Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..


കേരളം ഉൾപ്പെടുന്ന അറബിക്കടലിന്റെ കിഴക്കൻ തീരത്ത്... സമുദ്ര ജലനിരപ്പ് പ്രതിവർഷം 4.07 മില്ലിമീറ്റർ വീതം ഉയരുന്നതായി ലോക കാലാവസ്ഥാ സംഘടന..മൂന്നിരട്ടി വേഗത്തിൽ ചൂടു പിടിക്കുന്നതായാണ് കണ്ടെത്തൽ...


ഇസ്രായേൽ ഇനിയൊരു തെറ്റ് ചെയ്യുകയും ഇറാന്റെ പരമാധികാരം ലംഘിക്കുകയും ചെയ്താൽ... സ്ഥിതി വ്യത്യസ്തമാകുമെന്നും അധിനിവേശ രാഷ്ട്രത്തിൽ ഒന്നും ബാക്കിയുണ്ടാകില്ലെന്നും ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി...ഏറ്റവും വലിയ മനുഷ്യാവകാശ ലംഘകരായി, ഈ രാജ്യങ്ങൾ മാറി...


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും

എന്തോ ഉണ്ട്... ഐ.പി.എസ് കാരിയാക്കണം എന്ന അച്ഛന്റെ ആഗ്രഹം മരണശേഷമെങ്കിലും പൂര്‍ത്തിയാക്കാന്‍ ദൃഢനിശ്ചയത്തിലായിരുന്നു അവള്‍; പിന്നീടങ്ങോട്ടുള്ള ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തിനിടെ എല്ലാം മാറി മറിഞ്ഞു; എല്ലാം തകര്‍ത്തത് മുക്കം സ്വദേശിയായ യുവാവുമായുള്ള പ്രണയം

16 DECEMBER 2019 10:27 AM IST
മലയാളി വാര്‍ത്ത

More Stories...

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്... സിപിഎം തൃശൂർ ജില്ലാ സെക്രട്ടറിയെ വിടാതെ പിന്തുടർന്ന് ഇഡി...ചോദ്യം ചെയ്യലിന് ഹാജരാകാൻ എം.എം വർ‌​ഗീസിന് വീണ്ടും ഇഡി നോട്ടീസ് അയച്ചു...തിങ്കളാഴ്ച കൊച്ചി ഓഫീസിൽ ഹാജരാകാനാണ് നിർ‌ദ്ദേശം..

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

കോഴിക്കോട് മുക്കം ആനയംക്കുന്ന് പ്ലസ് ടു വിദ്യാര്‍ഥിനി വീടിനകത്ത് തൂങ്ങിമരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് വീട്ടുകാരും ബന്ധുക്കളും. ഭര്‍ത്താവിന്റെ മരണത്തിന്റെ ആഘാതം മാറുന്നതിനു മുമ്പേ മകളുടെ ദാരുണാന്ത്യവും കാണേണ്ടി വന്ന അമ്മയെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. മകള്‍ ഇപ്പോഴും മരിച്ചെന്ന് വിശ്വസിക്കാന്‍ അവര്‍ക്കാകുന്നില്ല. മകള്‍ ഒരിക്കലും ആത്മഹത്യ ചെയ്യുമെന്നും വിശ്വസിക്കുന്നില്ല. എന്തോ വലിയ കാര്യമുണ്ട്, അല്ലാതെ എന്റെ മകള്‍ ചെയ്യില്ലെന്നാണ് അവര്‍ വിളിച്ചു പറയുന്നത്. അങ്ങനെ നിസാര കാര്യങ്ങള്‍ക്കൊന്നും വിഷമിക്കുന്ന കുട്ടിയല്ല അവള്‍. എന്തോ ഉണ്ടെന്നും അവര്‍ നിലവിളിച്ച് പറയുന്നുണ്ട്.

അച്ഛന്‍ മരിച്ചെങ്കിലും അച്ഛനേല്‍പ്പിച്ച ഉത്തരവാദിത്തം നിര്‍വഹിക്കാനുള്ള കഠിനാധ്വാനത്തിലായിരുന്നു ആ പെണ്‍കുട്ടി. പഠനത്തിലും മറ്റെല്ലാ കാര്യങ്ങളിലും മിടുക്കിയായിരുന്ന പെണ്‍കുട്ടിയുടെ മരണം വിശ്വസിക്കാനാകാതെയിരിക്കുകയാണ് ബന്ധുക്കളും നാട്ടുകാരും സഹപാഠികളും.

