ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍... ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ... ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനും മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നത് ന്യായികരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി തൃത്താല എം.എല്‍.എ വി.ടി

ഒരു ഹെലികോപ്റ്റര്‍ കിട്ടിയിരുന്നെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍... ഏഴെട്ടു പേരെ വെടിവെച്ച് കൊല്ലാമായിരുന്നൂ... ഹെലികോപ്ടര്‍ വാടകയ്‌ക്കെടുക്കാനും മഞ്ചിക്കണ്ടിയില്‍ മാവോയിസ്റ്റുകളെ വെടിവെച്ച് കൊന്നത് ന്യായികരിക്കുകയും ചെയ്ത മുഖ്യമന്ത്രി പിണറായി വിജയനെ ട്രോളി തൃത്താല എം.എല്‍.എ വി.ടി ബല്‍റാമിന്റെ ഫെയിസ്ബുക്ക് പോസ്റ്റാണിത്. ഇദ്ദേഹം വിജയനാണോ, അതോ ജയനാണോ? എന്ന് പറഞ്ഞുകൊണ്ടാണ് നാല് വരിയുള്ള പോസ്റ്റ് ബല്‍റാം ആരംഭിക്കുന്നത്. മഞ്ചിക്കണ്ടിയില്‍ വ്യാജ ഏറ്റുമുട്ടലിലൂടെ മാവോയിസ്റ്റുകളെ വെടിവെച്ചുകൊന്നതാണെന്ന ആക്ഷേപം വലിയ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് മുഖ്യമന്ത്രിക്ക് സഞ്ചരിക്കാന്‍ വലിയ തുക കൊടുത്ത് ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത്.
നക്‌സല്‍ ബാധിത സംസ്ഥാനമായ ഛത്തീസ്ഗഡില്‍ 25 മണിക്കൂറിന് 85 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടക നല്‍കുന്നത്. ഹൈദരാബാധിലുള്ള വിങ്‌സ് ഏവിയേഷന്‍ കമ്പനിയാണ് ഇതിന്റെകരാര്‍ എടുത്തിരിക്കുന്നത്. എന്നാല്‍ പിണറായി സര്‍ക്കാര്‍ 20 മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപയാണ് വാടക നല്‍കാന്‍ ഉദ്ദേശിക്കുന്നത്. അധികമുള്ള ഓരോ മണിക്കൂറിനും 68,000 രൂപ നല്‍കണം. പവന്‍ ഹാന്‍സ്
എന്ന കരാര്‍ കമ്പനി ഇത്രയും തുകയാണ് ഈടാക്കുന്നത്. ചിപ്‌സന്‍ ഏവിയേഷന്‍ നല്‍കിയ കുറഞ്ഞ തുകയുടെ ക്വട്ടേഷന്‍ പൊലീസ് പരിഗണിച്ചില്ലെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. ചിപ്‌സന്‍ ഏവിയേഷന്‍ കമ്പനി 1.44 കോടിക്ക് മൂന്ന് ഹെലികോപ്റ്ററുകള്‍ 60 മണിക്കൂര്‍ വാടകയ്ക്ക് നല്‍കാമെന്നാണ് അറിയിച്ചത്.
കേരള സര്‍ക്കാരിന് വേണ്ടി പൊലീസാണ് പവന്‍ഹാന്‍സ് കമ്പനിയുമായി നവംബര്‍ 10ന് കരാറില്‍ ഒപ്പുവെച്ചത്. കൂടിയ തുകയ്ക്ക് കരാര്‍ ഒപ്പിട്ടതിനെതിരെ ചിപ്‌സണ്‍ ഏവിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. കമ്പനിയുമായി ചര്‍ച്ച നടത്തിയ, മുഖ്യമന്ത്രിയുടെ പൊലീസ് ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവ ഇടപെടലുകള്‍ നടത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ തുടര്‍ന്ന് മുഖ്യമന്ത്രിക്ക് വധിഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പൊലീസ് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങുന്നുണ്ട്. ടെണ്ടര്‍ പോലും വിളിക്കാതെയാണ് ഒന്നരക്കോടി വിലയുള്ള കാറാണ് വാങ്ങുന്നത്. പൊലീസിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നല്‍കുന്ന ഫണ്ട് ഉപയോഗിച്ചാണിവ വാങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഒരു കോടി പത്ത് ലക്ഷം മുടക്കി രണ്ട് ബുള്ളറ്റ് പ്രൂഫ് കാറുകള്‍ വാങ്ങിയിരുന്നു. ടെണ്ടര്‍ പോലും വിളിക്കാതെ 30 ശതമാനം തുക അഡ്വാന്‍സായി നല്‍കി ഇവ, ഡി.ജി.പി വാങ്ങിയതോടെ ആഭ്യന്തരവകുപ്പ് സെക്രട്ടറി വിശദീകരണം തേടിയിരുന്നു.
സര്‍ക്കാര്‍ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറയുമ്പോഴാണ് ഇത്തരത്തിലുള്ള ധൂര്‍ത്ത് കേരളം പോലൊരു സംസ്ഥാനത്ത് നടക്കുന്നത്. ഭരണസിരാകേന്ദ്രത്തിന് വിളിപ്പാടകലെ , വിശന്ന്് മണ്ണ് വാരി തിന്നേണ്ടിവന്ന നാല് കുഞ്ഞുങ്ങളെ ഇന്നലെയാണ് സംസ്ഥാന ശിശുക്ഷേമ സമിതി ഏറ്റെടുത്തത്. ആരോഗ്യ, രാദിദ്രനിര്‍മാര്‍ജന രംഗത്ത് ഇന്ത്യയ്ക്ക് മാതൃകയാണെന്ന് നീതി ആയോഗ് കണ്ടെത്തിയ കേരളത്തിലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. സര്‍ക്കാരിനെ വോട്ട് ചെയ്ത് അധികാരത്തിലേറ്റിയതിന്റെ ഭാഗമായ ഒരു യുവതിക്ക് സ്വന്തം മക്കള്‍ക്ക് ഒരുനേരത്തെ ആഹാരം പോലും കൊടുക്കാനുള്ള സാഹചര്യമുണ്ടാക്കാതെ കോടികള്‍ മുടക്കി ഹെലികോപ്ടര്‍ വാടകയ്ക്ക് എടുക്കുന്നത് ആര്‍ക്ക് വേണ്ടിയാണ്? എല്ലാം ജനം കാണുന്നുണ്ട്, അവര്‍ മറുപടി പറയും.
https://www.facebook.com/Malayalivartha























