Widgets Magazine
24
Sep / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു വശത്ത് ശത്രുരാജ്യത്തിനെതിരായ സൈനിക നീക്കം… മറുവശത്ത് മനസ്സിനോട് പോരാടുന്ന നാവികർ..യുഎസ്എസ് എബ്രഹാം ലിങ്കൺ' വിമാനവാഹിനി കപ്പലിന്റെ വ്യൂഹത്തിലെ എട്ട് നാവികസേനാ ഉദ്യോഗസ്ഥർ ആത്മഹത്യയ്ക്ക് ശ്രമിച്ചു


വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..


ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?


സൂര്യാ കൃഷ്ണമൂര്‍ത്തിയ്ക്ക് വിട...സ്വന്തം വിജയങ്ങളുടെ രഹസ്യം വൈകീട്ട് 6.45 എന്ന സമയം.. വൈകീട്ട് കൃത്യം 6.45-ന് തുടക്കം കുറിച്ച സൂര്യയുടെ ജീവിതത്തിലെ അവസാനത്തെ വിടപറയലും..


ശബരിമലയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടുകൾ... സ്ട്രോങ് റൂമിൽ അതേ വലിപ്പത്തിലും രൂപത്തിലുമുള്ള മുക്കുപണ്ടത്തിൽ നിർമിച്ച കിരീടം ഉണ്ടെന്ന് സൂചന

'' നിങ്ങളുടെ ഒരു വീഡിയോ പുറത്തു വന്നു എന്നത് കൊണ്ട് അത്യന്തം ഗുരുതരമായ ഒന്നും സംഭവിക്കാനൊന്നും പോവുന്നില്ല; ജീവിതം അതോടെ തീര്‍ന്നു എന്നൊന്നും കരുതേണ്ടതില്ല; സമ്മതത്തോടെ എടുത്ത വീഡിയോ ആണെങ്കിലും, സ്വകാര്യതയ്ക്ക് ഭീഷണിയാകുമ്പോള്‍ നിയമപരമായി നേരിടുന്നതിനും ഒട്ടും മടിക്കണ്ടാ'' ശ്രദ്ധേയമായി മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് കുറിപ്പ്

03 DECEMBER 2019 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

വമ്പൻ ബോംബിട്ട് ഷോൺ.. പട്ടികയില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ പേരും;..ഈ പേജിലെ കണക്കുകൾ പല ചോദ്യങ്ങൾക്കും മറുപടി നൽകുന്നതാണ്..

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്

ഇ ഡിയുടെ നിലപാട് എന്തായിരിക്കും?പരാതിക്കാരനായ ഷോൺ ജോർജ് വെറുതെയിരിക്കുമോ? മാത്യു കുഴൽ നാടൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളുടെ അടുത്ത നീക്കം എന്തായിരിക്കും?

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ

പ്രണയിക്കുന്ന പെൺക്കുട്ടികൾ അറിയേണ്ടുന്ന പ്രധാന കാര്യങ്ങളെ പറ്റി പറഞ്ഞിരിക്കുകയാണ് മനോജ് വെള്ളനാട്. ഇഷ്ട്ട പുരുഷനൊപ്പമുള്ള നിമിഷങ്ങൾ അതിര് വിട്ട് കഴിയുമ്പോൾ പിന്നെ പെൺകുട്ടികളെ കാത്തിരിക്കുന്നത് വൻ ചതി കുഴിയാണ് എന്ന കാര്യം മറക്കരുത്. ഈ കാലഘട്ടത്തിൽ ശ്രദ്ധേയമാകാകയാണ് അദ്ദേഹത്തിന്റെ കുറിപ്പ്.

കുറിപ്പ് വായിക്കാം; പോണ്‍ സൈറ്റുകള്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടികളുണ്ടെങ്കില്‍ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്കൂള്‍ ഗേള്‍, കോളേജ്, മല്ലൂ എന്നൊക്കെ സെര്‍ച്ച്‌ ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന ഭൂരിഭാഗം വീഡിയോകളും ഏതെങ്കിലുമൊരു ഒരു പെണ്‍കുട്ടി ഏറ്റവും വിശ്വസ്തനായ ഒരാളുടെ കൂടെ ഏറ്റവും ഇന്റിമേറ്റായി നിന്ന ഏറ്റവും സ്വകാര്യ നിമിഷങ്ങളുടേതാണെന്ന് നിങ്ങള്‍ക്ക് കാണാം.

