കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിഇഎ സെക്രട്ടറിയറ്റിനു മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി

കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആര്‍ടിഇഎ (സിഐടിയു) സെക്രട്ടറിയറ്റിനു മുന്നില്‍ അനിശ്ചിതകാല രാപ്പകല്‍ സമരം തുടങ്ങി. സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടുക, പുതിയ ബസുകള്‍ നിരത്തിലിറക്കുക, സര്‍വീസ് കാര്യക്ഷമമാക്കുക, ശമ്ബളം കൃത്യമായി നല്‍കുക, കുടിശ്ശിക ക്ഷാമബത്ത അനുവദിക്കുക, ശമ്ബളപരിഷ്‌കരണം നടപ്പാക്കുക, ഇടക്കാലാശ്വാസം അനുവദിക്കുക, താല്‍ക്കാലിക ജീവനക്കാരുടെ വേതനം വര്‍ധിപ്പിക്കുക, എന്‍ഡിആര്‍ കുടിശ്ശിക അടച്ചുതീര്‍ക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വര്‍ക്കിങ് പ്രസിഡന്റ് വി ശിവന്‍കുട്ടി അധ്യക്ഷനായി.
https://www.facebook.com/Malayalivartha























