ആളൂരിന് ആവശ്യം 'കു'പ്രശ്സ്തി മാത്രമോ?സൗമ്യ കൊലക്കേസിലും ജിഷ കൊലക്കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നയാളാണ് ആളൂര്‍..അതിലും പൈശാചികവും നിഷ്ഠൂരവുമായ കൂടത്തായി കൂട്ടക്കൊലകേസിലെ പ്രതിയ്ക്ക് വേണ്ടി എത്തുമ്പോൾ മറ്റു കേസുകളില്‍ ഹാജരായിരുന്നപ്പോഴൊന്നുമില്ലാത്ത പ്രതിഷേധമാണ് ആളൂരിനെതിരേ ഉയരുന്നത്

കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യ പ്രതി ജോളി ആളൂര്അസോസിയേറ്റസില് നിന്ന് നിയമസഹായം തേടുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ജോളി നല്കിയ അപേക്ഷ ജയില്‍ സുപ്രണ്ട് താമരശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിക്ക് കൈമാറി. ബി.എ. ആളൂരിനെ കൂടത്തായി കൊലപാതക പരമ്പരയിലെ നാലു കേസുകളില്‍ക്കൂടി വക്കാലത്ത് ഏല്‍പ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലേക്കാണ് ജോളി അപേക്ഷനല്‍കിയിരിക്കുന്നത് ..
ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജോളി സ്വന്തം കൈപ്പടയില്‍ എഴുതിത്തയ്യാറാക്കിയ അപേക്ഷ തിങ്കളാഴ്ച രാവിലെയാണ് ജില്ലാ ജയില്‍ സൂപ്രണ്ട് വി. ജയകുമാര്‍ സാക്ഷ്യപ്പെടുത്തിയത്. തുടര്‍ന്ന് തപാല്‍ മാര്‍ഗം കൂടത്തായി കൊലപാതക പരമ്പരയിലെ അഞ്ചു കേസുകള്‍ പരിഗണിക്കുന്ന താമരശ്ശേരി മുന്‍സിഫ് മജിസ്ട്രേറ്റ് കോടതിയിലേക്ക് ജയില്‍ അധികൃതര്‍ തിങ്കളാഴ്ചതന്നെ അയക്കുകയായിരുന്നു.....
ആളൂര്‍ അസോസിയേറ്റ്സിലെ ജൂണിയര്‍ അഭിഭാഷകര്‍ ജയില്‍ സുപ്രണ്ടിനെ വരെ സ്വാധീനിച്ചാണ് കേസ് വക്കാലത്ത് നേടിയെടുത്തതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
ഇതിനെതിരേ ജോളിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. റോയ് വധകേസിന് പുറമേ മറ്റുകേസുകളും ആളൂര്‍ അസോസിയേറ്റസിന് നല്കാന് ജോളി സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് .. ജോളി ഇക്കാര്യം നേരിട്ട് ആവശ്യപ്പെട്ടതായി ആളൂര്‍ അസോസിയേറ്റസിലെ അഭിഭാഷകരും അറിയിച്ചു.
അപേക്ഷ ജില്ലാ സൂപ്രണ്ട് റോമിയോ ജോണിന് കൈമാറിയെങ്കിലും അതിനകം തന്നെ അദ്ദേഹത്തിന് ജില്ലാജയിലില്‍ നിന്നു സ്ഥലം മാറ്റം ലഭിച്ചിരുന്നു. പുതുതായി ചുമതല ഏറ്റെടുത്ത ജയില്‍ സൂപ്രണ്ട് ജയകുമാര്‍ ജില്ലാജയില്‍ ഓഫീസില്‍ എത്തിയശേഷമാണ് ജോളിയുടെ കത്ത് സാക്ഷ്യപ്പെടുത്തി കോടതിയിലേക്ക് അയച്ചത്. ജയില്‍ സൂപ്രണ്ടിന്റെ സ്ഥലംമാറ്റത്തില്‍ ഉള്‍പ്പെടെ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്.
റോയ് കേസില്‍ റിമാന്‍ഡ് കാലാവധി തീരുന്നതിനാല്‍ വെള്ളിയാഴ്ച ജോളിയെ കോടതിയില്‍ ഹാജരാക്കുന്നുണ്ട്. ഈ കേസ് വാദിക്കുന്നത് ആളൂര്‍ അസോസിയേറ്റ്സില്‍ നിന്നുള്ള അഭിഭാഷകരാണ്. മറ്റുകേസുകളിലെ ജാമ്യാ പേക്ഷയിലെ അപ്പീലുകളില്‍ അടക്കമുള്ളവ ആളൂര്‍ ആയിരിക്കും തുടര്‍ന്ന് കൈാര്യം ചെയ്യുക.