അവയെല്ലാം മനപ്പൂര്‍വ്വമോ അല്ലാതെയോ ആ ഏറ്റവും വിശ്വസ്തന്റെ ഫോണില്‍ നിന്നുമാണ് അവിടെയെത്തിയത്. ഒറിജിനലായിട്ട് ഷൂട്ട് ചെയ്ത പോണ്‍ വീഡിയോകളേക്കാള്‍ ഡിമാന്റ് ഇത്തരം വീഡിയോകള്‍ക്കാണ്. കാരണമവിടെയൊരു ഒളിഞ്ഞുനോട്ടത്തിന്റെ സുഖം മനുഷ്യന് ലഭിക്കും. തികച്ചും മനുഷ്യ സഹജമായത്.

പ്രിയങ്ക റെഡിക്ക് നീതി കിട്ടാന്‍ വേണ്ടിയുണ്ടായ ഹാഷ് ടാഗുകളുടെ എണ്ണത്തേക്കാള്‍ ആ ബലാത്സംഗ വീഡിയോ കിട്ടുമോ എന്നറിയാനായി നടന്ന സെര്‍ച്ചുകള്‍ക്കുള്ളതായി വാര്‍ത്ത കണ്ടപ്പോളോര്‍ത്തതിതാണ്. ഇന്നലെ വരെ 80 ലക്ഷത്തിന് മുകളിലാണത്രേ സെര്‍ച്ച്‌. ആസിഫയുടെ വാര്‍ത്ത വന്ന സമയത്ത് പോണ്‍ സെര്‍ച്ചില്‍ അതായിരുന്നു ഹൈലൈറ്റ്. ഓരോ പുതിയത് വരുമ്ബോഴും ട്രെന്‍ഡ് ഇങ്ങനെ മാറിക്കൊണ്ടിരിക്കും.

അതിലത്ഭുതപ്പെടാനൊന്നുമില്ല. മനുഷ്യന് സദാചാരമെന്നത് അവസരങ്ങളുടെ ക്ഷാമം മാത്രമാണെന്നാര്‍ക്കാണറിയാത്തത്. സ്വന്തം മനസാക്ഷിയോട് ചോദിച്ചാല്‍ ഏതൊരു സദാചാരവാദിക്കും ആ ഉത്തരം കിട്ടും. പ്രിയങ്ക, ആസിഫ സംഭവങ്ങള്‍ പോലുള്ള പ്ലാന്‍ ചെയ്ത് എക്സിക്യൂട്ട് ചെയ്യുന്ന 'ക്രൈമു'കളെ വേഗവും ശക്തവും മാതൃകാപരവുമായ നിയമങ്ങള്‍ കൊണ്ട് നേരിട്ടാലേ അവ ആവര്‍ത്തിക്കാതിരിക്കൂ. അതേതൊരു മനുഷ്യനെയും പോലെ എന്റെയും ആഗ്രഹമാണ്. അതിനു വേണ്ടിയും നമുക്ക് ശ്രമിക്കാം.

പക്ഷെ പ്രിയങ്കയുടെയും ആസിഫയുടെയുമൊക്കെ പേരിലുള്ള പോണ്‍ സെര്‍ച്ചിന്റെ കാര്യമെടുത്താല്‍ ആദ്യം പറഞ്ഞ ഒളിഞ്ഞുനോട്ടത്തിന്റെ സുഖത്തിനപ്പുറം മനുഷ്യനെ വച്ച്‌ വിശദീകരിക്കാന്‍ പറ്റാത്ത വലിയൊരു ക്രൂരത കൂടി, വെറുപ്പിന്റെ മനോഭാവം കൂടി അവയ്ക്ക് പിന്നിലുണ്ടെന്ന് കാണാം. അങ്ങനെയുള്ളവരും നമ്മുടെയിടയില്‍ തന്നെ സൗഹൃദലിസ്റ്റിലോ, ഒരു കല്യാണവീട്ടിലോ, ഒരേ ബസിലോ ഒക്കെ ഉണ്ടെന്നുള്ളിടത്താണ് നമ്മള്‍ ഭയക്കേണ്ടത്. ആ ഭയത്തെ പറ്റിയും ധാരാളം പേര്‍ ഇതിനകം എഴുതിയിട്ടുണ്ട്. ആ ഭയം എനിക്കുമുണ്ട്.

ഇവിടെയിപ്പൊ പോണ്‍ സെര്‍ച്ചുകള്‍ ചര്‍ച്ചാ വിഷയമായതു കൊണ്ട് പെണ്‍കുട്ടികളോടായി മറ്റൊരു കാര്യം പറയാന്‍ കൂടിയാണീ കുറിപ്പ്. നിങ്ങള്‍ പ്രണയിക്കൂ. ആത്മാര്‍ത്ഥമായി തന്നെ. പ്രണയമില്ലാതെന്ത് ജീവിതമാണ്. അങ്ങനെ പ്രണയിക്കുമ്ബോള്‍,