ഐ.പി.എസ് കാരിയാക്കണം ന്നതായിരുന്നു അച്ഛന്റെ ആഗ്രഹം. എന്നാല്‍ ഇത് ആദ്യമൊന്നും കാര്യമാക്കിയിരുന്നില്ലെങ്കിലും അച്ഛന്റെ ആകസ്മികമായ മരണത്തിലൂടെ ആ ആഗ്രഹം നിറവേറ്റണമെന്ന ദൃഢനിശ്ചയത്തിലായിരുന്നു അവള്‍. എന്തു വന്നാലും ഞാന്‍ ഐ.പി.എസ്സുകാരിയാകും എന്ന് പലപ്പോഴും പറഞ്ഞിരുന്നു. പിന്നീടങ്ങോട്ടുള്ള ലക്ഷ്യത്തിലേക്കുള്ള പോരാട്ടത്തിനിടെയാണ് ദാരുണമായ സംഭവം. മുക്കം മുരിങ്ങംപുറായി സ്വദേശി റിനാസുമായി പെണ്‍കുട്ടി ഒരു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നെന്നും ഈ ബന്ധത്തിലുണ്ടായ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് വീട്ടുകാര്‍ പറയുന്നത്.

അതേസമയംയുവാവിന്റെ വീട്ടുകാര്‍ പെണ്‍കുട്ടിയെ നിരന്തരമായി ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്താറുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. ഇത് ചോദ്യം ചെയ്തപ്പോള്‍ റിനാസുമായി ബന്ധമില്ലെന്നാണ് അവള്‍ വീട്ടില്‍ പറഞ്ഞിരുന്നത്. അത്തരത്തിലൊരു ബന്ധമുണ്ടെങ്കില്‍ അവര്‍ വീട്ടുകാരെ വിളിച്ചറിയിച്ച് ബോധിപ്പിക്കുകയായിരുന്നില്ലേ വേണ്ടത് പെണ്‍കുട്ടിയുടെ അമ്മ ചോദിക്കുന്നു.

ഇത്രയൊക്കെ നടന്നിട്ടും പ്രണയമുണ്ടായിരുന്ന വിവരം മരണശേഷമാണ് അമ്മയും സഹോദരിമാരും അറിയുന്നത്. സഹോദരന് മാത്രമാണ് പെണ്‍കുട്ടിക്ക് റിനാസുമായുള്ള ബന്ധത്തെക്കുറിച്ച് അറിയാമായിരുന്നത്. എന്നാല്‍ ഇത് വീട്ടില്‍ പറഞ്ഞിരുന്നില്ല. കൂടാതെ, മകള്‍ക്ക് സ്വന്തമായി ഫോണുണ്ടായിരുന്നു എന്നു പോലും മരണശേഷമാണ് വീട്ടുകാര്‍ അറിയുന്നത്. എന്നാല്‍ ആ ഫോണ്‍ മരിക്കുന്നതിന് രണ്ട് ദിവസം മുമ്പ് റിനാസ് തിരികെവാങ്ങി.

ഡയറി എഴുതുന്ന ശീലമുള്ള അവള്‍ എല്ലാ ദിവസത്തേയും സംഭവങ്ങള്‍ വ്യക്തമായി തന്റെ ഡയറിയില്‍ കുറിച്ചിരുന്നു. റിനാസുമായി പ്രണയം തുടങ്ങിയപ്പോള്‍ മുതലുള്ള ഓരോ കാര്യങ്ങളും ഡയറിയായി സൂക്ഷിച്ചിരുന്ന പുസ്തകത്തില്‍ വ്യക്തമായി എഴുതിയിട്ടുണ്ട്. ഇരുവരുടെയും കല്യാണക്കത്തിന്റെ രൂപം വരെ ഡയറിയില്‍ ഉണ്ടാക്കിയിരുന്നു. എന്നാല്‍ അവസാന നാളുകളില്‍ എന്ത് സംഭവിച്ചുവെന്ന് മാത്രം അവള്‍ എഴുതിയില്ല, പകരം, മരണം എത്ര സുന്ദരം എന്ന മൂന്ന് വാക്കില്‍ അവള്‍ എല്ലാം ഒതുക്കി.

സംഭവദിസം രാവിലെ റിനാസും പെണ്‍കുട്ടിയും സംസാരിക്കുന്നത് കണ്ടിരുന്നതായി നാട്ടുകാര്‍ പറയുന്നു. ചേച്ചി മരിച്ച ദിവസം റിനാസിനെ വിളിച്ച് വിവരമന്വേഷിച്ചപ്പോള്‍ തന്റെ പേര് എവിടെയും പറയരുതെന്ന് പറഞ്ഞ് റിനാസ് ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് സഹോദരന്‍ പറയുന്നു. അതേസമയം, ഇരുവര്‍ക്കുമിടയില്‍ എന്തോ വലിയ പ്രശ്‌നമുണ്ടായിരുന്നതായും അത് എന്താണെന്ന് പറഞ്ഞിരുന്നില്ലെന്നും സഹപാഠികള്‍ പറയുന്നു. മരണപ്പെടുന്നതിന്റെ തലേദിവസം പെണ്‍കുട്ടി റിനാസുമായി ബൈക്കില്‍ പോയിരുന്നതായും സുഹൃത്തുക്കള്‍ പറഞ്ഞു.