നേരത്തെ റോയ് വധ കേസില്‍ ആളൂരിന്റെ ജൂണിയര്‍ അഭിഭാഷകര്‍ ഹാജരായിരുന്നുവെങ്കിലും പിന്നീട് പിന്മാറി. നിയമസഹായത്തിന് കോടതി അനുവദിച്ച കെ.ഹൈദരാണ് കേസില്‍ ജോളിക്കുവേണ്ടി ഹാജരായത്. ബാക്കിയുള്ള അഞ്ചുകേസുകളിലും ഇദ്ദേഹം തന്നെയാണ് ജോളിക്കുവേണ്ടി ഹാജരായത് .
ജാമ്യാപേക്ഷകള്‍ ഫയല്‍ ചെയ്തതും ഇദ്ദേഹമായിരുന്നു. സൗമ്യ കൊലക്കേസിലും ജിഷ കൊലക്കേസിലും പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നയാളാണ് ആളൂര്‍. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി ഹാജരാവുകയും സുപ്രീംകോടതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഏഴുവര്‍ഷം തടവാക്കി ചുരുക്കുകയും ചെയ്തിരുന്നു. ഇതിനു തൊട്ടുപിന്നാലെ പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥി ജിഷയെ പീഡിപ്പിച്ചു കൊന്ന കേസില്‍ പ്രതി അമീറുള്‍ ഇസ്ലാമിനു വേണ്ടിയും ആളൂര്‍ ഹാജരായിരുന്നു.
സമൂഹമനാക്ഷിയെ ഞെട്ടിപ്പിക്കും വിധത്തിലുള്ള ഈ രണ്ടു കേസുകളിലേയും പ്രതികളുടെ ‘രക്ഷകനായി’ ആളൂര്‍ എത്തിയത് ഏറെ ചര്‍ച്ചയായിരുന്നു. ആ കേസുകള്‍ക്ക് ശേഷമാണ് പൈശാചികവും നിഷ്ഠൂരവുമായ കൂടത്തായി കൂട്ടക്കൊലകേസിലെ പ്രതിയ്ക്ക് വേണ്ടി എത്തിയത്. മറ്റു കേസുകളില്‍ ഹാജരായിരുന്നപ്പോഴൊന്നുമില്ലാത്ത പ്രതിഷേധമാണ് ആളൂരിനെതിരേ കൂടത്തായി കേസുമായി ബന്ധപ്പെട്ട് ഉയര്‍ന്നിരിക്കുന്നത്.
പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം കേസുകളിൽ ഇയാൾ രംഗത്തെ ത്തുന്നതെന്നാണ് പൊതുവെയുള്ള വിലയി രുത്തൽ..ജോളിയുടെ വക്കാലത്ത് ഏറ്റെടുക്കാൻ തന്നെ ചില ബന്ധുക്കൾ നിർബന്ധിച്ചതായി ആളൂർ വാർത്താസമ്മേളനം നടത്തി പറഞ്ഞിട്ടുണ്ടെങ്കിലും ആരും ആളൂരിനെ പോയി കണ്ട് ആവശ്യപ്പെട്ടിട്ടില്ലെന്നാണറിവ് . ജോളിയ്ക്ക് വേണ്ടി തങ്ങളാരും ബന്ധപ്പെട്ടിട്ടില്ലെന്ന് ബന്ധുക്കള്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.
അറസ്റ്റ് ചെയ്യുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രം പോലും ദിവസങ്ങള്‍ക്ക് ജോളി ശേഷമാണ് മാറ്റിയത്.സഹോദരനോട് സഹായം അഭ്യർഥിച്ചിട്ടും ആരും വസ്ത്രങ്ങൾ എത്തിച്ചുനൽകിയില്ല. പിന്നീട് പോലീസ് പുതിയ വസ്ത്രം നല്‍കുകയായിരുന്നു.ജോളിയുടെ കട്ടപ്പനയിലെ ബന്ധുക്കളാരും നിയമജ്ഞരെ ബന്ധപ്പെട്ടിട്ടില്ലെന്നാണ് സഹോദരന് നോബി പറഞ്ഞത്
‘കൊന്നത് മനുഷ്യരെയല്ലേ, കൊല്ലപ്പെട്ടവരെല്ലാം ഞങ്ങള്‍ക്ക് വേണ്ടപ്പെട്ടവരും. അതുകൊണ്ടു തന്നെ മരിച്ചാലും ഞങ്ങളുടെ തീരുമാനത്തിനു മാറ്റമില്ലെന്നായിരുന്നു നോബി പറഞ്ഞത്. ബന്ധുക്കള്‍ക്കു പോലും വേണ്ടാത്ത സ്ത്രീയ്ക്ക് വേണ്ടി ആളൂര്‍ എത്തുന്നതിലെ ധാര്‍മികതയെ കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ ചർച്ചയാകുന്നത്
https://www.facebook.com/Malayalivartha