1. പ്രണയത്തില്‍ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് പറ്റണം. മായാമയൂരം സിനിമയില്‍, രേവതി മോഹന്‍ലാലിനോട് പറയുന്ന ഒരു ഡയലോഗുണ്ട്, 'നമ്മള്‍ രണ്ടുപേരും മനസുകൊണ്ടാഗ്രഹിക്കുന്ന നിമിഷം വരെ കാത്തൂടേ നരന്‍..?' എന്ന്. നരന്‍ പിന്‍മാറും. അവിടെ സ്നേഹത്തിനപ്പുറം പരസ്പര ബഹുമാനത്തിന്റെ വലിയൊരു കെമിസ്ട്രിയാണ് വര്‍ക്ക് ചെയ്തത്. നിങ്ങളും പ്രണയത്തില്‍ ആ കെമിസ്ട്രി ഉണ്ടാക്കാന്‍ നോക്കണം. ഇഷ്ടമില്ലെങ്കില്‍ തുറന്ന് പറയണം, പറ്റില്ലാന്ന്.

2. ഇനി കല്യാണത്തിന് മുമ്ബ് നിങ്ങള്‍ക്കിഷ്ടമില്ലാതെ, പക്ഷെ അവന്റെ നിര്‍ബന്ധം കാരണം, ഇന്റിമസി തെളിയിക്കാന്‍ വേണ്ടി മാത്രമായിട്ട് സെക്സിന് സമ്മതിക്കരുത്. അതൊക്കെ സൈക്കളോജിക്കല്‍ മൂവുകളാണ്. അവന്‍ 100% തേയ്ക്കും. ഉറപ്പ്. തിരിച്ച്‌ നിങ്ങളോടാ ഇന്റിമസി ഇല്ലാത്തത് കൊണ്ടാണീ നിര്‍ബന്ധിക്കല്‍. പതുക്കെ സ്കൂട്ടായിക്കോ..

3. ഇനി പരസ്പരം ഇഷ്ടത്തോടെയാണെങ്കില്‍ അതില്‍ തെറ്റില്ല. പക്ഷെ, ഒരു കാരണവശാലും ഇതൊന്നും മൊബൈലില്‍ ഷൂട്ട് ചെയ്യാന്‍ സമ്മതിക്കരുത്. കണ്ടിട്ട് ഞാനിപ്പൊ ഡിലീറ്റ് ചെയ്തോളാം, ഞാന്‍ മാത്രേ കാണൂ തുടങ്ങി എന്തൊക്കെ പഞ്ചാര വര്‍ത്താനം പറഞ്ഞാലും അപ്പൊ തന്നെ ചെപ്പാക്കുറ്റി നോക്കി പൊട്ടിച്ചേക്കണം. ഇനിയതിന് ധൈര്യമില്ലാ, ആക്രമിച്ചു കീഴടക്കുമെന്ന പേടിയുണ്ടേല്‍, എന്തേലും കള്ളം പറഞ്ഞവിടുന്ന് രക്ഷപ്പെട്ടോണം. ബാത്റൂമില്‍ പോയിട്ട് വരാമെന്ന് പറഞ്ഞാലും മതി. കാരണം, അവന്‍ ഫ്രോഡാണ്. നിങ്ങളോടുള്ളത് ആത്മാര്‍ത്ഥ സ്നേഹമാണെങ്കില്‍ അവനീ ഷൂട്ടിംഗിനെ പറ്റി ചിന്തിക്കുക കൂടിയില്ല.

4.പിന്നെ, ഇനിയഥവാ നിങ്ങളുടെ ഒരു വീഡിയോ പുറത്തു വന്നു എന്നത് കൊണ്ട് അത്യന്തം ഗുരുതരമായ ഒന്നും സംഭവിക്കാനൊന്നും പോവുന്നില്ല. ജീവിതം അതോടെ തീര്‍ന്നു എന്നൊന്നും കരുതേണ്ടതില്ല. സമ്മതത്തോടെ എടുത്ത വീഡിയോ ആണെങ്കിലും, സ്വകാര്യതയ്ക്ക് ഭീഷണിയാകുമ്ബോള്‍ നിയമപരമായി നേരിടുന്നതിനും ഒട്ടും മടിക്കണ്ടാ.

