നും ബുള്ളറ്റ് പ്രൂഫ് കാര്‍ നിര്‍മിക്കുന്ന കമ്ബനികള്‍ ഇന്ത്യയില്‍ കുറവായതിനാലാണ് താരതമ്യേന കുറഞ്ഞ വിലയില്‍ പജേറോ കാര്‍ വാങ്ങുന്നതെന്നുമായിരുന്നു ഡി.ജി.പിയുടെ വിശദീകരണം.
മുഖ്യമന്ത്രി പിണറായി വിജയന് ദിവസങ്ങള്‍ക്കുമുമ്ബ് മാവോവാദി ഭീഷണി ഉള്‍പ്പെടെ ഉണ്ടായ സാഹചര്യത്തില്‍ അദ്ദേഹത്തിെന്റ ഡല്‍ഹി സന്ദര്‍ശനത്തില്‍ അതി സുരക്ഷാസൗകര്യങ്ങളുള്ള ബുള്ളറ്റ് പ്രൂഫ് കാറാണ് ലഭ്യമാക്കിയത്. അത്തരത്തില്‍ കേരളത്തില്‍ വി.െഎ.പികള്‍ സന്ദര്‍ശനത്തിനെത്തിയാലോ മുഖ്യമന്ത്രിയെപോലുള്ള സുരക്ഷാഭീഷണിയുള്ളവരുടെ യാത്രക്കോ ഇത്തരം വാഹനങ്ങള്‍ ആവശ്യമാണെന്നാണ് പൊലീസ് പറയുന്നത്. നിലവില്‍ നാല് വാഹനം ഉണ്ടെങ്കിലും പലപ്പോഴും വി.ഐ.പി സന്ദര്‍ശനവേളകളില്‍ മറ്റ് സംസ്ഥാന പൊലീസ് സേനകളില്‍നിന്ന് വാടകക്കെടുക്കേണ്ട സാഹചര്യമാണുള്ളതെന്നും അവര്‍ പറയുന്നു.
എന്നാല്‍, പൊലീസില്‍ നടക്കുന്ന ധൂര്ത്തിെന്റ ഭാഗമായാണ് ഇൗ നടപടിയെന്ന ആക്ഷേപം സേനയില്‍തന്നെ ഉയര്‍ന്നിട്ടുണ്ട്. സാമ്ബത്തിക പ്രതിസന്ധിക്കിടെ മാവോവാദി വേട്ടയുടെ പേരില്‍ കേരള പൊലീസ് ഹെലികോപ്റ്റര്‍ വാടകക്കെടുക്കുന്നതിനെതിരെ പ്രതിപക്ഷം ഉള്‍പ്പെടെ രംഗത്തെത്തിയതിന് പിന്നാലെയാണ് കോടികള്‍ മുടക്കി ബുള്ളറ്റ് പ്രൂഫ് കാര്‍ വാങ്ങുന്നത്.
ഹെലികോപ്റ്റര്‍ വാടകയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ അമിത തുക ഈടാക്കി എന്നതിന് കൂടുതല്‍ തെളിവുകളാണ് പുറത്തുവരുന്നത്. ഛത്തീസ്‍ഗഡ് സര്‍ക്കാരിന് കുറഞ്ഞ തുകയ്ക്ക് വാടകയ്ക്ക് കൊടുക്കുന്ന ഹെലികോപ്റ്ററാണ് കേരള സര്‍ക്കാര്‍ ഒരു കോടി 44 ലക്ഷം രൂപയ്ക്ക് വാടകയ്ക്ക് എടുക്കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്.
നക്സല്‍ ബാധിത സംസ്ഥാനമായ ഛത്തീസ്‍ഗഡിന് 25 മണിക്കൂര്‍ നേരത്തേക്ക് ഹെലികോപ്റ്റര്‍ നല്‍കുന്നതിന്, ഹൈദരാബാദ് ആസ്ഥാനമായ വിമാനക്കമ്പനി വിങ്സ് ഏവിയേഷന്‍ ഈടാക്കുന്നത് 85 ലക്ഷം രൂപയാണ്. ഇതേ സേവനം കേരളത്തിനാകുമ്പോള്‍ 20 മണിക്കൂറിന് പവന്‍ഹാന്‍സ് കമ്പനി ഈടാക്കുന്നത് ഒരുകോടി 44 ലക്ഷം രൂപയാണ്.
സംസ്ഥാന സര്‍ക്കാരിനു വേണ്ടി കേരള പൊലീസാണ് പവന്‍ഹാന്‍സ് വിമാനക്കമ്പനിയുമായി കരാറിലെത്തിയത്. ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ധാരണയനുസരിച്ച് ഈ മാസം പത്തിനാണ് സംസ്ഥാനസര്‍ക്കാര്‍ കമ്പനിയുമായി കരാര്‍ ഒപ്പുവച്ചത്. കൂടിയ തുകയ്ക്ക് കരാര്‍ ഉറപ്പിച്ചതില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച്, സര്‍ക്കാരുമായി നേരത്തെ ചര്‍ച്ച നടത്തിയ ചിപ്സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. വിമാനക്കമ്പനിയുമായി ചര്‍ച്ച നടത്തിയ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ ബോധപൂര്‍വ്വം ഇടപെട്ടെന്നും പരാതിയിൽ പറയുന്നു.
https://www.facebook.com/Malayalivartha