പെണ്‍കുട്ടിയുടെ മരണത്തില്‍ റിനാസിനെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ, തട്ടിക്കൊണ്ടുപോകല്‍ എന്നീ വകുപ്പുകള്‍ ചുമത്തി റിമാന്‍ഡ് ചെയ്തു. റിനാസ് തിരികെ വാങ്ങിയ പെണ്‍കുട്ടിയുടെ ഫോണ്‍ സൈബര്‍ സെല്‍ പരിശോധിച്ചുവരികയാണ്. എന്തായാലും കൂടുതല്‍ അന്വേഷണത്തിലൂടെ സത്യം പുറത്തുവരുമെന്ന് തന്നെയാണ് കരുതുന്നത്.

 

o

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊടുംക്രൂരത.... ആലപ്പുഴ വെണ്മണി പുന്തലയില്‍ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു  (6 minutes ago)

കൊടകരക്കടുത്ത് കൊളത്തൂരില്‍ ചരക്ക് ലോറി മറിഞ്ഞ് മൂന്ന് മണിക്കൂര്‍ ഗതാഗതതടസ്സം....ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ ആയിരുന്നു അപകടം  (12 minutes ago)

തൃശൂർ ജില്ലാ സെക്രട്ടറിക്ക് വീണ്ടും ഇഡി നോട്ടീസ്  (13 minutes ago)

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്.... പവന് 280 രൂപയുടെ കുറവ്  (19 minutes ago)

ശോഭാ സുരേന്ദ്രനെതിരെ പൊലീസിൽ പരാതി നൽകി യുഡിഎഫ് സ്ഥാനാർഥി കെ.സി.വേണുഗോപാൽ... ക്രിമിനൽ മാനനഷ്ട കേസാണ് ബിജെപി സ്ഥാനാർഥിക്കെതിരെ എഐസിസി ജനറൽ സെക്രട്ടറി നൽകിയിരിക്കുന്നത്  (31 minutes ago)

നിങ്ങൾ ചില മാധ്യമങ്ങൾ ചെയ്യുന്ന ചില ചെറ്റത്തരമുണ്ട്.... അതിന് ഞാനാണോ സ്വയംവിമർശനം നടത്തേണ്ടത്... മാധ്യമങ്ങളല്ലെ സ്വയം വിമർശനം നടത്തേണ്ടത്..കൊട്ടിക്കലാശത്തിന് തൊട്ടുമുമ്പായി അഭിമുഖവുമായി മുഖ്യമന്ത്രി പ  (38 minutes ago)

മുൻകരുതൽ വേണമെന്ന് മുന്നറിയിപ്പ്  (39 minutes ago)

ഇനിയൊരടി ഇസ്രായേൽ അനങ്ങിയാൽ തീരും  (54 minutes ago)

നാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ടക്കൊലക്കേസില്‍ പ്രതി അര്‍ജുന്‍ കുറ്റക്കാരനാണെന്ന് കോടതി ...കേസില്‍ 29-ന് ശിക്ഷ വിധിക്കും  (1 hour ago)

ഡ്രൈവിങ് ടെസ്റ്റിന് ഉദ്യോഗാര്‍ഥികള്‍ക്ക് ജൂണ്‍ മാസം വരെ നല്‍കിയിരുന്ന തീയതികള്‍ മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കി...  (1 hour ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി  (1 hour ago)

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ) ജെഇഇ മെയിന്‍ 2024 സെഷന്‍ 2 ഫലങ്ങള്‍ പുറത്ത്.... ജെഇഇ അഡ്വാന്‍സ്ഡ് കട്ട് ഓഫ് മാര്‍ക്ക് ഉയര്‍ത്തി  (1 hour ago)

സമ്മതിദായകന്‍ പോളിങ് ബൂത്തിലെത്തി ക്യൂവില്‍ നില്‍ക്കുന്നു; വോട്ടറുടെ ഊഴമെത്തുമ്പോള്‍ പോളിങ് ഓഫീസര്‍ വോട്ടര്‍ പട്ടികയിലെ പേരും വോട്ടര്‍ കാണിക്കുന്ന തിരിച്ചറിയല്‍ രേഖയും പരിശോധിക്കുന്നു; കന്നിവോട്ടര്‍മാ  (1 hour ago)

സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകും; വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സ്പേസ് പാ‍ർക്കിലെ ജോലി നേടിയെന്ന കേസിലാണ് സ്വപ്ന സുരേഷ് കോടതിയിൽ ഹാജരാകുന്നത്  (1 hour ago)

രാജ്യത്തെ ആദ്യ വാട്ടര്‍ മെട്രോ യാത്ര ആരംഭിച്ചിട്ട് ഒരു വര്‍ഷമാകുമ്പോള്‍ ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം 20 ലക്ഷത്തോട് അടുക്കുന്നു....  (2 hours ago)

Malayali Vartha Recommends