ഇതു വായിക്കുമ്ബോ, എന്തുകൊണ്ട് പെണ്‍കുട്ടികള്‍ സൂക്ഷിക്കണമെന്ന് പറയുന്നു, അവന്മാരെയല്ലേ ആദ്യം ഉപദേശിച്ച്‌ നന്നാക്കേണ്ടതെന്ന് ചിന്തിക്കുന്നവരും കാണും. അതിനുള്ള ഉത്തരം കിട്ടാനാണ് ഒരിക്കലെങ്കിലും പോണ്‍ സൈറ്റുകള്‍ നോക്കണമെന്ന് ആദ്യം പറഞ്ഞത്. അവിടെയെല്ലാം പെണ്ണിന്റെ പേരും ശരീരവും തന്നെയാണ് വിറ്റഴിക്കപ്പെടുന്നത്. വില്‍ക്കുന്നതും വാങ്ങുന്നതും ഭൂരിഭാഗവും ആണുങ്ങളും. ആണിന്റെ മുഖം പതിഞ്ഞിട്ടുണ്ടെങ്കിലും ആരുമതോര്‍ക്കാന്‍ പോണില്ലാ. ലോകം മൊത്തമെടുത്താലും അങ്ങനാണ്.

ഏറ്റവുമധികം സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നൊരാളില്‍ നിന്നും ചതി പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. വിശ്വാസവും സ്നേഹവുമൊക്കെ വേണം, അതിരുകവിയരുതെന്ന് മാത്രം. നിങ്ങളെ പോലെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവര്‍ തന്നെയാണ് ആ വീഡിയോകളില്‍ ഉള്ളവരെല്ലാം. ചിലപ്പോള്‍ റേപ്പിനേക്കാള്‍ ക്രൂരമായത് ഇതാണെന്നും തോന്നിയിട്ടുണ്ട്.

മനോജ് വെള്ളനാട്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

US-Navy-Sailors- ഇറാൻ യുദ്ധത്തിനിടയിൽ സംഭവിക്കുന്നത്  (1 minute ago)

Shone-George' എന്തുകൊണ്ട് വിജിലൻസ് അന്വേഷണം ഇല്ല?';  (5 minutes ago)

അതിജീവനത്തിന്റെ കഥയുമായി ‘എ ഫോക്സ് അണ്ടർ എ പിങ്ക് മൂൺ’ ഉദ്ഘാടന ചിത്രം...  (8 minutes ago)

ഏഷ്യൻ ഗെയിംസ് പുരുഷ ഹോക്കിയിൽ ഇന്ത്യക്ക്‌ തുടർച്ചയായ മൂന്നാം ജയം  (1 hour ago)

കേളകത്തെ ക്ഷേത്രത്തിൽ കാണിക്കവഞ്ചിയും സ്വർണ്ണാഭരണങ്ങളും കവർന്ന കേസിൽ ശിക്ഷിക്കപ്പെട്ട് 13 വർഷമായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പിടിയിൽ...  (2 hours ago)

കണ്ണൂർ നഗരത്തിലെ താവക്കരയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗതയിലെത്തിയ സ്വകാര്യ ബസിടിച്ച് രണ്ട് കോളജ് വിദ്യാർഥിനികൾക്ക് പരിക്ക്  (2 hours ago)

വിവിധ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച സൂര്യകൃഷ്ണമൂർത്തിയുടെ നിര്യാണം സാംസ്കാരിക രംഗത്തിന് ഒരു തീരാനഷ്ടം... അനുശോചിച്ച് എം. എ യുസഫലി  (3 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്... ബിഎസ്ഇ സെന്‍സെക്‌സ് 700 പോയിന്റ് താഴ്ന്ന നിലയിൽ  (3 hours ago)

ഇടവിട്ടുള്ള മഴ ... വെള്ളം കെട്ടിനിന്ന് കൊതുക് പെരുകാൻ സാധ്യത, ഡെങ്കിപ്പനി, ചിക്കുൻഗുനിയ, സിക തുടങ്ങിയ രോഗങ്ങൾ വ്യാപകമാകാൻ സാധ്യതയെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ്  (4 hours ago)

ED ഇ ഡിയുടെ വമ്പൻ ട്വിസ്റ്റ്  (4 hours ago)

ശബരിമലയിലെ സ്ട്രോംഗ് റൂമിൽ സൂക്ഷിച്ചിരുന്ന 55.72 പവന്റെ സ്വർണക്കിരീടം കാണാനില്ലെന്ന് റിപ്പോർട്ടിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ  (4 hours ago)

Surya-Krishnamurthy മരണവും ആ സമയം തന്നെ എത്തി  (4 hours ago)

ഏഷ്യൻ ഗെയിംസ് തുഴച്ചിലിൽ പുരുഷന്മാരുടെ ഡബിൾ സ്‌കൾസ് ഇനത്തിൽ ഇന്ത്യയ്ക്ക് വെങ്കലം  (4 hours ago)

ഉത്തർ പ്രദേശിൽ സ്ലീപ്പർ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപത് പേർക്ക് ദാരുണാന്ത്യം  (4 hours ago)

എറണാകുളം യാർഡിൽ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ട്രെയിൻ ​ഗതാ​ഗതത്തിൽ മാറ്റം  (5 hours ago)

Malayali Vartha Recommends